- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫാത്തിമ തെഹ്ലിയക്കായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍; നോട്ടീസ് അടിച്ചു വിപുലമായ പ്രചരണം നടത്തി; മാധ്യമങ്ങള്‍ അറിഞ്ഞതോടെ സ്ഥാനാര്‍ത്ഥി പരിപാടിയില്‍ നിന്ന് പിന്മാറി; അനാരോഗ്യം കരാണം ആശുപത്രിയിലെന്ന് വിശദീകരണം
ഫാത്തിമ തെഹ്ലിയക്കായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പു കണ്‍വെന്‍ഷന്‍

പേരാമ്പ്ര: യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയക്കായി വെല്‍ഫെയര്‍ പാര്‍ട്ടി പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തില്‍ പ്രത്യേക കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. സംസ്ഥാന അധ്യക്ഷന്‍ റസാഖ് പാലേരി പങ്കെടുത്ത ചടങ്ങില്‍ ഫാത്തിമ തെഹ്ലിയ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനായി നോട്ടീസുകള്‍ അടിച്ച് വിപുലമായ പ്രചാരണവും നടത്തിയിരുന്നു. എന്നാല്‍, കണ്‍വന്‍ഷന്‍ നടക്കാനിരുന്ന സ്ഥലത്തേക്ക് മാധ്യമങ്ങള്‍ എത്തിയതോടെ സ്ഥാനാര്‍ത്ഥി പരിപാടിയില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
അനാരോഗ്യം കാരണമാണ് ഫാത്തിമ തെഹ്ലിയ എത്താതിരുന്നതെന്നാണ് ഇതിന് നല്‍കുന്ന വിശദീകരണം. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ മുഖമാണ് വെല്‍ഫെയര്‍ പാര്‍ട്ടി. യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കാന്‍ വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഫാത്തിമ തെഹ്ലിയക്ക് പിന്തുണ നല്‍കിയതും.
എല്‍ഡിഎഫ്-ആര്‍എസ്എസ് ഡീല്‍ പരാജയപ്പെടുത്താന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുക എന്ന ആഹ്വാനത്തോടെയാണ് വെല്‍ഫെയര്‍ പാര്‍ട്ടി നോട്ടീസ് പുറത്തിറക്കിയത്. ഏപ്രില്‍ മൂന്ന് വെള്ളിയാഴ്ച വൈകുന്നേരം പാറക്കടവ് മെസ്സേജ് കള്‍ച്ചറല്‍ സെന്ററില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിലെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്ലിയയുടെ വിജയം ഉറപ്പാക്കാനുമാണ് ചങ്ങരോത്ത് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചത്.


