- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
21-നും 65-നും ഇടയിലുള്ള സ്ത്രീകള്‍ക്ക് മാസം 1,500 രൂപ നല്‍കുന്ന ലഡ്കി ബഹിണ്‍ യോജന വോട്ടായി; 44 ലക്ഷം കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കിയ വൈദ്യുതിയും ഫലം കണ്ടു; മഹാരാഷ്ട്രയില്‍ തുടക്കത്തില്‍ 'മഹായുതി'; പോരാട്ടവുമായി മഹാ വികാസ് അഘാടി; ബിജെപി മുന്നണി വീണ്ടും അധികാരത്തിലേക്ക്
മുംബൈ: മഹാരാഷ്ട്രയില്‍ 'മഹായുതി' സഖ്യത്തിന് ഭരണ തുടര്‍ച്ച. ബിജെപിയും എന്‍സിപിയും ശിവസേനയും അടങ്ങുന്നതാണ് മുന്നണി. ഈ മുന്നണിയില്‍ ബിജെപിയ്ക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷത്തിന് അടുത്ത് സീറ്റ് കിട്ടുമോ എന്നതാണ് നിര്‍ണ്ണായകം. ശിവസേനയുടെ ഏകനാഥ് ഷിന്‍ഡേയാണ് നിലവില്‍ മുഖ്യമന്ത്രി. 288 അംഗ നിയമസഭയില്‍ നൂറിലധികം സീറ്റില്‍ മഹായുതി സഖ്യം വിജയമുറപ്പിച്ചിട്ടുണ്ട്. 65 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാടിക്ക് മുന്‍തൂക്കമുള്ളത്. ഇതോടെ ഭരണം ബിജെപി മുന്നണി ഉറപ്പിക്കുമെന്ന സൂചനകളാണ് പുറത്തു വരുന്നത്. ഇതോടെ മുംബൈയില്‍ വീണ്ടും മഹായുതി ഭരണം വരികെയാണ്.
കോണ്‍ഗ്രസും ശിവസേന ഉദ്ദവ് താക്കറെയും എന്‍സിപി ശരത് പവാര്‍ വിഭാഗവും ചേര്‍ന്നതായിരുന്നു മഹാ വികാസ് ആഘാടി. മഹാരാഷ്ട്രയിലെ പ്രധാനപ്പെട്ട മൂന്ന് പാര്‍ട്ടികള്‍. ഈ മുന്നണിയാണ് നിര്‍ണ്ണായക തിരഞ്ഞെടുപ്പില്‍ പിന്നോട്ട് പോകുന്നത്. പ്രതീക്ഷിച്ചതിലും ഏറെ പിന്നിലാണ് അവര്‍. 288 അംഗ നിയമസഭയില്‍ 145 എന്ന മാജിക് നമ്പര്‍ ബിജെപി മുന്നണി നേടുമെന്നാണ് സൂചന. ഇതില്‍ എത്ര സീറ്റ് ബിജെപി നേടുമെന്നതും നിര്‍ണ്ണായകമാണ്. ഒരു പാര്‍ട്ടിക്കും ഭൂരിപക്ഷമില്ലാത്ത അവസ്ഥയുണ്ടാകാന്‍ സാധ്യത ഏറെയാണ്. 148 സീറ്റിലേ ബിജെപി മത്സരിച്ചിട്ടുള്ളൂ എന്നതാണ് ഇതിന് കാരണം.
മഹരാഷ്ട്ര ഫലം ഇങ്ങനെ
മഹായുതി-125
മഹാവികാസ് അഘാടി-100
മറ്റുള്ളവര്‍-10
ജനപ്രിയ പദ്ധതികളും, വികസനമാതൃകകളും വോട്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഭരണത്തിലിരിക്കുന്ന മഹായുതി സഖ്യം. 21-നും 65-നും ഇടയിലുള്ള സ്ത്രീകള്‍ക്ക് മാസം 1,500 രൂപ നല്‍കുന്ന ലഡ്കി ബഹിണ്‍ യോജന, 44 ലക്ഷം കര്‍ഷകര്‍ക്ക് സൗജന്യമായി നല്‍കിയ വൈദ്യുതി, മുംബൈ തിരദേശപാത, മുംബൈ മെട്രോ ശൃംഖല വിപുലീകരണമെല്ലാം സഖ്യം എണ്ണിയെണ്ണി പറഞ്ഞു. ഇതെല്ലാം വോട്ടായി മാറിയെന്ന് വേണം വിലയിരുത്താന്‍. എന്നാല്‍ തൊഴിലില്ലായ്മ, ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, വിളനാശം, വരള്‍ച്ച, കാര്‍ഷിക ഉത്പന്നങ്ങളുടെ വിലത്തകര്‍ച്ച, വായ്പ എഴുതിത്തള്ളല്‍, കാര്‍ഷികമേഖലയിലെ മറ്റ് പ്രതിസന്ധികളുമാണ് പ്രതിപക്ഷം ആയുധമാക്കിയത്. ഒപ്പം വികസനപദ്ധതികള്‍ ഗുജറാത്തിലേക്കെത്തിച്ചെന്ന വാദവും. എന്നാല്‍ ജനപ്രിയ പദ്ധതിയിലൂടെ മഹായുതി ഇതിനെ മറികടന്നു.
ഇരുവശത്തുമുള്ള എന്‍സിപിയേയും ശിവസേനയേയും സംബന്ധിച്ച് നിലനില്‍പിനായുള്ള പോരാട്ടമായിരുന്നു ഇത്. ഏതാണ് ശരിക്കുള്ള ശിവസേനയെന്നും ഏതാണ് ശരിക്കുള്ള എന്‍സിപിയെന്നും തെളിയുന്ന വോട്ടെടുപ്പ്. ഇവിടെയാണ് മഹായുതി വിജയിക്കുന്നത്. ആകെയുള്ള 288 സീറ്റുകളില്‍ 74 സീറ്റുകളിലും കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ടായിരുന്നു മത്സരം. ഇരു മുന്നണികളിലും ഏറ്റവുംകൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുന്നതും കോണ്‍ഗ്രസും ബിജെപിയും തന്നെയായിരുന്നു. ഇതില്‍ ബിജെപി നേട്ടമുണ്ടാക്കി. കോണ്‍ഗ്രസ് പിന്നിലേക്കും പോയി.
മഹായുതിയില്‍ ബി.ജെ.പി. 148 സീറ്റുകളിലും എം.വി.എ. സഖ്യത്തില്‍ കോണ്‍ഗ്രസ് 102 സീറ്റുകളിലുമാണ് മത്സരിച്ചത്. പടിഞ്ഞാറന്‍ മഹാരാഷ്ട്ര, കൊങ്കണ്‍, വടക്കന്‍ മഹാരാഷ്ട്ര, മുംബൈ, വിദര്‍ഭ, മറാഠ് വാഡ എന്നിങ്ങനെ മഹാരാഷ്ട്രയെ ആറ് മേഖലയായി തിരിക്കാം. ഏറ്റവും കൂടുതല്‍ നിയമസഭാ സീറ്റുകളുള്ളത് പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലാണ്- 70 സീറ്റുകള്‍. പിന്നാലെ വിദര്‍ഭ. ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിലെ പാഠമുള്‍ക്കൊണ്ടാണ് മഹായുതി സഖ്യം തിരഞ്ഞെടുപ്പിനിറങ്ങിയത്. പക്ഷേ അത് ഫലത്തില്‍ പ്രതിഫലിക്കുന്നില്ല.
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ രേഖപ്പെടുത്തിയത് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെയുള്ള മികച്ച പോളിങായിരുന്നു. 65 ശതമാനത്തിന് മുകളിലാണ് പോളിങ് നടന്നത്. ഇതിനുമുമ്പ് ഉയര്‍ന്ന പോളിങ്ങുണ്ടായത് 1995ലാണ് (71.69). 2019 നിയമസഭ തെരഞ്ഞെടുപ്പില്‍ 61.44 ശതമാനവും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 61.39 ശതമാനവുമായിരുന്നു പോളിങ്. പോളിങ് വര്‍ധന തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് ഇരുമുന്നണികളും അവകാശപ്പെട്ടിരുന്നു.
മുമ്പ് പോളിങ് കൂടിയപ്പോഴൊക്കെ പാര്‍ട്ടിക്കും സഖ്യത്തിനുമാണ് നേട്ടമുണ്ടായതെന്ന് ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് അവകാശപ്പെട്ടിരുന്നു. മഹായുതി സര്‍ക്കാര്‍ ഭരണത്തിലെ സംതൃപ്തിയും അടുപ്പവുമാണ് വോട്ടര്‍മാര്‍ പ്രകടിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളിലെ ഉത്സാഹമാണ് പ്രകടമായതെന്നും ആത്മാഭിമാനമുള്ള മഹാരാഷ്ട്രക്കാര്‍ സംസ്ഥാനത്തിന്റെ ക്ഷേമത്തിന് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാറിനെയാണ് തെരഞ്ഞെടുക്കുകയെന്നും കോണ്‍ഗ്രസ് മഹാരാഷ്ട്ര അധ്യക്ഷന്‍ നാന പടോലെ പറഞ്ഞു. മഹാ വികാസ് അഘാഡി (എം.വി.എ) സര്‍ക്കാര്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം അവകാശപ്പെട്ടു. പക്ഷേ ഈ പ്രതീക്ഷ വെറുതെയായി. കഴിഞ്ഞ ദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ പ്രവചനങ്ങളിലേറെയും ഭരണമുന്നണിയായ മഹായുതിക്ക് അനുകൂലമായിരുന്നു.