ന്യൂഡൽഹി: ജയിലിൽ നിന്നും ഇടക്കാല ജാമ്യം നേടി വീരനായക പരിവേഷത്തിൽ അരവിന്ദ് കെജ്രിവാൾ പ്രചാരണം നയിച്ചിട്ടും രാജ്യ തലസ്ഥാനത്തെ ഏഴ് സീറ്റിലും അടിപതറി ആംആദ്മി പാർട്ടി. ഭരണത്തിലുള്ള മറ്റൊരു സംസ്ഥാനമായ പഞ്ചാബിൽ മൂന്ന് സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്. ഇന്ത്യ മുന്നണിയുടെ മുഖമായി മാറി അവസാനവട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൻഡിഎയെ പ്രതിരോധത്തിലാക്കിയ അരവിന്ദ് കെജ്രിവാളിന് പക്ഷെ സ്വന്തം തട്ടകം സംരിക്ഷിക്കാനായില്ല. ഡൽഹിയിൽ ബിജെപിക്കെതിരേ കോൺഗ്രസിനെ ഒപ്പം കൂട്ടി പോരാട്ടത്തിന് ഇറങ്ങിയിട്ടും കനത്ത തിരിച്ചടി നേരിട്ടു.

ഇന്ത്യ സഖ്യത്തിന്റെ ഭാഗമായി 22 സീറ്റിൽ മത്സരിച്ചെങ്കിലും പഞ്ചാബിലെ മൂന്ന് സീറ്റുകളിൽ മാത്രമാണ് മുന്നേറ്റമുണ്ടാക്കാനായത്. ഡൽഹിയിൽ ആപ് മത്സരിച്ച നാല് മണ്ഡലങ്ങിലും ഗുജറാത്തിലെ നാല് മണ്ഡലങ്ങളിലും ആപ്പിന് തിരിച്ചടി നേരിട്ടു. ഡൽഹിയിൽ ഇന്ത്യ സഖ്യം ഏഴ് സീറ്റിലും ബിജെപി മുന്നേറുകയാണ്. കേന്ദ്ര സർക്കാറുമായി തുറന്ന പോരാട്ടത്തിലായിരുന്നു എഎപി. മദ്യനയ അഴിമതിക്കേസിൽ മുഖ്യമന്ത്രി കെജ്രിവാൾ വീണ്ടും ജയിലിലാതോടെ സംസ്ഥാന ഭരണവും പാർട്ടി നേതൃത്വം ഒരു പോലെ പ്രതിരോധത്തിലാണ്.

ഡൽഹി, ഗുജറാത്ത്, ഗോവ, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ ഇന്ത്യ സഖ്യത്തിനൊപ്പവും പഞ്ചാബിലും അസമിലും ഒറ്റയ്ക്കുമായിരുന്നു എഎപിയുടെ പോരാട്ടം. പഞ്ചാബിൽ ആനന്ദ്പുർ സാഹിബ്, ഹോശിയാപുർ, സംഗ്രുർ എന്നിവിടങ്ങളിൽ എഎപി മുന്നേറുന്നുണ്ടെങ്കിലും, നേരിയ ഭൂരിപക്ഷത്തിന്റെ പിൻബലം മാത്രമാണുള്ളത്. പഞ്ചാബിൽ ഏഴ് സീറ്റിൽ ലീഡ് ചെയ്യുന്ന കോൺഗ്രസാണ് മുന്നിൽ.

ജയിൽവാസം സഹതാപ തരംഗം ഉണ്ടാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അരവിന്ദ് കേജ്‌രിവാളിന് വോട്ടർമാർക്കിടയിൽ കാര്യമായ സ്വാധീനവും സൃഷ്ടിക്കാനായില്ലെന്ന് സൂചന നൽകുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. സഖ്യം ചേർന്ന് മത്സരിച്ചിട്ടും രാജ്യതലസ്ഥാനത്തെ കാവിക്കോട്ടയുടെ ഒരു കല്ല് പോലും എ.എ.പി.-കോൺഗ്രസ് സഖ്യത്തിന് ഇളക്കാനായില്ല. ബിജെപി. വിരുദ്ധ വോട്ടുകളുടെ സമാഹരണം ലക്ഷ്യമാക്കി രൂപവത്കരിച്ച സഖ്യം അതിന് സാധിക്കാതെ പോകുന്നതാണ് കണ്ടത്. ഡൽഹിയിലെ ഏഴ് സീറ്റുകളിലും ലീഡ് ചെയ്ത ബിജെപി. ഹാട്രിക് നേട്ടം കരസ്ഥമാക്കുകയും ചെയ്തു.

ലോക്സഭാ തിരഞ്ഞടുപ്പിൽ കഴിഞ്ഞ പത്തു കൊല്ലമായി നേരിടുന്ന സീറ്റില്ലായ്മയെ നേരിടാനാണ് കോൺഗ്രസും എ.എ.പിയും ഡൽഹിയിൽ കൈകോർത്തത്. ബിജെപിയുടെ വോട്ട് വിഹിതത്തെ മറികടക്കാൻ കോൺഗ്രസ്-എ.എ.പി. സഖ്യത്തിന്റെ വോട്ട് വിഹിതത്തിന് കഴിയാത്തതാണ് പരാജയകാരണം. 2019-ൽ 56.9 ശതമാനമായിരുന്നു ബിജെപിക്ക് ലഭിച്ച വോട്ട് വിഹിതം. കോൺഗ്രസിനാകട്ടെ 22 ശതമാനവും എ.എ.പിക്ക് 18 ശതമാനവും. എ.എ.പിയുടെ ഏഴ് സ്ഥാർഥികളിൽ അന്ന് അഞ്ചുപേർക്ക് കെട്ടിവെച്ച കാശ് പോലും കിട്ടിയിരുന്നില്ല.

രാജ്യം ഉറ്റുനോക്കിയ നോർത്ത്-ഈസ്റ്റ് ഡൽഹിയിൽ കോൺഗ്രസ് സ്ഥാനാർത്ഥി കനയ്യ കുമാർ ബിജെപിയുടെ മനോജ് തിവാരിക്കെതിരെ 141310 വോട്ടുകൾക്ക് പിന്നിലാണ്. നോർത്ത്-വെസ്റ്റ് ഡൽഹിയിൽ ബിജെപിയുടെ യോഗേന്ദർ ചന്ദോളിയ കോൺഗ്രസ് സ്ഥാനാർത്ഥി ഉദിത് രാജിനെതിരെ 188130 വോട്ടിന്റെ ഭൂരിപക്ഷവുമായി വിജയം ഉറപ്പിച്ചപ്പോൾ ചാന്ദ്‌നി ചൗക്കിൽ ബിജെപിയുടെ പ്രവീൺ ഖണ്ഡേൽവാൾ കോൺഗ്രസിന്റെ ജയ് പ്രകാശ് അഗർവാളിനെതിരെ 38043 വോട്ടുകൾക്ക് മുന്നിൽ നിൽക്കുകയാണ്.

ഈസ്റ്റ് ഡൽഹിയിൽ ബിജെപിയുടെ ഹർഷ മൽഹോത്ര ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി കുൽദീപ് കുമാറിനെതിരെ 54053 വോട്ടുകൾക്കാണ് മുന്നിൽ നിൽക്കുന്നത്. ന്യൂഡൽഹിയിൽ ബിജെപിയുടെ ബാൻസുരി സ്വരാജ് ആം ആദ്മി പാർട്ടിയുടെ സോമനാഥ് ഭാർതിക്കെതിരെ 54720 വോട്ടുകളുടെ ഭൂരിപക്ഷം നേടിയിട്ടുണ്ട്. സൗത്ത് ഡൽഹിയിൽ ബിജെപിയുടെ രാംവീർ സിങ് ബിഥുരി ആം ആദ്മി പാർട്ടിയുടെ സഹി റാമിനെതിരെ 100903 വോട്ടിന്റെ ലീഡ് നേടി വിജയം ഉറപ്പാക്കിയിട്ടുണ്ട്. വെസ്റ്റ് ഡൽഹിയിലാകട്ടെ ആം ആദ്മി പാർട്ടിയുടെ മഹാബൽ മിശ്ര ബിജെപി സ്ഥാനാർത്ഥി കമൽജീത് ഷെറാവത്തിനെതിരെ 136410 വോട്ടുകൾക്ക് പിന്നിലാണ്.

പരോളിൽ പുറത്തിറങ്ങിയ കെജ്രിവാളിന്റെ പ്രചാരണത്തിന് ഡൽഹിയിലടക്കം സ്വാധീനമുണ്ടാക്കാനായില്ലെന്നാണ് കണക്കുകൾ കാണിക്കുന്നത്. ഡൽഹി, ഗുജറാത്ത്, ഗോവ, ഹരിയാന, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ ഇന്ത്യ സഖ്യത്തിനൊപ്പവും പഞ്ചാബിലും അസമിലും ഒറ്റയ്ക്കുമായിരുന്നു എഎപിയുടെ പോരാട്ടം. പഞ്ചാബിൽ ആനന്ദ്പുർ സാഹിബ്, ഹോശിയാപുർ, സംഗ്രുർ എന്നിവിടങ്ങളിൽ എഎപി മുന്നേറുന്നുണ്ടെങ്കിലും, നേരിയ ഭൂരിപക്ഷത്തിന്റെ പിൻബലം മാത്രമാണുള്ളത്. പഞ്ചാബിൽ ഏഴ് സീറ്റിൽ ലീഡ് ചെയ്യുന്ന കോൺഗ്രസാണ് മുന്നിൽ.

മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിലിലായതിന്റെ സഹതാപം വോട്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്നാണ് പ്രാഥമിക ഫലങ്ങൾ വ്യക്തമാക്കുന്നത്. കൂടാതെ പാർട്ടിയുടെ രാജ്യസഭാ എംപി സ്വാതി മലിവാളിന് നേരെയുണ്ടായ കയ്യേറ്റവും എ.എ.പിക്ക് പ്രതികൂല സാഹചര്യം സൃഷ്ടിച്ചു.

ഡൽഹിയിൽ ഒരുമിച്ചായിരുന്നു മത്സരമെങ്കിലും പഞ്ചാബിൽ വെവ്വേറെ മത്സരിക്കാനായിരുന്നു എ.എ.പിയും കോൺഗ്രസും തീരുമാനിച്ചത്. 2022-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 117-ൽ 92 സീറ്റും നേടിയാണ് എ.എ.പി. സർക്കാർ സംസ്ഥാനത്ത് അധികാരത്തിലെത്തിയത്. കോൺഗ്രസ് ആണ് ഇവിടുത്തെ പ്രധാന പ്രതിപക്ഷം. നിലവിൽ കോൺഗ്രസ് ഏഴ് സീറ്റിലും എ.എ.പി. മൂന്ന് സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. ശിരോമണി അകാലിദൾ ഒരു സീറ്റിലും രണ്ട് സീറ്റിൽ സ്വതന്ത്രരും ലീഡ് ചെയ്യുന്നുണ്ട്. 13 സീറ്റിലും തനിച്ച് മത്സരിച്ച ബിജെപിക്ക് ഒരിടത്തുപോലും നേട്ടമുണ്ടാക്കാനായില്ല.

ഹരിയാനയിൽ പത്ത് ലോക്സഭാ സീറ്റുകളുള്ള ഹരിയാണയിൽ ഇന്ത്യസഖ്യത്തിലെ ധാരണപ്രകാരം ഒൻപത് സീറ്റിൽ കോൺഗ്രസും ഒരു സീറ്റിൽ എ.എ.പിയുമാണ് മത്സരിച്ചത്. അഞ്ച് വീതം സീറ്റുകളിൽ ബിജെപിയും കോൺഗ്രസും ലീഡ് ചെയ്യുകയാണ്. അതേസമയം മത്സരിച്ച ഏകമണ്ഡലമായ കുരുക്ഷേത്രയിൽ എ.എ.പി.ക്ക് നേട്ടം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ബിജെപിയുടെ നവീൻ ജിൻഡാലിന് പിന്നിലാണ് ഇവിടെ എ.എ.പി. സ്ഥാനാർത്ഥി ഡോ. സുശീൽ ഗുപ്ത.

ഗുജറാത്തിൽ 26 ലോക്സഭാ മണ്ഡലങ്ങളുള്ള ഗുജറാത്തിൽ 24 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. എ.എ.പി. രണ്ട് സീറ്റിലും മത്സരിച്ചു. എന്നാൽ രണ്ട് കൂട്ടർക്കും നേട്ടമുണ്ടാക്കാൻ സാധിച്ചില്ല. 25 സീറ്റുകളിലും ബിജെപി. ലീഡ് ചെയ്യുകയാണ്. ബനാസ്‌കാന്ദ മണ്ഡലത്തിൽ മാത്രമാണ് കോൺഗ്രസിന് ലീഡ് ചെയ്യാൻ സാധിക്കുന്നത്. മത്സരിച്ച ബറൂച്ച്, ഭാവ്നഗർ മണ്ഡലങ്ങളിൽ ചിത്രത്തിലെത്താൻ എ.എ.പിക്ക് കഴിഞ്ഞില്ല.