- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
90 സീറ്റുവീതമുള്ള ഹരിയാനയിലും ജമ്മു-കശ്മീരിലും യഥാക്രമം കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനും സാധ്യത പ്രവചിച്ച എക്‌സിറ്റ് പോള്‍; പെട്ടി ഇന്ന് തുറക്കും; ഒന്‍പത് മണിയോടെ ആദ്യ ഫല സൂചനകള്‍ എത്തും; മോദിയോ രാഹുലോ? ഉച്ചയ്ക്ക് ചിത്രം വ്യക്തമാകും; മറുനാടനില്‍ തല്‍സമയം
രാവിലെ ഒന്‍പത് മണിയോടെ ആദ്യ ഫല സൂചനകള്‍ വരും. ഉച്ചയോടെ വ്യക്തമായ ചിത്രവും ലഭിക്കും.
ന്യൂഡല്‍ഹി: ഹരിയാന, ജമ്മു-കശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുഫലം ചൊവ്വാഴ്ച അറിയാം. രാവിലെ എട്ടോടെ വോട്ടെണ്ണല്‍ ആരംഭിക്കും. പന്ത്രണ്ടോടെ കൃത്യമായ ഫലസൂചന ലഭിക്കും. മറുനാടന്‍ മലയാളിയിലും തല്‍സമയം ഫലം അറിയാം. ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായകമാണ് ഈ ഫലം. രാവിലെ ഒന്‍പത് മണിയോടെ ആദ്യ ഫല സൂചനകള്‍ വരും. ഉച്ചയോടെ വ്യക്തമായ ചിത്രവും ലഭിക്കും.
90 സീറ്റുവീതമുള്ള ഹരിയാനയിലും ജമ്മു-കശ്മീരിലും യഥാക്രമം കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനുമാണ് എക്‌സിറ്റ് പോള്‍ സാധ്യത പ്രവചിച്ചതെങ്കിലും ബി.ജെ.പി. ക്യാമ്പുകളം പ്രതീക്ഷയിലാണ്. എന്നാല്‍ രാഷ്ട്രീയ നിരീക്ഷകര്‍ പോലും ബിജെപിക്ക് പ്രതീക്ഷ കാണുന്നില്ല. ബിജെപി തോറ്റാല്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാരിനും തിരിച്ചടിയാകും. കോണ്‍ഗ്രസ് ജയിച്ചാല്‍ രാഹുല്‍ പ്രഭാവം സജീവ ചര്‍ച്ചകളിലുമെത്തും. പാര്‍ലെന്റില്‍ പ്രതിപക്ഷത്തിന് കരുത്ത് കൂടുകയും ചെയ്യും.
ഹരിയാനയില്‍ ഇത്തവണയും സര്‍ക്കാര്‍ രൂപവത്കരിക്കുമെന്ന് മുഖ്യമന്ത്രി നയാബ് സിങ് സൈനി അവകാശപ്പെട്ടു. വന്‍ഭൂരിപക്ഷത്തോടെ ഹരിയാനയില്‍ വിജയിക്കുമെന്ന് പാര്‍ട്ടിനേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡയും പറഞ്ഞു. 49-55 സീറ്റു ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 46 സീറ്റാണ് കേവലഭൂരിപക്ഷത്തിനുവേണ്ടത്.
ജമ്മു-കശ്മീരില്‍ ഇന്ത്യസഖ്യത്തിന് എക്‌സിറ്റ് പോളുകള്‍ മുന്‍തൂക്കം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും വോട്ടവകാശമുള്ള അഞ്ചുപേരെ നാമനിര്‍ദേശം ചെയ്യാനുള്ള ലെഫ്റ്റ്‌നന്റ് ഗവര്‍ണറുടെ നീക്കത്തെ കോണ്‍ഗ്രസ് കരുതലോടെയാണ് കാണുന്നത്. മഹാരാഷ്ട്രയിലും മറ്റും ഉടന്‍ തിരഞ്ഞെടുപ്പ് നടക്കും. അതുകൊണ്ട് തന്നെ ഈ ഫലം ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തും.
ഹരിയാന, ജമ്മു-കാശ്മീര്‍, വോട്ടെണ്ണല്‍