- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിണറായി വിജയന്‍ 45 ലക്ഷം രൂപയുടെ നിക്ഷേപം, സ്വന്തമായി 78 സെന്റ് ഭൂമി; കമലയ്ക്ക് 60 ലക്ഷത്തിന്റെ നിക്ഷേപം; ഇരുവരുടെയും പേരില്‍ ബാധ്യതകള്‍ ഒന്നുമില്ല; മൂന്ന് ക്രിമിനല്‍ കേസുകളുണ്ടെങ്കിലും ഒന്നിലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി ആകെ ഒരു കോടിയിലധികം രൂപയുടെ നിക്ഷേപം. ധര്‍മ്മടം മണ്ഡലത്തില്‍ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. മൂന്ന് ക്രിമിനല്‍ കേസുകള്‍ പിണറായി വിജയന്റെ പേരിലുണ്ടെങ്കിലും ഒന്നിലും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ലഭ്യമായ വിവരങ്ങള്‍ പ്രകാരം പിണറായി വിജയന്റെ പേരില്‍ 43.35 ലക്ഷം രൂപയുടെയും ഭാര്യ കമലയുടെ പേരില്‍ 60.58 ലക്ഷം രൂപയുടെയും നിക്ഷേപമാണുള്ളത്. ഭൂസ്വത്തിന്റെ കാര്യമെടുത്താല്‍ മുഖ്യമന്ത്രിക്ക് 78 സെന്റ് സ്ഥലവും കമലയ്ക്ക് ഒഞ്ചിയത്ത് 17.5 സെന്റ് സ്ഥലവുമുണ്ട്. കൂടാതെ പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കമലയുടെ പേരിലുണ്ട്. ഇരുവരുടെയും പേരില്‍ ബാധ്യതകളൊന്നുമില്ലെന്നും സത്യവാങ്മൂലം സാക്ഷ്യപ്പെടുത്തുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ധര്‍മ്മടം മണ്ഡലത്തില്‍ നിന്നും മൂന്നാം തവണയാണ് പിണറായി വിജയന്‍ ജനവിധി തേടുന്നത്. രാവിലെ 11 മണിയോടെ തലശ്ശേരി സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി റിട്ടേണിങ് ഓഫീസര്‍ സച്ചിന്‍ കൃഷ്ണയ്ക്ക് മുമ്പാകെയാണ് അദ്ദേഹം പത്രിക സമര്‍പ്പിച്ചത്. സി.പി.എം നേതാക്കളായ ഇ.പി. ജയരാജന്‍, എ.എന്‍. ഷംസീര്‍, കെ.കെ. രാഗേഷ് തുടങ്ങിയവരും മറ്റ് എല്‍.ഡി.എഫ് നേതാക്കളും പത്രികാ സമര്‍പ്പണ വേളയില്‍ മുഖ്യമന്ത്രിയെ അനുഗമിച്ചു.
പിണറായിയിലെ അദ്ദേഹത്തിന്റെ വീടിന് സമീപത്തെ പാണ്ട്യാല മുക്കില്‍ നിന്ന് വാഹനപ്രചാരണമായി സബ് റജിസ്ട്രാര്‍ ഓഫിസിലെത്തി പത്രിക സമര്‍പ്പിക്കാനായിരുന്നു തീരുമാനമെങ്കിലും വാഹന പ്രചാരണം ഒഴിവാക്കി. പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരുെട വാഹന അകമ്പടിയോടെ റജിസ്ട്രാര്‍ ഓഫിസിലേക്ക് എത്തുകയായിരുന്നു.
പിന്നാലെ മാധ്യമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ വളഞ്ഞു. 'പറയാനുണ്ട്, പിന്നെപ്പറയാം' എന്നാണ് മാധ്യമ പ്രവര്‍ത്തകരോട് അദ്ദേഹം പ്രതികരിച്ചത്. തുടര്‍ന്ന് അദ്ദേഹം മലപ്പുറത്തേക്ക് യാത്ര തിരിച്ചു. വൈകിട്ട് മലപ്പുറത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും.
മണ്ഡലത്തില്‍ മുഴുവന്‍ സമയം പ്രചാരണത്തിന് ഉണ്ടാകില്ലെന്ന് അദ്ദേഹം ഇന്നലെ മമ്പറത്ത് നടത്തിയ പ്രസംഗത്തിനിടെ സൂചിപ്പിച്ചു. ടീമിനെ നയിക്കുന്ന നേതാവ് എന്ന നിലയില്‍ മറ്റു സ്ഥലങ്ങളിലും പ്രചാരണത്തിന് എത്തണം. മണ്ഡലത്തിലെ വോട്ടര്‍മാെര കാണുന്ന പ്രവര്‍ത്തനം പാര്‍ട്ടി പ്രവര്‍ത്തകര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. അബ്ദുല്‍ റഷീദാണ് ധര്‍മടത്ത് യുഡിഎഫ് സ്ഥാനാര്‍ഥി.


