കല്‍പറ്റ: വയനാട് സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖിന്റെ ആരോപണങ്ങള്‍ തള്ളി ടി. സിദ്ദിഖ് എം.എല്‍.എ. വയനാട് ദുരന്തത്തില്‍ കുടുംബത്തെ മുഴുവന്‍ നഷ്ടപ്പെട്ട ശ്രുതിക്ക് വീട് വാഗ്ദാനം ചെയ്തു പറ്റിച്ചെന്ന കെ. റഫീഖിന്റെ ആരോപണം പച്ചക്കള്ളമാണെന്ന് ടി. സിദ്ദിഖ് തിരിച്ചടിച്ചു. ശ്രുതിക്ക് വീട് ഉണ്ടാക്കി കൊടുക്കുന്നത് ടൈം ന്യൂസ് എന്ന യൂട്യൂബേഴ്സ് ആണെന്നത് മറച്ചുവെച്ച് ജില്ല സെക്രട്ടറി കള്ളം പറയുന്നു. തന്നെ അപമാനിക്കാനുള്ള രാഷ്ട്രീയമാണ് നടക്കുന്നത്. ദുരന്തം ഏറ്റുവാങ്ങിയ ശ്രുതിയെ വിവാദത്തിലേക്ക് വലിച്ചിടുന്നത് മനുഷ്യത്വരഹിതമെന്നും സിദ്ദിഖ് പറഞ്ഞു. സിപിഎം ഇത്രയധികം വിഷയ ദാരിദ്ര്യം ഉള്ളവരാണെന്ന് തെളിയിച്ചു. വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് കെ. റഫീഖ് പച്ചക്കള്ളം പറയുകയാണ് . ഒരു കാര്യം പറയുമ്പോള്‍ അറിയാതെ പറഞ്ഞതല്ല, ഇത് ബോധപൂര്‍വ്വമായി പറഞ്ഞതാണെന്നും സിദ്ദിഖ് പറഞ്ഞു.

സി എം ഡി ആര്‍ എഫിലേക്ക് പണം കൊടുത്തില്ലെന്നു പറഞ്ഞു, പിന്നെ കൂവി തോല്‍പ്പിക്കാനും ശ്രമിച്ചു. ഇപ്പോള്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ശ്രുതിക്ക് വീട് നല്‍കാമെന്ന് ഞാന്‍ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? എന്റെ ഫേസ്ബുക്ക് പോസ്റ്റ് പകുതിയായി കട്ട് ചെയ്ത് പ്രചരിപ്പിക്കുകയാണ്. വീട് സ്‌പോണ്‍സര്‍ ചെയ്തവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചുകൊണ്ടായിരുന്നു പോസ്റ്റ്. തറക്കല്ലിടല്‍ കര്‍മത്തില്‍ എന്നെ ഉള്‍പ്പെടെ പലരെയും വിളിച്ചു . ഇത് മുഴുവന്‍ മീഡിയയും വാര്‍ത്ത നല്‍കിയതാണ്. സിപിഎം ജില്ലാ സെക്രട്ടറി പോസ്റ്റിലിരുന്ന് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കരുത്. ബ്രഹ്‌മഗിരി വിഷയം ചര്‍ച്ച ചെയ്യാതിരിക്കാനുള്ള വേല കൂടി ഇതിന്റെ പിറകിലുണ്ടെന്നും സിദ്ദിഖ് പറഞ്ഞു.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ അപചയം, ജില്ല സെക്രട്ടറിക്ക് യോജിക്കാത്ത രീതിയില്‍ പെരുമാറുന്നു. കൂവിയതിനെക്കാള്‍ വലിയ തിരിച്ചടി ഇതിന് സി.പി.എമ്മിന് കിട്ടും. വീട് വാഗ്ദാനം ചെയ്ത ഏജന്‍സി പണിമുടക്കിയപ്പോള്‍ താന്‍ ഇടപെട്ടിരുന്നുവെന്നും ടി. സിദ്ദിഖ് പറഞ്ഞു. സി.പി.എം ഇത്രയധികം വിഷയ ദാരിദ്ര്യം ഉള്ളവരാണെന്ന് തെളിയിച്ചു. ജില്ല സെക്രട്ടറി സ്ഥാനത്ത് ഇരുന്ന് പച്ചക്കള്ളം പറയുന്നു. ഒരു കാര്യം പറയുമ്പോള്‍ അറിയാതെ പറയുന്നതല്ല. ഇത് ബോധപൂര്‍വമായി പറഞ്ഞതാണ്. സി.എം.ഡി.ആര്‍.എഫിലേക്ക് പണം കൊടുത്തില്ലെന്നു പറഞ്ഞു. കൂവി തോല്‍പ്പിക്കാനും ശ്രമിച്ചു. ഇപ്പോള്‍ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു.

ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ശ്രുതിക്ക് വീട് നല്‍കാമെന്ന് ഞാന്‍ എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ. എന്റെ ഫേസ്ബുക്ക് പോസ്റ്റ് പകുതിയായി കട്ട് ചെയ്ത് പ്രചരിപ്പിച്ചു. വീട് സ്‌പോണ്‍സര്‍ ചെയ്തവര്‍ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചു കൊണ്ടായിരുന്നു പോസ്റ്റ്. തറക്കല്ലിടല്‍ കര്‍മത്തില്‍ എന്നെ ഉള്‍പ്പെടെ പലരെയും വിളിച്ചു. ഇത് മുഴുവന്‍ മീഡിയയും വാര്‍ത്ത ചെയ്തതാണ്. സി.പി.എം ജില്ല സെക്രട്ടറി പോസ്റ്റിലിരുന്ന് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കരുതെന്നും സിദ്ദിഖ് വിമര്‍ശിച്ചു. വയനാട് ഭവനനിര്‍മാണ ഫണ്ട് കോണ്‍ഗ്രസ് വകമാറ്റിയെന്ന് സി.പി.എം ആരോപണത്തിന് മറുപടി പറയുകയായിരുന്നു സിദ്ദിഖ്.

പണം തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നുവെന്ന് ജില്ലാ സെക്രട്ടറി കെ.റഫീഖ് ആരോപിച്ചിരുന്നു. ദുരന്തബാധിതയായ ശ്രുതിക്ക് വീടുവച്ചുനല്‍കാമെന്ന് പറഞ്ഞ് ടി.സിദ്ദിഖ് എംഎല്‍എ വഞ്ചിച്ചെന്നും റഫീഖ് ആരോപിച്ചു. 120 ദിവസം കൊണ്ട് വീട് നിര്‍മിച്ച് നല്‍കാമെന്നാണ് ടി. സിദ്ദിഖ് പറഞ്ഞത്. എന്നാല്‍ അതുണ്ടായില്ലെന്നും ടൗണ്‍ഷിപ്പില്‍ വീട് അനുവദിച്ച് നല്‍കണമെന്ന് കാണിച്ച് സര്‍ക്കാറിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ജില്ല സെക്രട്ടറി ആരോപിച്ചു. എല്ലാം നഷ്ടപ്പെട്ട പെണ്‍കുട്ടിയുടെ കണ്ണീര് ഉപയോഗിച്ച് സ്വന്തം ഇമേജ് വര്‍ധിപ്പിക്കാന്‍ ശ്രമിക്കുകയാണ് സിദ്ദിഖ് ചെയ്തത്. ദുരന്തത്തെ ഇവര്‍ പലതരത്തിലാണ് ഉപയോഗിച്ചത്. ഒരുഭാഗത്ത് പണം ഉണ്ടാക്കാന്‍ ഉപയോഗിച്ചു.

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെയുള്‍പ്പെടെ 9 പേരെയാണു ശ്രുതിക്ക് നഷ്ടമായത്. സെപ്റ്റംബര്‍ 10ന് കല്‍പറ്റയിലെ വാടക വീട്ടില്‍നിന്നു ലക്കിടിയിലേക്ക് പോകവേ ജെന്‍സനും ശ്രുതിയും ബന്ധുക്കളും സഞ്ചരിച്ച വാന്‍ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ജെന്‍സന്‍ മരിച്ചിരുന്നു. അപകടത്തില്‍ ശ്രുതിയുടെ ഇരുകാലുകള്‍ക്കും ഗുരുതര പരുക്കേറ്റു.