- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എല്ലാവരും എന്നെ എം.എല്‍.എ എന്നാണ് വിളിക്കുന്നത്, എന്നോട് കാണിക്കുന്ന വിശ്വാസം; അവര്‍ ഉറപ്പിച്ചു കഴിഞ്ഞു'; വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് എന്‍.ഡി.എ സ്ഥാനാര്‍ഥി അഞ്ജലി നായര്‍

കൊച്ചി: താന്‍ പോകുന്ന ഇടങ്ങളിലെല്ലാം വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും തൃപ്പൂണിത്തുറയിലെ ജനങ്ങള്‍ ഇപ്പോഴേ തന്നെ എംഎല്‍എയായി അംഗീകരിച്ചു കഴിഞ്ഞുവെന്നും നടിയും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ അഞ്ജലി നായര്‍. ജനങ്ങള്‍ ഇപ്പോഴേ തന്നെ എംഎല്‍എയായി അംഗീകരിച്ചതായും പ്രചാരണത്തിനിടയില്‍ സാധാരണക്കാരായ മനുഷ്യര്‍ നല്‍കുന്ന സ്‌നേഹവും സമ്മാനങ്ങളും ഏറെ സന്തോഷിപ്പിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
''രാത്രി ഭക്ഷണം കഴിക്കാന്‍ വേണ്ടി പാര്‍ട്ടിക്കാരുടെ കൂടെ പോയിട്ടാണ് വരുന്നത്. ഒരു ദിവസം ഒരാള്‍ പറഞ്ഞു, വേഗം കൊടുക്ക്, എം.എല്‍.എ കഴിച്ചിട്ട് പോകട്ടെ ആദ്യം. അപ്പൊ ഞാന്‍ ചോദിച്ചു 'എം.എല്‍.എയോ ?', അപ്പൊ അദ്ദേഹം പറഞ്ഞു ഞങ്ങളുടെ ഒക്കെ എം.എല്‍.എ ആണ്. എല്ലാവരും വിളിക്കുന്നതേ അങ്ങനെ ആണിപ്പോള്‍. അവര്‍ എന്നെ അവരുടെ എം.എല്‍.എ ആയി ഉറപ്പിച്ചു കഴിഞ്ഞു.
'രാഷ്ട്രീയത്തിലേക്കുള്ള എന്‍ട്രി പെട്ടെന്നുള്ളതായിരുന്നു. ആദ്യം ഡല്‍ഹിയില്‍ നിന്നൊക്കെ കുറച്ച് കോള്‍സ് വന്നപ്പോള്‍ ഫ്രോഡ് കോള്‍ ആയിരിക്കും എന്ന് ഞാന്‍ വിചാരിച്ചു. ഇലക്ഷന്‍ ടൈമില്‍ അറിയാതെ വിളിക്കുന്നതായിരിക്കും എന്നുള്ള രീതിയില്‍ ഞാന്‍ ഹസ്ബന്‍ഡിനോട് പറഞ്ഞു. പിന്നീട് ആവര്‍ത്തിച്ച് കോള്‍ വരാന്‍ തുടങ്ങി. ഇവിടുന്ന് കോള്‍ വരാന്‍ തുടങ്ങി. 20 -20യുടെ ഓഫിസില്‍ നിന്ന് കോള്‍ വരാന്‍ തുടങ്ങി. അപ്പൊള്‍ ഞങ്ങള്‍ ഏകദേശം ഡിസ്‌കസ് ചെയ്യാന്‍ തുടങ്ങി. ഒരു ഓപ്പര്‍ച്ചൂണിറ്റി കിട്ടുമ്പോള്‍ അത് മാക്‌സിമം എന്താന്നുള്ളത് അന്വേഷിക്കുകയെങ്കിലും വേണമെന്ന് പുള്ളി പറഞ്ഞു. അതറിയണം എന്ന് കരുതിയാണ് നമ്മള്‍ 20-20യുടെ സാബു സാറിനെ മീറ്റ് ചെയ്യാന്‍ പോയത്. 20-20 എങ്ങനെ പോകുന്നു എന്നും എന്താണ് അവരുടെ വികസനം, കിഴക്കമ്പലം പ്ലാനുകള്‍, സ്ട്രാറ്റജീസ് ഒക്കെ നമുക്ക് അറിയാവുന്നതായിരുന്നു. അവര്‍ ബിജെപിയുമായി കൂടിച്ചേരുമ്പോള്‍ ഡബിള്‍ സ്‌ട്രോങ്ങ്, ഡബിള്‍ എന്‍ജിന്‍ എഫക്ട് പോലെയായി. പിന്നീട് ഒന്നും ആലോചിക്കേണ്ടി വന്നില്ല, ആ ഓപ്പോര്‍ച്ചൂണിറ്റി ഏറ്റെടുക്കുകയായിരുന്നു.
എല്ലാവര്‍ക്കും എന്ന പോലെതന്നെ ഞങ്ങള്‍ക്കും ഇതൊരു ഞെട്ടലായിരുന്നു. എവിടെയോ ഇരുന്ന, അല്ലെങ്കില്‍ സിനിമ മാത്രം ഫോക്കസ്ഡ് ആയിട്ടിരുന്ന ഒരു ആള് പെട്ടെന്ന് ഇത്ര വലിയൊരു ടോക്ക് ഉള്ള ഒരു പൊളിറ്റിക്‌സിലേക്ക് വരിക എന്ന് പറയുന്നത് ശരിക്കും സഡന്‍ ട്വിസ്റ്റ് തന്നെയായിരുന്നു. എന്റെ ലൈഫില്‍ എല്ലാം ട്വിസ്റ്റ് തന്നെയാണ്. സിനിമയില്‍ വന്നതും ഒരു രാത്രികൊണ്ട് ഉണ്ടായ ഒരു മാറ്റമാണ്, ബിസിനസിലേക്ക് വന്നതും പെട്ടെന്നുണ്ടായ ഒരു പ്ലാന്‍ ആണ്, അതേപോലെ പൊളിറ്റിക്‌സിലേക്കും പെട്ടെന്നുള്ള ഒരു പ്ലാന്‍ ആണ്.
ഞാനൊരു അമ്പലത്തില്‍ പോയ സമയത്ത് ഒരു അപ്പൂപ്പന്‍ എന്നോട് നീ അഭിനയിക്കുകയാണ് എന്ന് പറഞ്ഞു. അപ്പൊ അത്തരത്തിലുള്ള ഒരു ഉത്തരം ഞാന്‍ പ്രതീക്ഷിക്കാത്തതുകൊണ്ട് ഞാന്‍ പെട്ടെന്ന് ഡൗണ്‍ ആയി. താമര ചിഹ്നം ഇല്ലാത്തത് ചിലരില്‍ നീരസം ഉണ്ടാക്കിയതായി ഞാന്‍ അറിഞ്ഞു. തൊട്ടടുത്തിരുന്ന ഒരു അമ്മ പറഞ്ഞു 'മോളെ ചക്ക തന്നെയാണ് താമര, താമര തന്നെയാണ് ചക്ക. ചക്ക തുറക്കുമ്പോള്‍ താമര ഇതളുകള്‍ പോലെ ഉണ്ടെന്ന് മോളെ തോന്നു' എന്ന്. അത് പറഞ്ഞത് ഞാനല്ല, അത് ഏറ്റെടുത്ത് ഞാന്‍ എക്‌സ്‌പ്ലൈന്‍ ചെയ്തപ്പോള്‍ അത് എന്റെ വേര്‍ഷന്‍ ആയിട്ട് മാറുകയായിരുന്നു. പക്ഷേ ആ ട്രോളുകളിനോടൊന്നും എനിക്ക് ഒരു വിരോധവുമില്ല. കാരണം എന്റെ ചിഹ്നം ചക്ക എത്താത്തവരുടെ അടുത്തും കൂടെ എത്തി. നെഗറ്റീവ് പിആറുകള്‍ ആളുകള്‍ ചെയ്തിട്ടുണ്ടെങ്കിലും അത് എനിക്ക് ഗുണമായി വന്നിട്ടേ ഉള്ളൂ. തൃപ്പൂണിത്തുറ പൂര്‍ണ്ണത്രയീശന്റെ മണ്ണാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാന്‍. പൈതൃകത്തിനെ ഒരു രീതിയിലും നശിപ്പിക്കാത്ത രീതിയിലുള്ള വികസനമായിരിക്കും ഞാന്‍ കൊണ്ടുവരിക.
പിന്നെ പലയിടത്തും പോകുമ്പോള്‍ അവര്‍ കരുതി വെക്കുന്ന ഓരോ സമ്മാനങ്ങളുണ്ട്, എനിക്ക് തരാനായിട്ട്, പ്രചാരണത്തിന് പോകുന്ന വീടുകളില്‍ അവര്‍ പറയും പോകരുത് ഞങ്ങള്‍ ഒരു സാധനം എടുത്തു വച്ചിട്ടുണ്ട് എന്ന് പറഞ്ഞിട്ട് അവര്‍ തരുന്ന ഓരോ സാധനങ്ങളുണ്ട്. അതോക്കെ എനിക്ക് ഏറെ സന്തോഷകരമായ കാര്യമാണ്. പ്രായം നോക്കാതെ, വേദി നോക്കാതെ പൊട്ടിക്കരഞ്ഞ് ഓരോന്ന് പറയുന്ന മനുഷ്യരുടെ അമര്‍ഷം, എന്നോട് കാണിക്കുന്ന വിശ്വാസം. അവരുടെ ദുഃഖം അറിയണമെങ്കില്‍ അത് നേരിട്ട് കാണുക തന്നെ വേണം' -അഞ്ജലി നായര്‍ പറയുന്നു.


