- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് എന്ന ഖ്യാതി തുണച്ചില്ല; മലയാലപ്പുഴ ഡിവിഷനിലെ സിപിഎം സ്ഥാനാർത്ഥി രേഷ്മ മറിയം റോയിക്ക് ഞെട്ടിക്കുന്ന തോൽവി
പത്തനംതിട്ട: പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന ഖ്യാതിയോടെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ച സിപിഎം സ്ഥാനാർഥി രേഷ്മ മറിയം റോയിക്ക് അപ്രതീക്ഷിത തോൽവി. പത്തനംതിട്ട മലയാലപ്പുഴ ഡിവിഷനിൽ നിന്ന് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച രേഷ്മയെ 1077 വോട്ടുകൾക്കാണ് യുഡിഎഫ് സ്ഥാനാർഥി അമ്പിളി ടീച്ചർ പരാജയപ്പെടുത്തിയത്.
അമ്പിളി ടീച്ചർ 13057 വോട്ടുകൾ നേടിയപ്പോൾ, രേഷ്മ മറിയം റോയിക്ക് 11980 വോട്ടുകൾ മാത്രമാണ് നേടാനായത്. ബിഡിജെഎസ് സ്ഥാനാർഥി നന്ദിനി സുധീർ 3966 വോട്ടുകൾ കരസ്ഥമാക്കി.
2020-ൽ 21-ാം വയസ്സിൽ പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റായതോടെയാണ് രേഷ്മ മറിയം റോയ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റെന്ന ഖ്യാതി നേടിയത്. 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ 21 വയസ്സ് തികഞ്ഞത് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതിക്ക് തലേദിവസമായിരുന്നു.
അരുവാപ്പുലം പഞ്ചായത്തിലെ 11-ാം വാർഡിൽ നിന്ന് 70 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച രേഷ്മ, യുഡിഎഫിൽ നിന്ന് വർഷങ്ങൾക്ക് ശേഷം ഭരണം പിടിച്ചെടുത്ത സിപിഎമ്മിന് ഏറ്റവും പ്രായം കുറഞ്ഞ അംഗത്തെ പ്രസിഡന്റാക്കി ചരിത്രം സൃഷ്ടിക്കാൻ അവസരം നൽകിയിരുന്നു.




