- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് പതിറ്റാണ്ടായി റാന്നിയില്‍ തോല്‍ക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ 'കയ്യിലിരിപ്പ്' കാരണം; വിജയത്തിനായി വീട്ടിലിരുന്നാല്‍ പോരാ! 'പരസ്പരം തോല്‍പ്പിക്കുന്നവര്‍ എന്ന പേരുദോഷം ഇക്കുറി മാറ്റാന്‍ ആഞ്ഞടിച്ച് റിങ്കു ചെറിയാന്‍
റാന്നിയില്‍ തോല്‍പ്പിക്കുന്നവര്‍ എന്ന പേരുദോഷം ഇക്കുറി മാറ്റാന്‍ ആഞ്ഞടിച്ച് റിങ്കു ചെറിയാന്‍

പത്തനംതിട്ട: റാന്നി നിയോജകമണ്ഡലത്തിലെ തുടര്‍ച്ചയായ തിരഞ്ഞെടുപ്പ് തോല്‍വികളുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെപിസിസി സെക്രട്ടറി റിങ്കു ചെറിയാന്‍ രംഗത്ത്. മൂന്ന് പതിറ്റാണ്ടായി റാന്നിയില്‍ തോല്‍ക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ 'കയ്യിലിരിപ്പ്' കാരണമാണെന്നും, വിജയത്തിനായി വീട്ടിലിരുന്നാല്‍ പോരെന്നും അദ്ദേഹം തുറന്നടിച്ചു. യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നടത്തിയ ഈ വിമര്‍ശനങ്ങളെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പഴകുളം മധു പിന്തുണച്ചതും ശ്രദ്ധേയമായി.
റാന്നിയിലെ കോണ്‍ഗ്രസുകാര്‍ക്ക് 'പരസ്പരം തോല്‍പ്പിക്കുന്നവര്‍ എന്നൊരു പേരുദോഷമുണ്ട്. ഇത്തവണ അത് മാറ്റണം,' റിങ്കു ചെറിയാന്‍ പറഞ്ഞു. സീറ്റ് നിഷേധത്തില്‍ അതൃപ്തി പുകയുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ തുറന്നുപറച്ചില്‍ എന്നതും രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്.
റിങ്കുവിന്റെ വിമര്‍ശനങ്ങളെ ശരിവെച്ചുകൊണ്ട് സംസാരിച്ച പഴകുളം മധു, റാന്നിയിലെ തുടര്‍ച്ചയായ തോല്‍വികള്‍ കോണ്‍ഗ്രസിന് സംഭവിച്ച 'കൈപ്പിഴ'യാണെന്ന് സ്വയം വിമര്‍ശിക്കുകയും ചെയ്തു.


