സൂറത്ത്: വോട്ടെണ്ണൽ തുടങ്ങും മുമ്പ് 2024ൽ ബിജെപിക്ക് ഒരു സീറ്റ്. ഗുജറാത്തിലെ സൂറത്തിലെ വിജയമാണ് ബിജെപിക്ക് ആദ്യ സീറ്റ് നൽകിയത്. ഇവിടെ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തിരിഞ്ഞെടുക്കുകയായിരുന്നു. സമീപകാല തിരഞ്ഞെടുപ്പിലൊന്നും ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇങ്ങനെ ആരും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ നാമനിർദേശപത്രിക തള്ളിയതാണ് ഈ സാഹചര്യമുണ്ടാക്കിയത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ നിലേഷ് കുംബാനിയുടെ പത്രികയാണ് വരണാധികാരിയായ ജില്ലാ കളക്ടർ സൗരഭ് പാർഗി തള്ളിയത്. സമർപ്പിച്ച രേഖകളിലുള്ള ഒപ്പിൽ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പിന്നീട് ഈ സ്ഥാനാർത്ഥി ബിജെപിയിൽ ചേരുകയും ചെയ്തു.

സുറത്തിൽ എതിരാളികൾ ഇല്ലാതെ വന്നതോടെ ബിജെപി സ്ഥാനാർത്ഥിയെ ഏകപക്ഷീയമായി തിരഞ്ഞെടുക്കുകയായിരുന്നു. ഇതോടെ ആദ്യ ഫല സൂചനകൾ വരും മുൻപ് തന്നെ ബിജെപിയുടെ സീറ്റ് നില ഒന്നിൽ നിന്ന് തുടങ്ങുകയാണ്. ബിജെപിയുടെ സൂറത്ത് സ്ഥാനാർത്ഥി മുകേഷ് ദലാലിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ അഭിനന്ദിച്ചിരുന്നു, വോട്ടുകൾ രേഖപ്പെടുത്തും മുൻപേ തന്നെ വിജയം ഉറപ്പിച്ച ഏക സ്ഥാനാർത്ഥിയായി ഇക്കുറി ദലാൽ മാറി എന്നതാണ് പ്രത്യേകത. കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക അസാധുവാക്കിയതിനെ തുടർന്നാണ് ദലാലിന് ഏകപക്ഷീയമായ ജയം ഒരുങ്ങിയത്.

നാടകീയ നീക്കങ്ങൾക്കൊടുവിൽ സൂറത്തിൽ ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു എന്നതാണ് വസ്തുത. കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിന് പിന്നാലെ ബിഎസ്‌പി സ്ഥാനാർത്ഥിയും സ്വതന്ത്രന്മാരും പത്രിക പിൻവലിച്ചതോടെയാണ് ബിജെപി സ്ഥാനാർത്ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ഇതിന് പിന്നിൽ ബിജെപിയാണെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചുവെങ്കിലും ഒന്നും അംഗീകരിച്ചില്ല.

രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ തന്നെ അപൂർവമാണ് എതിരില്ലാത്ത വിജയങ്ങൾ. ആങ്ങനെ ഗുജറാത്തിൽ പത്രിക സമർപ്പണം പൂർത്തിയായപ്പോൾ തന്നെ ബിജെപി ലോക്‌സഭയിൽ അക്കൗണ്ട് തുറന്നു. സൂറത്തിലെ ബിജെപി സ്ഥാനാർത്ഥി മുകേഷ് ദലാലാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം ഏഴ് സ്വതന്ത്ര സ്ഥാനാർത്ഥികളും പിന്മാറിയതോടെ മുകേഷ് ദലാൽ തെരഞ്ഞെടുക്കപ്പെട്ടു. നാമ നിർദ്ദേശം ചെയ്തവരും സ്വതന്ത്ര സ്ഥാനാർത്ഥികൾ പിന്മാറിയതിനു പിന്നിൽ ബിജെപിയാണെന്ന് പ്രതിപക്ഷം വിമർശിക്കുകയും ചെയ്തു.

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ മൂന്ന് നിർദ്ദേശകർ തങ്ങളുടെ ഒപ്പുകൾ വ്യാജമാണെന്ന് അവകാശപ്പെട്ട് സത്യവാങ്മൂലം സമർപ്പിച്ചതിന് പിന്നാലെയാണ് പത്രിക തള്ളിയത്. സമാനമായ കാരണങ്ങളാൽ കോൺഗ്രസ് ഡമ്മി സ്ഥാനാർത്ഥി സുരേഷ് പദ്സലയുടെ നാമനിർദ്ദേശ പത്രിക തള്ളിയതായും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു. നിലേഷ് കുംബാനിയെ നിർദേശിച്ച മൂന്നുപേരുടെയും പത്രികയിലെ ഒപ്പുകളും രേഖകളിലുള്ള ഒപ്പുകളും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നായിരുന്നു കണ്ടെത്തൽ. 1951-ലെ ജനപ്രാതിനിധ്യനിയമത്തിലെ 36(2) വകുപ്പ് പ്രകാരമാണ് പത്രിക തള്ളിയത്. അതുപ്രകാരം നാമനിർദേശ പത്രികയിലെ സ്ഥാനാർത്ഥിയുടേയോ നിർദേശിക്കുന്ന ആളുടേയോ ഒപ്പ് യഥാർഥമല്ലെങ്കിൽ പത്രിക തള്ളാം. ഇതാണ് സൂറത്തിൽ സംഭവിച്ചത്.

നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചതിന് ശേഷം കുംബാനിയുടെ പത്രികയ്ക്കെതിരേ ബിജെപി രംഗത്തെത്തിയിരുന്നു. റിട്ടേണിങ് ഓഫീസർക്ക് മുമ്പാകെയാണ് നാമനിർദ്ദേശം ചെയ്തവരുടെ ഒപ്പ് വ്യാജമാണെന്ന ആരോപണം ഉന്നയിച്ചത്. കോൺഗ്രസിന്റെ ഡമ്മി സ്ഥാനാർത്ഥിയുടേയും പത്രികയിലെ ഒപ്പ് വ്യാജമാണെന്നും ആരോപണമുണ്ടായിരുന്നു. പിന്നാലെ പരാതി നൽകി. അത് നാമനിർദ്ദേശ പത്രിക തള്ളലുമായി.