- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കശ്മീരിലെ കുല്‍ഗാമില്‍ സി.പി.എം നേതാവ് തരിഗാമി മുന്നില്‍; രണ്ടാം സ്ഥാനത്ത് സ്വതന്ത്ര സ്ഥാനാര്‍ഥി
കശ്മീരിലെ കുല്‍ഗാമില്‍ സി.പി.എം നേതാവ് തരിഗാമി മുന്നില്‍; രണ്ടാം സ്ഥാനത്ത് സ്വതന്ത്ര സ്ഥാനാര്‍ഥി
ശ്രീനഗര്‍: ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പില്‍ കുല്‍ഗാം മണ്ഡലത്തില്‍ സി.പി.എം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി മുന്നില്‍. സ്വതന്ത്ര സ്ഥാനാര്‍ഥി സയാര്‍ അഹമ്മദ് റെഷിയാണ് ഇവിടെ രണ്ടാമതുള്ളത്. പി.ഡി.പി സ്ഥാനാര്‍ഥി മുഹമ്മദ് അമീന്‍ ദര്‍ ആണ് മൂന്നാമത്.
നാഷണല്‍ കോണ്‍ഫറന്‍സ്-കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായാണ് തരിഗാമി മത്സരിക്കുന്നത്. സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കൂടിയായ തരിഗാമിയുടെ ശക്തികേന്ദ്രമാണ് കുല്‍ഗാം. 1996 മുതല്‍ ഇവിടെ നിന്ന് വിജയിച്ചതിന്റെ ചരിത്രമാണ് അദ്ദേഹത്തിനുള്ളത്.
അവസാനമായി തെരഞ്ഞെടുപ്പ് നടന്ന 2014ല്‍ പി.ഡി.പിയുടെ നസീര്‍ അഹമ്മദ് ലവായിനെ കടുത്ത മത്സരത്തിനൊടുവിലാണ് തരിഗാമി പരാജയപ്പെടുത്തിയത്. തരിഗാമി 20,574 വോട്ട് നേടിയപ്പോള്‍ നസീര്‍ അഹമ്മദ് 20,240 വോട്ട് നേടി കടുത്ത മത്സരം കാഴ്ചവെച്ചിരുന്നു. കശ്മീരിന്റെ പ്രത്യേക അധികാരം റദ്ദാക്കിയത് ഉള്‍പ്പെടെ നിരവധി ജനകീയ വിഷയങ്ങളിലെ മുന്‍നിരപ്പോരാളിയാണ് 73കാരനായ തരിഗാമി.
mohammed-yousuf-tarigami-leading-in-kulgam