- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ചതിയന്‍ ടി.എന്‍. പ്രതാപനെ മലബാറിന് വേണ്ട, തൃശൂര്‍ ആര്‍എസ്എസിന് കൊടുത്ത നയവഞ്ചകന്‍': പ്രതാപന് എതിരെ കോഴിക്കോട് നഗരത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപന് മലബാറിന്റെ ചുമതല നല്‍കിയതില്‍ പ്രതിഷേധം. പ്രതാപന് എതിരെ കോഴിക്കോട് നഗരത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. 'ചതിയന്‍ ടി.എന്‍. പ്രതാപനെ മലബാറിന് വേണ്ട, തൃശൂര്‍ ആര്‍എസ്എസിന് കൊടുത്ത നയവഞ്ചകന്‍' എന്നീ വാക്യങ്ങളാണ് ബോര്‍ഡുകളിലുള്ളത്. നടക്കാവില്‍ ഇന്നലെ വൈകിട്ടാണ് ബോര്‍ഡ് സ്ഥാപിച്ചത്. 'കോണ്‍ഗ്രസ് പോരാളികള്‍' എന്ന പേരിലാണ് ബോര്‍ഡ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടി.എന്‍.പ്രതാപന് മലബാറിന്റെ ചുമതല നല്‍കിയതിലുള്ള പ്രതിഷേധമാണ് ബോര്‍ഡ് സ്ഥാപിക്കാന്‍ കാരണമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്ന ടി.എന്‍. […]
കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ടി.എന്‍.പ്രതാപന് മലബാറിന്റെ ചുമതല നല്‍കിയതില്‍ പ്രതിഷേധം. പ്രതാപന് എതിരെ കോഴിക്കോട് നഗരത്തില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. 'ചതിയന്‍ ടി.എന്‍. പ്രതാപനെ മലബാറിന് വേണ്ട, തൃശൂര്‍ ആര്‍എസ്എസിന് കൊടുത്ത നയവഞ്ചകന്‍' എന്നീ വാക്യങ്ങളാണ് ബോര്‍ഡുകളിലുള്ളത്. നടക്കാവില്‍ ഇന്നലെ വൈകിട്ടാണ് ബോര്‍ഡ് സ്ഥാപിച്ചത്.
'കോണ്‍ഗ്രസ് പോരാളികള്‍' എന്ന പേരിലാണ് ബോര്‍ഡ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടി.എന്‍.പ്രതാപന് മലബാറിന്റെ ചുമതല നല്‍കിയതിലുള്ള പ്രതിഷേധമാണ് ബോര്‍ഡ് സ്ഥാപിക്കാന്‍ കാരണമെന്നാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചിരുന്ന ടി.എന്‍. പ്രതാപനെ മാറ്റിയാണ് അവിടെ കെ. മുരളീധനെ സ്ഥാനാര്‍ഥിയാക്കിയത്. തിരഞ്ഞെടുപ്പില്‍ മുരളീധരന്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും സുരേഷ് ഗോപി വിജയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നില്‍ പ്രതാപന്റെ കൈകളുണ്ടെന്ന് ആരോപണങ്ങളുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പിന് പിന്നാലെ മുരളീധരനെ പിന്തുണച്ച് കോഴിക്കോട് നഗരത്തിലുള്‍പ്പെടെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് പ്രതാപനെതിരേയും ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നത്.
തൃശൂരില്‍ മുരളീധരന്‍ മൂന്നാം സ്ഥാനത്തായതോടെ കോണ്‍ഗ്രസിലെ വഴക്കു രൂക്ഷമായിരുന്നു. ടി.എന്‍.പ്രതാപന് ഇനി വാര്‍ഡില്‍ പോലും സീറ്റു നല്‍കരുതെന്നും ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍ രാജിവയ്ക്കണമെന്നും എഴുതിയ പോസ്റ്റര്‍ ഡിസിസി ഓഫിസിന്റെ മതിലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജോസ് വള്ളൂര്‍ രാജിവയ്ക്കുക, പ്രതാപന് ഇനി വാര്‍ഡില്‍ പോലും സീറ്റില്ല എന്നിങ്ങനെ എഴുതിയ പോസ്റ്ററാണ് പ്രത്യക്ഷപ്പെട്ടത്. പോസ്റ്റര്‍ പിന്നീട് നീക്കി.പച്ചമരത്തോട് ഇങ്ങനെയെങ്കില്‍ ഉണക്കമരത്തോട് എങ്ങനെയായിക്കും ഇവരുടെ സമീപനമെന്ന വിമര്‍ശനമാണ് യൂത്ത് കോണ്‍ഗ്രസ് ഉയര്‍ത്തിയത്. കെ. മുരളീധരനായിട്ടുവരെ ഇവര്‍ ഇങ്ങനെ ചെയ്തു. അപ്പോള്‍ സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സ്ഥിതി എന്താകും. പ്രതാപനും ജോസ് വള്ളൂരും ചുമതലകള്‍ രാജിവയ്ക്കണമെന്നും യൂത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എം. മുഹമ്മദ് ഹാഷീം അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.
തോല്‍വിയില്‍ കെ മുരളീധരന്‍ നേതൃത്വത്തിനെതിരെ നേരത്തെ രംഗത്തെത്തിയിരുന്നു. തനിക്ക് വേണ്ടി പ്രചാരണത്തിന് നേതാക്കള്‍ ആരുമെത്തിയില്ലെന്നും സംഘടനാ തലത്തില്‍ കാര്യമായ പ്രവര്‍ത്തനം നടന്നില്ലെന്നുമായിരുന്നു മുരളീധരന്റെ ആരോപണം. തൃശൂരില്‍ തന്നെ കുരുതി കൊടുക്കുകയായിരുന്നുവെന്നും വടകരയില്‍ തന്നെ മത്സരിച്ചിരുന്നെങ്കില്‍ ജയിക്കുമായിരുന്നുവെന്നും മുരളീധരന്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മുരളീധരന്റെ തോല്‍വിയില്‍ പ്രതിഷേധിച്ച് പ്രതാപനും ജോസ് വള്ളൂരിനുമെതിരെ ഒരു വിഭാഗം രംഗത്തെത്തിയിിരുന്നത്.