- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാഞ്ചെസ്റ്ററിലെ ജൂതപ്പള്ളിക്ക് മുന്പില് കുത്തേറ്റ് മരിച്ചവരെ അവഹേളിച്ച് ഫലസ്തീന് വേണ്ടി കണ്ണീരൊഴുക്കി ആയിരങ്ങള്‍ ലണ്ടനിലെ തെരുവില്‍; മാര്‍ച്ച് റദ്ദാക്കി ഉത്തരവിറക്കിയിട്ടും റാലിക്കെത്തിയവരെ അറസ്റ്റ് ചെയ്ത് പോലീസ്: ഭീകരവിരുദ്ധ നിയമം ചുമത്തി 492 പേരെ തടവിലാക്കി
മാഞ്ചെസ്റ്ററിലെ ജൂതപ്പള്ളിക്ക് മുന്പില് കുത്തേറ്റ് മരിച്ചവരെ അവഹേളിച്ച് ഫലസ്തീന് വേണ്ടി കണ്ണീരൊഴുക്കി ആയിരങ്ങള്‍ ലണ്ടനിലെ തെരുവില്‍
ലണ്ടന്‍: വോക്കിസത്തിന്റെ വികൃതമുഖം പരസ്യമാക്കിക്കൊണ്ട്, ജൂതപ്പള്ളി ആക്രമണത്തില്‍ മരിച്ചവരെ അവഹേളിച്ചുകൊണ്ട് പാലസ്തീന്‍ അനുകൂലികള്‍ സെന്‍ട്രല്‍ ലണ്ടനില്‍ തടിച്ചു കൂടി. യഹൂദവംശജരായ ബ്രിട്ടീഷുകാരുടെ വികാരം മാനിക്കണമെന്ന പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറുടെ അഭ്യര്‍ത്ഥന നിരാകരിച്ചുകൊണ്ടാണ് പ്രകടനക്കാര്‍ ഒത്തുകൂടിയത്. ഡിഫന്‍ഡ് അവര്‍ ജൂറീസ് എന്ന ഗ്രൂപ്പ് പ്രകടനം നിര്‍ത്തിവയ്ക്കണമെന്ന മെട്രോപോളിറ്റന്‍ പോലീസിന്റെ ആവശ്യം നിരാകരിച്ച് മുന്നോട്ട് പോയതോടെ 492 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നേമുക്കാലോടെ തന്നെ, നിരോധിത സംഘടനയായ പാലസ്തീന്‍ ആക്ഷനെ അനുകൂലിച്ച് പോസ്റ്ററുകള്‍ ഉയര്‍ത്തിപ്പിടിച്ച 175 ഓളം പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂലായില്‍ ഈ സംഘടന നിരോധിച്ചതിനു ശേഷം, അതിനെ അനുകൂലിച്ച ഏകദേശം 1984 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിനിടയില്‍ ഗ്രെയ്റ്റര്‍ മാഞ്ചസ്റ്റര്‍ ഫ്രണ്ട്‌സ് ഓഫ് പലസ്തീന്‍ എന്ന സംഘടന നടത്തിയ മാര്‍ച്ചിനെതിരെ, ബ്രിട്ടീഷ് പതാകയുയര്‍ത്തി മറ്റൊരു കൂട്ടവും രംഗത്ത് വന്നു.
അതിനിടയില്‍ ഗാസയില്‍ യുദ്ധം ഉടനടി നിര്‍ത്തണമെന്നും, ഗാസയിലേക്ക് സഹായവുമായി പോയ കപ്പലില്‍ ബന്ധിയാക്കപ്പെട്ടവരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യൂറോപ്പില്‍ വിവിധ രാജ്യങ്ങളില്‍ പലസ്തീന്‍ അനുകൂലികളുടെ പ്രകടനങ്ങള്‍ നടന്നു. ഗ്രെറ്റ തുന്‍ബര്‍ഗിന്റെ നേതൃത്വത്തിലുള്ള സംഘത്തെ മോചിപ്പിക്കണമെന്ന ആവശ്യമുയര്‍ത്തി സെന്‍ട്രല്‍ ലണ്ടനിലെ വൈറ്റ്ഹാളിന് മുന്നിലും പ്രകടനം നടന്നിരുന്നു. ശനിയാഴ്ച അതിരാവിലെ തന്നെ, 'ഞങ്ങള്‍ വംശഹത്യയെ എതിര്‍ക്കുന്നു, ഞങ്ങള്‍ പലസ്തീന്‍ ആക്ഷനെ പിന്തുണയ്ക്കുന്നു' എന്നെഴുതിയ ബാനറുകളുമായായിരുന്നു ജനങ്ങള്‍ പ്രകടനത്തിനെത്തിയത്.
നിരോധിത ഗ്രൂപ്പിനെ പിന്തുണച്ചതിന് ആറു പേരെ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന്, നിരോധിത സംഘടനയ്ക്ക് പിന്തുണ പ്രഖ്യാപിച്ച ഓരോരുത്തരെയായി പ്രകടനക്കാര്‍ക്കിടയില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. എഴുന്നൂറോളം പേര്‍ ട്രഫല്‍ഗര്‍ ചത്വരത്തിലെ പ്രകടനത്തില്‍ പങ്കെടുത്തു എന്നാണ് ഡിഫന്‍ഡ് അവര്‍ ജൂറീസ് അവകാശപ്പെട്ടത്. പങ്കെടുക്കുമെന്ന് നേരത്തേ അവര്‍ പറഞ്ഞിരുന്നതിന്റെ പകുതിപേര്‍ മാത്രമാണിത്.
അതേസമയം, മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍, സമാധാനപരമായി സമരം ചെയ്യുന്നവരെ അറസ്റ്റ് ചെയ്യുന്നതിനെതിരെ രംഗത്തെത്തി. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഇതെന്നായിരുന്നു ഡയറക്ടര്‍ കെറി മോസ്‌കോഗുരി പറഞ്ഞത്. ഇന്നലെ നടന്ന 492 അറസ്റ്റുകളില്‍ 488 എണ്ണം നിരോധിത സംഘടനയെ പിന്തുണച്ചതിനായിരുന്നു. ബാക്കിയുള്ളവ, മദ്യപിച്ച് പ്രകടനത്തിനെത്തി ക്രമസാമാധാനം തകര്‍ത്തതിനും, പൊതുയിടങ്ങളില്‍ അക്രമം നടത്തിയതിനും ഒക്കെയാണ്.