- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധക്കെടുതിയില്‍ പട്ടിണിയില്‍ വലഞ്ഞ് ഗാസയിലെ ജനങ്ങള്‍; ഭക്ഷണം കൊണ്ടുവന്ന വാഹനവും വെറുതെ വിട്ടില്ല; ഗാസയിലേക്ക് പ്രവേശിച്ച 109 ട്രക്കുകള്‍ കൊള്ളയടിച്ചു
ഗാസയിലേക്ക് പ്രവേശിച്ച 109 ട്രക്കുകള്‍ കൊള്ളയടിച്ചു
ഗാസ: യുദ്ധക്കെടുതയില്‍ പട്ടിണിയില്‍ വലഞ്ഞിരിക്കയാണ് ഗാസയിലെ ജനങ്ങല്‍. ഒരു നേരത്തെ ഭക്ഷണം പോലും അവര്‍ക്ക് ലക്ഷ്വറിയാകുന്ന അവസ്ഥയാണുള്ളത്. യുഎന്‍ എത്തിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ മാത്രമാണ് ഇവിടുത്തെ പ്രവേശവാസികള്‍ക്കുള്ള ഏക ആശ്വാസം. എന്നാല്‍ ഇപ്പോള്‍ ആ ഭക്ഷണവും അര്‍ഹമായ കരങ്ങളിലേക്ക് എത്താത്ത അവസ്ഥയാണുള്ളത്.
ഗാസയിലേക്ക് ഭക്ഷണവുമായി വന്ന 109 ട്രക്കുകള്‍ കൊള്ളയടിച്ചതായി യുഎന്‍ആര്‍ഡബ്ല്യുഎ (യുണൈറ്റഡ് നാഷന്‍സ് റിലീഫ് ആന്‍ഡ് വര്‍ക്ക്സ് ഏജന്‍സി ഫോര്‍ പലസ്തീന്‍ റെഫ്യൂജീസ്) അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ ആക്രമണം അഴിച്ചുവിട്ടതിന് ശേഷമുള്ള ഏറ്റവും മോശം സംഭവമാണ് ഇതെന്ന് യുഎന്‍ആര്‍ഡബ്ല്യുഎ സീനിയര്‍ എമര്‍ജന്‍സി ഓഫീസര്‍ ലൂയിസ് വാട്ടറിഡ്ജ് പറഞ്ഞു.
തെക്കന്‍ മധ്യ ഗാസയിലേക്ക് സഹായമെത്തിക്കുമ്പോഴുള്ള വെല്ലുവിളികള്‍ ഈ സംഭവം ചൂണ്ടിക്കാട്ടുന്നുവെന്ന് വാട്ടറിഡ്ജ് കൂട്ടിച്ചേര്‍ത്തു. യുഎന്‍ആര്‍ഡബ്ല്യുവും വേള്‍ഡ് ഫുഡ് പ്രോഗ്രാമും ചേര്‍ന്ന് നല്‍കുന്ന ഭക്ഷണവും വഹിച്ചുള്ള വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കരേ അബു സലേമില്‍ വാഹനം പ്രവേശിക്കുമ്പോള്‍ ഇസ്രയേല്‍ നോട്ടീസ് നല്‍കിയിരുന്നു. അതേസമയം ആരാണ് കൊള്ളയടിച്ചതെന്ന് യുഎന്‍ആര്‍ഡബ്ല്യു വ്യക്തമാക്കുന്നില്ല.
തീരദേശ എന്‍ക്ലേവിലേക്ക് ആവശ്യത്തിനുള്ള സഹായമെത്തുന്നുണ്ടെന്ന് തങ്ങള്‍ ഉറപ്പു വരുത്തുന്നുണ്ടെന്നും മാനുഷിക സഹായമെത്തുന്നതിനെ തടയുന്നില്ലെന്നും ഇസ്രയേല്‍ വാദിച്ചു. എന്നാല്‍ ഗാസയിലേക്കുള്ള സഹായങ്ങള്‍ കുറയുകയാണെന്ന് യുഎന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ജബലിയ, ബെയ്ത് ഹനൂന്‍, ബെയ്ത് ലഹിയ എന്നിവിടങ്ങളിലേയ്ക്ക് ഒരു മാസത്തിലേറെയായി ഭക്ഷണം കൊണ്ടുപോകാന്‍ അനുവാദമില്ല. ഇസ്രയേല്‍ നടത്തിയ കരയാക്രമണത്തില്‍ മറ്റ് ഗാസ മുനമ്പില്‍ നിന്ന് തെക്കന്‍ മധ്യ ഗാസ ഒറ്റപ്പെട്ടുവെന്നും യുഎന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു.
നിലവില്‍ 75,000ത്തിനും 95,000ത്തിനുമിടയില്‍ ആളുകള്‍ തെക്കന്‍ ഗാസയിലുണ്ടെന്നാണ് കണക്കുകള്‍. ഈ പ്രദേശങ്ങളില്‍ ഇസ്രയേല്‍ ശക്തമായ ആക്രമണമാണ് അഴിച്ചുവിടുന്നത്. കഴിഞ്ഞ വര്‍ഷം സംഘര്‍ഷം ആരംഭിച്ചത് മുതല്‍ 43,922 പേരാണ് പലസ്തീനില്‍ കൊല്ലപ്പെട്ടത്. ഇസ്രയേലില്‍ 1,139 പേരും കൊല്ലപ്പെട്ടു.
നേരത്തെ ഗസ്സയിലെ ഇസ്രയേലിന്റെ സൈനിക നീക്കം വംശഹത്യയാണോ എന്ന് പരിശോധിക്കാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ചൊവ്വാഴ്ച പുറത്തിറങ്ങാനിരിക്കുന്ന 'ഹോപ് നെവര്‍ ഡിസപോയിന്റ്‌സ്. പില്‍ഗ്രിംസ് ടുവാഡ്‌സ് എ ബെറ്റര്‍ വേള്‍ഡ്' എന്ന പുസ്തകത്തിലാണ് മാര്‍പാപ്പ ഇക്കാര്യം ആവശ്യപ്പെട്ടതായി പറയുന്നത്.
മാര്‍പാപ്പയുമായി നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ ഹെര്‍ണന്‍ റെയ്‌സ് അല്‍കൈഡാണ് പുസ്തകം തയാറാക്കിയത്. ഗസ്സയില്‍ നടക്കുന്നത് വംശഹത്യയുടെ ലക്ഷണങ്ങളുള്ള കാര്യമാണ്. അന്താരാഷ്ട്ര നിയമജ്ഞരും സംഘടനകളും രൂപപ്പെടുത്തിയ സാങ്കേതിക നിര്‍വചനവുമായി ഇത് യോജിക്കുന്നുണ്ടോ എന്ന് വിലയിരുത്താന്‍ ശ്രദ്ധാപൂര്‍വ്വം അന്വേഷിക്കണം -മാര്‍പാപ്പ പറഞ്ഞു.
മാര്‍പാപ്പയുടെ പരാമര്‍ശത്തോട് ഇസ്രായേല്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിട്ടില്ല. ഇസ്രായേലിന്റെ ഗസ്സ, ലബനാന്‍ ആക്രമണങ്ങള്‍ അധാര്‍മികമാണെന്നും യുദ്ധചട്ടങ്ങള്‍ സൈന്യം ലംഘിച്ചതായും സെപ്റ്റംബറില്‍ മാര്‍പാപ്പ ചൂണ്ടിക്കാട്ടിയിരുന്നു.