- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ വിടാതെ വേട്ടയാടി സര്‍ക്കാര്‍; ഇസ്‌കോണ്‍ ആത്മീയ നേതാവ് ചിന്മയി കൃഷ്ണദാസിനെ ജയിലില്‍ അടച്ചതിന് പിന്നാലെ മറ്റൊരു സന്ന്യാസി കൂടി അറസ്റ്റില്‍; ശ്യാം ദാസ് പ്രഭുവിന്റെ അറസ്റ്റ് വാറണ്ടില്ലാതെ; രാജ്യത്ത് ആരെ വേണമെങ്കിലും അകത്തിടാവുന്ന സാഹചര്യം; പ്രതിഷേധം ആളിപ്പടരുന്നു
ബംഗ്ലാദേശില്‍ ഇസ്‌കോണിന്റെ മറ്റൊരു സന്ന്യാസി കൂടി അറസ്റ്റില്‍
ധാക്ക: ബംഗ്ലാദേശില്‍, ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ വേട്ടയാടല്‍ തുടരുന്നു. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ് ( ഇസ്‌കോണ്‍) ആത്മീയ നേതാവ് ചിന്മയി കൃഷ്ണദാസിനെ ജയിലിലാക്കിയതിന് പുറമേ മറ്റൊരു സന്ന്യാസിയെ കൂടി അറസ്റ്റ്് ചെയ്തു. ഛറ്റോഗ്രാമിലാണ് സംഭവം. ചിന്മയി കൃഷ്ണദാസിനെ ജയിലില്‍ പോയി സന്ദര്‍ശിച്ച ശ്യാം ദാസ് പ്രഭു എന്ന സന്ന്യാസിയെ ആണ് അറസ്റ്റ് ചെയ്തത്.
ഔദ്യോഗിക വാറണ്ടില്ലാതെയാണ് അറസ്റ്റ്. ആരെ വേണമെങ്കിലും അകത്തിടാനുള്ള സാഹചര്യമാണ് ബംഗ്ലാദേശില്‍ ഇപ്പോഴെന്നാണ് പരാതി. മറ്റൊരു ബ്രഹ്‌മചാരി ശ്രീ ശ്യാം ദാസ് പ്രഭുവിനെ ഛറ്റോഗ്രാം പൊലീസ് അറസ്റ്റ് ചെയ്തു. ഇസ്‌കോണ്‍ കൊല്‍ക്കത്ത വക്താവും വൈസ് പ്രസിഡന്റുമായ രാധാറാം ദാസാണ് അറസ്റ്റ് വിവരം എക്‌സില്‍ പോസ്റ്റ് ചെയ്തത്.
ഇസ്‌കോണ്‍ ആത്മീയ നേതാവ് ചിന്മയി കൃഷ്ണ ദാസ് അടക്കം 17 പേരുടെ ബാങ്ക് അക്കൗണ്ടുകള്‍ ബംഗ്ലാദേശി അധികൃതര്‍ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. 30 ദിവസത്തേക്കാണ് ബംഗ്ലാദേശി ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റാണ് നടപടി സ്വീകരിച്ചത്. 17 ഹിന്ദു നേതാക്കളുടെ അക്കൗണ്ടുകളുടെ എല്ലാ ഇടപാടുകളും നിര്‍ത്തിവെക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. മുഴുവന്‍ സാമ്പത്തിക ഇടപാടുകളുടെയും രേഖകള്‍ പരിശോധിക്കാനും തീരുമാനമായി.
ചിന്മയി കൃഷ്്ണദാസ് നേരത്തെ ഇസ്‌കോണിന്റെ വക്താവായിരുന്നു. അദ്ദേഹത്തെ തിങ്കളാഴ്ച രാജ്യദ്രേഹ കേസില്‍, ധാക്ക ഹസാരത്ത് ഷാജലാല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് ചെയ്തിരുന്നു. ഛറ്റോഗ്രാമില്‍ ഒക്ടോബര്‍ 25 ന് നടന്ന റാലിയില്‍. ബംഗ്ഗാദേശി ദേശീയ പതാകയ്ക്ക് മുകളില്‍ കാവിക്കൊടി ഉയര്‍ത്തി എന്നാരോപിച്ചാണ് രാജ്യദ്രോഹ കുറ്റം ചുമത്തിയത്.
ചൊവ്വാഴ്ച ജാമ്യം നിഷേധിക്കപ്പെട്ട ചിന്മയി കൃഷ്ണദാസിനെ ജയിലില്‍ അടച്ചു. അദ്ദേഹത്തിന്റെ അറസ്റ്റ് രാജ്യവ്യാപകമായി വലിയ പ്രതിഷേധത്തിന് വഴി വയ്ക്കുകയും നിരവധി ഗ്രൂപ്പുകള്‍ ഉടനടി ദാസിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഒക്ടോബര്‍ 30 നാണ് ദാസിനും മറ്റ് 18 പേര്‍ക്കും എതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയത്. ദേശീയ ചിഹ്നങ്ങളെ ഇകഴ്ത്തിക്കാട്ടുക വഴി കലാപത്തിന് പ്രകോപനം ഉണ്ടാക്കിയെന്നാണ് കേസ്.
അതേസമയം, ന്യൂനപക്ഷങ്ങള്‍ക്ക് നേരെ നടക്കുന്ന നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു ഇന്ത്യയുടെ നിലപാട് ബംഗ്ളാദേശ് തള്ളിയതോടെ ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ തര്‍ക്കം വീണ്ടും രൂക്ഷമാകുകയാണ്. ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യ ഇടപെടേണ്ടതില്ലെന്നാണ് ബംഗ്ളാദേശ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്.
ബംഗ്ലാദേശിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദി വിലയിരുത്തി. സാധ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് നിര്‍ദ്ദേശിച്ച പ്രധാനമന്ത്രി, ഹിന്ദുക്കള്‍ക്ക് നേരെ അക്രമം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഗൗരവമുള്ളതാണെന്ന് വിലയിരുത്തി.ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ ആക്രമിക്കപ്പെടരുതെന്ന് ബംഗ്ലാദേശിനോടാവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.