ന്യൂയോര്‍ക്ക്: ബിസിനസ് വഞ്ചനാ കേസില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ആശ്വാസം. കീഴ്‌കോടതി ചുമത്തിയ 454 മില്യണ്‍ ഡോളറിന്റെ പിഴ അഞ്ചംഗ അപ്പീല്‍ കോടതി റദ്ദാക്കി. കുറ്റം നടന്നിട്ടുണ്ടെന്നും എന്നാല്‍, ചുമത്തിയിരിക്കുന്ന പിഴ അമിതമെന്നുമാണ് രണ്ട് അപ്പീല്‍ ജഡ്ജിമാര്‍ ഉത്തരവില്‍ വ്യക്തമാക്കിയത്. കേസില്‍ സമ്പൂര്‍ണ വിജയമെന്ന് ട്രംപ് പ്രതികരിച്ചു. എന്നാല്‍, വിധിക്കെതിരെ റിവ്യു ഹര്‍ജി നല്‍കുമെന്ന് ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലിന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് ന്യൂയോര്‍ക്ക് കോടതി ഡോണള്‍ഡ് ട്രംപിനെയും ട്രംപ് ഓര്‍ഗനൈസേഷനെയും ശിക്ഷിച്ചത്.

സര്‍ക്കാര്‍ തങ്ങളുടെ പൗരന്മാര്‍ക്ക് മേല്‍ അമിതമായ ശിക്ഷകള്‍ ചുമത്തുന്ന വിലക്കുന്ന ഭരണഘടനയിലെ എട്ടാം ഭേദഗതിയെ പ്രതിപാദിച്ചുകൊണ്ടായിരുന്നു വിധി. ഇന്‍ഷുറന്‍സ് കമ്പനികള്‍, ബാങ്കുകള്‍, മാറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്ന് നേട്ടങ്ങള്‍ ഉറപ്പാക്കാന്‍ ട്രംപ് തന്റെ സാമ്പത്തിക ശേഷി പെരുപ്പിച്ച് കാണിച്ചുവെന്നാണ് കേസ്.

2024 ഫെബ്രുവരിയിലാണ് ട്രംപിന് 355 മില്യണ്‍ ഡോളര്‍ പിഴ കീഴ്ക്കോടതി വിധിച്ചത്. ഈ തുക ഒടുക്കാത്തതിനെ തുടര്‍ന്ന് പലിശ വളര്‍ന്ന് 515 മില്യണ്‍ ഡോളറിലെത്തി. എന്നാല്‍ ഈ വിധിയെ മേല്‍ക്കോടതി ചോദ്യം ചെയ്യുകയായിരുന്നു. ട്രംപ് തട്ടിപ്പിന് ഉത്തരവാദിയാണെങ്കിലും ഏകദേശം അര മില്യണ്‍ ഡോളര്‍ പിഴ അമിതാണെന്നും കഠിനമായ ശിക്ഷയ്ക്കെതിരായ ഭരണഘടനാ സംരക്ഷണ നിയമങ്ങളുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം പോണ്‍ താരം സ്റ്റോമി ഡാനിയേല്‍സുമായി ലൈംഗിക ബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമത്വം കാട്ടിയെന്നുമുള്ള കേസ് അടക്കം ട്രംപിനെതിരെയുണ്ട്. ട്രംപിനെതിരെ ചുമത്തിയ 34 കുറ്റങ്ങളിലും കുറ്റക്കാരനെന്നാണ് ന്യൂയോര്‍ക്ക് ജൂറിയുടെ കണ്ടെത്തിയിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിന്റെ തലേന്ന് മോഡലും നടിയുമായ സ്റ്റോമി ഡാനിയല്‍സിന് നല്‍കിയ 130,000 ഡോളര്‍ തന്റെ അഭിഭാഷകനായ മൈക്കല്‍ കോഹന് തിരികെ നല്‍കുന്നതിനായി ബിസിനസ്സ് രേഖകള്‍ വ്യാജമാക്കിയതിന് ട്രംപ് ശിക്ഷിക്കപ്പെട്ടു, അദ്ദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന അവളുടെ അവകാശവാദം അദ്ദേഹത്തിന്റെ പ്രചാരണത്തിന് മാരകമാണെന്ന് തെളിയിക്കാമായിരുന്നു.

ട്രംപുമായി 2006-ലുണ്ടായ ലൈംഗിക ബന്ധം വിശദമായി കോടതിയില്‍ സ്റ്റോമി ഡാനിയല്‍സ് വിവരിച്ചിരുന്നു. സ്റ്റോമിയുമായുള്ള ഈ ബന്ധം മറച്ചുവെക്കാന്‍ 2016-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സമയത്ത് ട്രംപ് 1.30 ലക്ഷം ഡോളര്‍ സ്റ്റോമിക്കു നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടി എന്നുമാണ് കേസ്.

ന്യൂയോര്‍ക്കിലെ കോടതിയില്‍ ഹാജരായ സ്റ്റോമി, 2006-ല്‍ ലേക്ക് ടാഹോയിലെ ഗോള്‍ഫ് മത്സരവേദിയിലാണ് ട്രംപിനെ കണ്ടുമുട്ടിയതെന്നും വിരുന്നിനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചെന്നും സ്റ്റോമി പറഞ്ഞിരുന്നു. അന്ന് റിയല്‍ എസ്റ്റേറ്റ് രംഗത്തായിരുന്ന ട്രംപ് 'ദ അപ്രന്റിസ്' എന്ന റിയാലിറ്റി ഷോയുടെ അവതാരകയായിരുന്നു. അതില്‍ അവസരം നല്‍കാമെന്നു വാഗ്ദാനംചെയ്ത് താനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍, വാഗ്ദാനം പാലിക്കപ്പെടില്ലെന്നു മനസ്സിലായതോടെ ട്രംപുമായുള്ള ബന്ധം ഉപേക്ഷിച്ചെന്നുമാണ് സ്റ്റോമി നല്‍കിയ മൊഴി.

2016ല്‍ ട്രംപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഈ കഥ തന്റെ ഓര്‍മ്മക്കുറിപ്പിന്റെ വില്‍പ്പനയ്ക്ക് ഉപകരിക്കുമെന്ന് പുസ്തകത്തിന്റെ പ്രചാരണമേറ്റെടുത്ത കീത്ത്് ഡേവിഡ്സണ്‍ പറഞ്ഞു. എന്നാല്‍, അതു പുറത്തുപറയാതിരിക്കാന്‍ ഡേവിഡ്സണും ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹനും ഉടമ്പടിയുണ്ടാക്കി. അതനുസരിച്ചാണ് തനിക്ക് 1.30 ലക്ഷം ഡോളര്‍ നല്‍കിയതെന്നും സ്റ്റോമി പറഞ്ഞിരുന്നു.