- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃത്യമായ നിരൂപണം നടത്താത്തതിന് ബ്രിട്ടന്റെ സ്വന്തം ബി ബി സിയെ ആക്ഷേപിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി; മഹാമാരിക്ക് ശേഷം ഫ്രാൻസിനും ജർമ്മനിയ്)ക്കും മുൻപേ ബ്രിട്ടൻ സാമ്പത്തിക തിരിച്ചുവരവ് നടത്തിയതിന്റെ കണക്കുകൾ പ്രചരിപ്പിക്കാൻ വിസമ്മതിച്ചതിന് കുറ്റപ്പെടുത്തൽ
ലണ്ടൻ: ബി ബി സിയുടെ വിശകലനങ്ങളും നിരീക്ഷണങ്ങളും കൃത്യമല്ല എന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് പറയുന്നത്. കോവിഡിന് ശേഷം ഫ്രാൻസും ജർമ്മനിയും സാമ്പത്തിക തകർച്ചയിൽ നിന്നും കരകയറുന്നതിലും വേഗത്തിൽ ബ്രിട്ടൻ കരകയരിയതിന്റെ കണക്കുകൾ ബി ബി സി കൃത്യമായി പറയുന്നില്ല എന്നാണ് ഋഷി സുനകിന്റെ ആക്ഷേപം. രണ്ട് അയൽരാജ്യങ്ങളേക്കാൾ അതിവേഗത്തിൽ ബ്രിട്ടൻ കരകയറുന്നു എന്ന് വ്യക്തമാക്കുന്ന പുതിയ ഔദ്യോഗിക കണക്കുകൾ ഇനിയുംബി ബി സിയിൽ എത്തിയിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞത്.
മാത്രമല്ല, ബ്രിട്ടീഷ് സമ്പദ്വ്യവസ്ഥയെ കുറിച്ച് തീർത്തും തെറ്റായ പരാമർശങ്ങളാണ് രണ്ടു വർഷമായി ബി ബി സി കവർ ചെയ്യുന്നതെന്നും അദ്ദേഹം ദി സൺ പത്രത്തിനോട് പറഞ്ഞു. കഴിഞ്ഞ ഒന്ന് രണ്ട് വർഷങ്ങളായി ഉണ്ടാക്കിയെടുത്ത വിവരണങ്ങളെല്ലാം പൂർണ്ണമായും തെറ്റാണ്. കീർ സ്റ്റാർമറും ലേബർ പാർട്ടിയും സമ്പദ്വ്യവസ്ഥ ഇടിയാനായി രാജ്യത്തെ കുറിച്ച് മോശം അഭിപ്രായങ്ങൾ പറയുന്നു. എന്നാൽ, ലഭ്യമായ സംഖ്യകൾ തെളിയിക്കുന്നത് അവർ പറയുന്നതെല്ലാം തെറ്റാണ് എന്നാണെന്നും ഋഷി സുനക് കൂട്ടിച്ചേർത്തു.
ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത് ഈ വർഷം മദ്ധ്യത്തോടെ ജി ഡി പി കോവിഡ് പൂർവ്വകാലത്തേക്കാൾ 1.8 ശതമാനം കൂടുതലായിരുന്നു എന്നാണ്. അതായത് നേരത്തെ കണക്കുകൂട്ടിയിരുന്നതിനേക്കാൾ 50 ബില്യൻ പൗണ്ട് അധികം. നേരത്തേ അനുമാനിച്ചിരുന്നതിലും വേഗത്തിൽ സമ്പദ്വ്യവസ്ഥ തിരിച്ചു വരവ് നടത്തിയിരുന്നതായി തങ്ങൾക്ക് അറിയാമെന്നും, ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന കണക്കുകൾ അത് തെളിയിക്കുന്നു എന്നുമാണ് ചാൻസലർ ജെറമി ഹണ്ട് പറഞ്ഞത്.
ഇതുവരെ ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകളിൽ പറഞ്ഞിരുന്നത് യു കെയുടെ സമ്പദ്ഘടന കോവിഡ് പൂർവ്വ കാലത്തിതേനിക്കാൾ 0.2 ശതമാനം താഴെയാണെന്നായിരുന്നു. ഇത് ബ്രിട്ടനെ പ്രധാന സമ്പദ്വ്യവസ്ഥകളുടെ പട്ടികയിൽ ഏറ്റവും താഴെ സ്ഥാനം നേടിക്കൊടുത്തിരുന്നു. എന്നാൽ, ഇപ്പോൾ ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നത് ഇക്കാലയളവിൽ 0.2 ശതമാനത്തിന്റെ വളർച്ച നേടിയ ജർമ്മനിയേയും 1.7 ശതമാനം വളർച്ച നേടിയ ഫ്രാൻസിനേയും പിന്തള്ളി 1.8 ശതമാനം വളർച്ചയോടെ ബ്രിട്ടൻ മുന്നിലെത്തി എന്നാണ്.
എന്നിരുന്നാലും ജി 7 രാജ്യങ്ങളുടെ സാമ്പത്തിക വളർച്ചയുടെ കാര്യമെടുത്താൽ ബ്രിട്ടൻ ഇപ്പോഴും പകുതിയിൽ താഴെയുള്ള സ്ഥാനത്ത് തന്നെയാണ്. അമേരിക്ക 6.1 ശതമാനത്തിന്റെ വളർച്ച നേടിയപ്പോൾ, കാനഡയും, ജപ്പാനും, ഇറ്റലിയും ശക്തമായ തിരിച്ചു വരവ് നടത്തി. അതുപോലെ, ഇന്നലെ പ്രസിദ്ധപ്പെടുത്തിയ പുതിയ കണക്കുകൾ, ബ്രിട്ടൻ 2022-ൽ 4.3 ശതമാനത്തിന്റെ വളർച്ച കൈവരിച്ചതായും പറയുന്നുണ്ട്. നേരത്തെ ഇത് 4.1 ശതമാനമായിട്ടായിരുന്നു കണക്കാക്കിയിരുന്നത്.
അതുപോലെ ഈ വർഷത്തെ ആദ്യ പാദത്തിൽ പുതുക്കിയ കണക്കുകൾ അനുസരിച്ച് 0.3 ശതമാനത്തിന്റെ ജി ഡി പി വളർച്ച ഉണ്ടായിട്ടുണ്ട്. നേരത്തെ ഇത് 0.1 ശതമാനമായിട്ടായിരുന്നു കരുതിയിരുന്നത്. രണ്ടാം പാദത്തിൽ ജി ഡി പി വളർച്ച 0.2 ശതമാനമായിരുന്നു എന്ന് പഴയ കണക്കുകൾ പറയുന്നു. ഇത് തിരുത്തിയിട്ടില്ല. എല്ലാം കൂടി ഒത്തു നോക്കുമ്പോൾ കോവിഡ് പൂർവ്വ കാലത്തിലേതിനേക്കാൾ 1.8 ശതമാനം വളർച്ച ബ്രിട്ടീഷ് സാമ്പത്തിക വ്യവസ്ഥക്ക് കൈവരിക്കാനായിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ