- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചക്കിടെ ഇസ്രായേലിന് വീണ്ടും ആയുധം നല്കാന് അമേരിക്ക; 680 മില്യണ്‍ ഡോളറിന്റെ ആയുധ കൈമാറ്റത്തിന് ബൈഡന്റെ അനുമതി; ഇസ്രായേലിന് കൈമാറുന്നത് യുദ്ധവിമാനങ്ങളില്‍ നിന്ന് വര്‍ഷിക്കാവുന്ന ചെറു ബോംബുകള്‍ ഉള്‍പ്പെടെയുള്ള മാരക ആയുധങ്ങള്‍
ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചക്കിടെ ഇസ്രായേലിന് വീണ്ടും ആയുധം നല്കാന് അമേരിക്ക
ന്യൂയോര്‍ക്ക്: ലെബനനില്‍ ഇസ്രായേല്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കിയതിന് പിന്നാലെ ഗാസയില്‍ വെടിനിര്‍ത്തലിനുള്ള സാഹചര്യവും സംജാതമായേക്കും. അമേരിക്ക അടക്കം വെടിനിര്‍ത്തല്‍ കരാറിന് വേണ്ടിയുള്ള പരിശ്രമത്തിലാണ്. ഇതിനിടെ ഇസ്രായേലിന് വീണ്ടും ആയുധം നല്‍കാനാണ് അമേരിക്ക ഒരുങ്ങുന്നത്. 680 മില്യണ്‍ ഡോളറിന്റെ ആയുധ വില്‍പനക്ക് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അനുമതി നല്‍കിയെന്നണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
ലബനാനില്‍ ഹിസ്ബുല്ലയുമായി ഇസ്രായേല്‍ വെടിനിര്‍ത്തല്‍ കരാറിലെത്തിയ വിവരം ബൈഡന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഇസ്രായേലിനെ കൂടുതല്‍ ശക്തരാക്കാനുള്ള നീക്കം സജീവമായി നടക്കുന്നത്. ഗസ്സയിലും വെടിനിര്‍ത്തല്‍ നടപ്പാക്കുമെന്ന് ബൈഡന്‍ ഉറപ്പ് നല്‍കിയിരുന്നു. മാസങ്ങളായി ആയുധ വില്‍പന പാക്കേജുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ പ്രത്യേക കമ്മിറ്റി ആയുധ കരാര്‍ ചര്‍ച്ച ചെയ്യുകയും ഒക്ടോബറില്‍ വിപുലമായ അവലോകനത്തിനായി സമര്‍പ്പിക്കുകയും ചെയ്തായി മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.
ലോകമെങ്ങും ഗസ്സ വെടിനിര്‍ത്തലിനായി മുറവിളി ശക്തമാകുമ്പോഴും അമേരിക്ക വീണ്ടും ഇസ്രായേലിന് ആയുധം നല്‍കുന്നത് ആക്രമണം ശക്തമാക്കാനാണ് സഹായിക്കുകയെന്ന ആക്ഷേപമുണ്ട്. യുദ്ധവിമാനങ്ങളില്‍നിന്ന് വര്‍ഷിക്കാവുന്ന ചെറു ബോംബുകള്‍ ഉള്‍പ്പെടെയുള്ള മാരക ആയുധങ്ങളാണ് ഇസ്രായേലിന് കൈമാറുന്നത്. അതസമയം അമേരിക്ക ഇസ്രായേലിന് പിന്നിലുണ്ടെന്ന് ശത്രുരാജ്യങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഈ ആയുധക്കൈമാറ്റത്തിലൂടെ ഉദ്ദേശിക്കു്‌നത്.
ഒരുഭാഗത്ത് സമാധാനത്തിനായി വാദിക്കുമ്പോള്‍, മറുഭാഗത്ത് അമേരിക്ക ഇസ്രായേലിന് കോടികണക്കിന് രൂപയുടെ ആയുധങ്ങള്‍ നല്‍കുകയാണ്. ഗസ്സയില്‍ ഇതുവരെ ഇസ്രായേല്‍ 44,282 പേരെയാണ് കൊലപ്പെടുത്തിയത്. ബൈറൂതിലും ലബനാന്റെ മറ്റു ഭാഗങ്ങളിലും സമീപനാളുകളിലെ ഏറ്റവും വലിയ രക്തച്ചൊരിച്ചില്‍ നടത്തിയ രാത്രിയിലായിരുന്നു ഇസ്രായേല്‍ സുരക്ഷ മന്ത്രിസഭ വെടിനിര്‍ത്തലിന് അംഗീകാരം നല്‍കിയത്.
തെക്കന്‍ ലബനാനില്‍ ഇസ്രായേല്‍ സേന നിലയുറപ്പിച്ച ഭാഗങ്ങളില്‍ പ്രവേശിക്കരുതെന്നും ഒഴിഞ്ഞുപോകാന്‍ ഉത്തരവിട്ട ഭാഗങ്ങളിലേക്ക് പൗരന്മാര്‍ മടങ്ങരുതെന്നുമടക്കം ഉപാധികളോടെയാണ് വെടിനിര്‍ത്തല്‍. ലബനാന്‍- ഇസ്രായേല്‍ അതിര്‍ത്തിയില്‍നിന്ന് 28 കിലോമീറ്റര്‍ അകലെയൊഴുകുന്ന ലിറ്റാനി പുഴയുടെ വടക്കുഭാഗത്തുള്ള ഹിസ്ബുല്ല പോരാളികള്‍ പിന്‍വാങ്ങണമെന്നും ഉപാധിയുണ്ട്. പകരം, അതിര്‍ത്തിയില്‍ 5000 ലബനാന്‍ സൈനികരെ വിന്യസിക്കണം. ചൊവ്വാഴ്ച വൈകീട്ടാണ് ഇസ്രായേല്‍, ഫ്രാന്‍സ്, യു.എസ് എന്നിവ സംയുക്തമായി ലബനാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്.f