- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇറാനെ നേരിട്ടു ആക്രമിക്കുന്നതിൽ അമേരിക്കയ്ക്ക് വൈമനസ്യം
വാഷിങ്ടൺ: ഗസ്സാ യുദ്ധത്തിൽ ഇസ്രയേലിനെ പൂർണായും പിന്തുണച്ചതിന്റെ പേരിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വിവിധ കോണുകളിൽ നിന്നും എതിർപ്പുകൾ നേരിടുന്നുണ്ട്. തെരഞ്ഞെടുപ്പു കാലം കൂടി ആയതിനാൽ ഇറാനെതിരെ ആക്രമണത്തിന് ഇസ്രയേൽ പക്ഷത്തു നിന്നും നേരിട്ടു പോരാടാൻ ബൈഡന് താൽപ്പര്യക്കുറവുണ്ട്. ഇസ്രയേൽ ലക്ഷ്യമിട്ടു ഇറാൻ മിസൈൽ ആക്രമണം നടത്തിയെങ്കിലും അത് ഫലപ്രദമായി ചെറുക്കാൻ ഇസ്രയേലിന് സാധിച്ചു. അതുകൊണ്ട് തന്നെ ഇറാനെതിരെ തിരിച്ചടിക്കാൻ ഇസ്രയേൽ ഒരുങ്ങുമ്പോൾ ആ പക്ഷത്ത് അമേരിക്ക ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ഇറാനെതിരായ ആക്രമണത്തിൽ അമേരിക്ക പങ്കാളിയാകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിനോട് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചതായാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നത്. ഒരു മുതിർന്ന അഡ്‌മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് സി.എൻ.എൻ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണത്തിനു പിന്നാലെ നെതന്യാഹു ബൈഡനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഫോൺ സംഭാഷണത്തിലാണ് ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് ബൈഡൻ നിലപാട് വ്യക്തമാക്കിയത്. ഇസ്രയേൽ ഇറാനെ വീണ്ടും ആക്രമിച്ചൽ അമേരിക്ക അതിനെ പിന്തുണക്കില്ല. രാത്രിയിലെ സംഭവം ഇസ്രയേലിന്റെ വിജയമായി കണക്കാക്കണം. കാരണം ഇറാന്റെ ആക്രമണങ്ങൾ വലിയ പരാജയവും ഇസ്രയേലിന്റെ സൈനിക ശേഷി പ്രകടമാക്കുന്നതുമായിരുന്നു. നൂറിലധിക ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെ ഇറാൻ തൊടുത്ത മിക്കവാറും എല്ലാ ഡ്രോണുകളും മിസൈലുകളും വ്യോമാതിർത്തിക്കു പുറത്തുവെച്ചു തന്നെ ഇസ്രയേലിനു തകർക്കാനായെന്നും ബൈഡൻ പറഞ്ഞു.
ഇറാന് കനത്ത തിരിച്ചടി നൽകുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും വ്യക്തമാക്കി. തങ്ങൾ ഇറാനുമായി സംഘർഷം ആഗ്രഹിക്കുന്നില്ല. പക്ഷേ, അമേരിക്കൻ സൈന്യത്തെ സംരക്ഷിക്കാനും ഇസ്രയേലിന്റെ പ്രതിരോധത്തെ പിന്തുണക്കാനും തങ്ങൾ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ആക്രമണത്തിൽ ആർക്കും നേരിട്ട് പരിക്കേറ്റിട്ടില്ലെന്ന് ഇസ്രയേൽ ഏമർജൻസി സർവിസ് അറിയിച്ചു.
അതേസമയം, ഇസ്രയേൽ വിക്ഷേപിച്ച ഇന്റർസെപ്റ്റർ മിസൈലിന്റെ ചെറിയൊരുഭാഗം തലയിൽ തട്ടി ഏഴു വയസ്സുകാരിക്ക് സാരമായി പരിക്കേറ്റു. ഇറാന്റെ മിസൈൽ ആക്രമണം അഞ്ചു മണിക്കൂർ നീണ്ടുനിന്നതായി യു.എസ് വ്യക്തമാക്കി. ഇറാന്റെ 70ലധികം ഡ്രോണുകളും മൂന്ന് ബാലിസ്റ്റിക് മിസൈലുകളും യു.എസ് സേന തടഞ്ഞതായാണ് റിപ്പോർട്ട്. ബാലിസ്റ്റിക് മിസൈലുകൾ കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ വിന്യസിച്ച യുദ്ധക്കപ്പലുകളാണ് ചെറുത്തത്.
യു.എസ് യുദ്ധവിമാനങ്ങളും ഇസ്രയേലിന് നേരെ ഇറാൻ വിക്ഷേപിച്ച ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തിയതായി മറ്റൊരു യു.എസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇസ്രയേൽ ഇനി ആക്രമിച്ചാൽ കൂടുതൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ ചൈന ആശങ്ക രേഖപ്പെടുത്തി. ഗസ്സയിലെ ഇസ്രയേൽ ആക്രമണത്തിന്റെ ബാക്കിപത്രമാണ് പുതിയ സംഘർഷമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് പറഞ്ഞു. ഏപ്രിൽ ഒന്നിന് സിറിയയിലെ കോൺസൂലേറ്റ് ബോംബിട്ട് തകർക്കുകയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തതിന് തിരിച്ചടിയായാണ് ഇറാന്റെ മിസൈൽ ആക്രമണം.
സിറിയയിലെ നയതതന്ത്രകാര്യാലയത്തിൽ ബോംബിട്ടതിനുള്ള തിരിച്ചടിയായാണ് ഇറാന്റെ ആക്രമണം. ഇസ്രയേലിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ഇറാൻ നഗരങ്ങളിൽ ആഹ്ലാദപ്രകടനങ്ങൾ നടന്നു. ഇതിനിടെ ഇറാന്റെ ആക്രമണത്തിന് തിരിച്ചടി നൽകുന്നത് സംബന്ധിച്ച തീരുമാനങ്ങൾ എടുക്കുന്നതിന് അടിയന്തരമായി ചേർന്ന ഇസ്രയേൽ സുരക്ഷാ മന്ത്രിസഭാ യോഗം യുദ്ധകാല മന്ത്രിസഭയ്ക്ക് അധികാരം നൽകി. ഇതോടെ യുദ്ധവുമായി ബന്ധപ്പെട്ട ഇസ്രയേൽ മന്ത്രിസഭാ സമിതിക്ക് സുരക്ഷാ മന്ത്രിസഭയുടെ അനുമതിയില്ലാതെ നടപടികൾ സ്വീകരിക്കാൻ കഴിയും.
ഇറാനെതിരെയുള്ള ആക്രമണത്തിന് ഖെയ്ബാർ ബാലിസ്റ്റിക് മിസൈലുകളാണ് ഇറാൻ സൈന്യം പ്രയോഗിച്ചത്. അതേസമയം, 200-ഓളംമിസൈലുകളും ഡ്രോണുകളും ഇറാൻ പ്രയോഗിച്ചതായും മിക്കതും തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായും ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിൽ ഒരു പെൺകുട്ടിക്ക് പരിക്കേറ്റതായും ഒരു സൈനികത്താവളത്തിന് കേടുപാടുകൾ സംഭവിച്ചതായും ഇസ്രയേൽ സൈന്യം അറിയിച്ചു.
നേരത്തെ ഇസ്രയേൽ വ്യവസായിയുടെ കപ്പൽ ഇറാൻ പിടിച്ചെടുത്തതിനു പിന്നാലെ രൂക്ഷമായ ഇസ്രയേൽ ഇറാൻ സംഘർഷം തുറന്ന പോരിലേക്ക് നീങ്ങിയിരുന്നു. ഇസ്രയേലിലെ പ്രത്യേക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഡസൻ കണക്കിനു ഡ്രോണുകൾ വിക്ഷേപിച്ചതായി ഇറാൻ അറിയിച്ചു. 20 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ളതാണു ഡ്രോണുകൾ. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ തുടങ്ങിയ ഡ്രോൺ ആക്രമണത്തെ ഇസ്രയേലും പ്രതിരോധിച്ചു.
സംഘർഷം കനത്തതോടെ ഇസ്രയേലും ജോർദാനും ഇറാഖും വ്യോമമേഖല അടച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ വിമാനത്താവളവും അടച്ചു. സംഘർഷം മൂർച്ഛിക്കുന്നതിൽ ആശങ്ക അറിയിച്ച് സൗദി അറേബ്യ രംഗത്തെത്തി. ഏതു വിധേനയും യുദ്ധം ഒഴിവാക്കണമെന്ന് സൗദി ഇരു രാജ്യങ്ങളോടും അഭ്യർത്ഥിച്ചു.

Next Story