ഒട്ടാവ: ഖലിസ്ഥാൻ വാദികൾക്കു നൽകുന്ന പിന്തുണയുമായി ബന്ധപ്പെട്ട് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വഷളായിരിക്കെ, കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ജനസമ്മതി ഇടിയുന്ന വിധത്തിലുള്ള കാര്യങ്ങൾ ആവർത്തിക്കപ്പെടുന്നു. നാസി വിമുക്തഭടനെ പ്രകീർത്തിച്ചതിന്റെ പേരിൽ വലിയ ജനവികാരമാണ ്കനേഡിയൻ സർക്കാറിനെതിരെ ഉയർന്നത്. വിവാദങ്ങൾ പ്രതിപക്ഷം ഏറ്റുപിടിച്ചതോടെ കാനഡ പാർലമെന്റ് സ്പീക്കർ രാജിവെക്കേണ്ടിയും വന്നു.

കഴിഞ്ഞയാഴ്ച യുക്രെയ്ൻ പ്രസിഡന്റ് വ്‌ലാദിമിർ സെലെൻസ്‌കി കനേഡിയൻ പാർലമെന്റ് സന്ദർശിച്ചപ്പോഴായിരുന്നു സ്പീക്കറായ ആന്റണി റോട്ട യുക്രേനിയൻ സൈനികനെ ഹീറോയായി വിശേഷിപ്പിച്ചത്. ഇത് വലിയ വിവാദത്തിന് കാരണമായിരുന്നു. വിവാദങ്ങൾക്കൊടുവിൽ ഞായറാഴ്ച അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു. കാനഡയുടെ പ്രതിപക്ഷ നേതാവായ പിയറി പൊയ്ലിവറാണ് ട്രൂഡോക്കെതിരെ ആദ്യം രംഗത്തു വന്നത്. റോട്ടയിലെ ഇലക്ടറൽ ഡിസ്ട്രിക്റ്റിൽ നിന്നുള്ള 98 കാരനായ യാരോസ്ലാവ് ഹുങ്കയെ ആണ് സ്പീക്കർ ഹീറോ ആയി അവതരിപ്പിച്ചത്.

രണ്ടാം ലോക യുദ്ധത്തിൽ യുക്രേനിയൻ സ്വാതന്ത്ര്യത്തിനായി പോരാടിയ യുക്രേനിയൻ-കനേഡിയൻ യുദ്ധ വീരൻ എന്നാണ് ഹുങ്കയെ അദ്ദേഹം വിശേഷിപ്പിച്ചത്. ആന്റണി റോട്ടയാണ് രാജിവെച്ച വിവരം പുറത്തുവിട്ടത്. കാനഡയിലും ലോകമെമ്പാടുമുള്ള യഹൂദ സമൂഹങ്ങൾക്ക് ഉണ്ടായ വേദനയിൽ അദ്ദേഹം ഖേദവും പ്രകടിപ്പിച്ചു.

ഈ വിഷയതതിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിയർ പോളിയെവ് രംഗത്തുവന്നിരുന്നു. ഇക്കാര്യത്തിൽ ട്രൂഡോയുടെ ഭാഗത്തുനിന്ന് വലിയ പിഴവാണ് സംഭവിച്ചതെന്ന് കുറ്റപ്പെടുത്തിയ പോളിയെവ്, ഇത്തരം ആളുകൾ പ്രധാനമന്ത്രിയെ യഥേഷ്ടം കാണുന്നതിനും ചർച്ച നടത്തുന്നതിനും വഴിയൊരുക്കുന്നത് അദ്ദേഹത്തിന്റെ പ്രോട്ടോക്കോൾ ഓഫിസിന്റെ പിഴവാണെന്നും ചൂണ്ടിക്കാട്ടി.

'യുക്രെയ്‌ന്റെ സ്വാതന്ത്ര്യത്തിനായി റഷ്യക്കാർക്കെതിരെ പോരാടിയ, രണ്ടാം ലോകമഹായുദ്ധ കാലത്തെ ഈ യുക്രെയ്ൻകനേഡിയൻ പോരാളി യുക്രെയ്‌ന്റെയും കാനഡയുടെയും നായകനാണെ'ന്ന പരാമർശത്തോടെയാണ് അന്ന് കാനഡ പാർലമെന്റ് സ്പീക്കർ ആന്റണി റോട്ട അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ഇതിനു പിന്നാലെ പാർലമെന്റ് അംഗങ്ങൾ ഒന്നടങ്കം എഴുന്നേറ്റു നിന്ന് ഹുങ്കയെ സ്വീകരിക്കുകയും ചെയ്തു.

പരാമർശം വിവാദമായതിനു പിന്നാലെ ക്ഷമാപണവുമായി സ്പീക്കർ രംഗത്തെത്തിയിരുന്നു. ഹുങ്കയെ 'യുക്രെയ്ൻ ഹീറോ' എന്നു വിശേഷിപ്പിച്ചത് തെറ്റായിപ്പോയെന്ന ഏറ്റുപറച്ചിലോടെയായിരുന്നു ക്ഷമാപണം. പാർലമെന്റിൽ സംഭവിച്ചത് തന്റെ മാത്രം പിഴവാണെന്നും അദ്ദേഹം തുറന്നു സമ്മതിച്ചിരുന്നു.

അതേസമയം, ഹുങ്കയെ പാർലമെന്റിൽ ആദരിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജ്യത്തോടു മാപ്പു പറയണമെന്നാണ് പോളിയെവിന്റെ നിലപാട്. എപ്പോഴും ചെയ്യുന്നതുപോലെ ഇതിന്റെ കുറ്റവും മറ്റാരുടെമേലും ചാരാതെ, പ്രധാനമന്ത്രി തന്നെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് പോളിയെവ് ആവശ്യപ്പെട്ടു.

'നാത്സി പടയാളിയുമായി ജസ്റ്റിൻ ട്രൂഡോ വ്യക്തിപരമായി കൂടിക്കാഴ്ച നടത്തുകയും അദ്ദേഹത്തെ ആദരിക്കുകയും ചെയ്തതായി തെളിഞ്ഞിരിക്കുന്നു. യുക്രെയ്ൻ പ്രസിഡന്റിന്റെ സന്ദർശനവേളയിൽ അദ്ദേഹത്തെ കനേഡിയൻ പാർലമെന്റിൽ ആദരിക്കുന്നതിനും ഭരണപക്ഷം മുൻകയ്യെടുത്തു' പോളിയെവ് സമൂഹമാധ്യമത്തിൽ കുറിച്ചു.

'ഈ വ്യക്തിയെ നമ്മുടെ പൊതുസഭയിൽ കൊണ്ടുവന്ന് ആദരിക്കുന്നതിനു മുൻപ് അദ്ദേഹത്തിന്റെ ചരിത്രം പരിശോധിക്കാനുള്ള അവസരം പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കല്ലാതെ മറ്റ് പാർലമെന്റ് അംഗങ്ങൾക്ക് ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ വരവിനെക്കുറിച്ച് മുൻകൂട്ടി അറിയിക്കാത്ത സാഹചര്യത്തിൽ, നാത്സി ബന്ധം ഉൾപ്പെടെയുള്ള ഇരുണ്ട ചരിത്രം മനസ്സിലാക്കാൻ ട്രൂഡോയ്ക്ക് അല്ലാതെ മറ്റു പാർലമെന്റ് അംഗങ്ങൾക്ക് കഴിയുമായിരുന്നില്ല. ഈ വിഷയത്തിലും പതിവുപോലെ മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടുന്നത് ഒഴിവാക്കി, ട്രൂഡോ ക്ഷമാപണം നടത്തണം.' പോളിയെവ് ആവശ്യപ്പെട്ടിുരന്നു. ഇതിനവിടെയാണ് സ്പീക്കർ രാജിേെക്കണ്ടി വന്നത്.

അതേലമയം കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യാ വിരുദ്ധ നീക്കങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമാണെന്നും വ്യക്തമാണ്. അടുത്ത തെരഞ്ഞെടുപ്പിൽ ട്രൂഡോ തോൽക്കുമെന്നാണ് അഭിപ്രായ സർവേകൾ. ഈ സാഹചര്യത്തിൽ സിഖ് സമുദായത്തിന്റെ വോട്ട് തനിക്കനുകൂലമായി മാറ്റാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമാണ് ഖാലിസ്ഥാനി ഭീകരൻ നിജ്ജാറിന്റെ കൊലയ്ക്കു പിന്നിൽ ഇന്ത്യയാണെന്നാണ് ഉയർത്തിയ ആരോപണം.

കാനഡയിലെ വലിയ ജനസമൂഹമാണ് സിഖുകാർ. ട്രൂഡോയുടെ ജനസമ്മതി കുറഞ്ഞതായി ഇന്നലെ പുറത്തുവന്ന ഇപ്സോസിന്റെ അഭിപ്രായ വോട്ടെടുപ്പിലും തെളിഞ്ഞു. പ്രതിപക്ഷത്തെ കൺസർവേറ്റീവ് പാർട്ടി നേതാവ് പിയറി പോയ്ലിവ്റെ പ്രധാനമന്ത്രിയാകണമെന്നാണ് 40 ശതമാനം കാനഡക്കാരും ആഗ്രഹിക്കുന്നതെന്നാണ് പുതിയ സർവെയിൽ തെളിയുന്നത്. ലിബറൽ പാർട്ടി അധ്യക്ഷനായ ട്രൂഡോയ്ക്ക് 31 ശതമാനം പേരുടെ പിന്തുണ മാത്രമാണുള്ളത്. ട്രൂഡോയുടെ ജനസമ്മതി വലിയ തോതിലാണ് കുറഞ്ഞിരിക്കുന്നത്. സാമ്പത്തിക രംഗത്തെ പ്രശ്നങ്ങളിൽ ജനങ്ങൾ ആശങ്കാകുലരാണെന്നും സർവെയിൽ പറയുന്നു.

ഇപ്പോൾ തെരഞ്ഞെടുപ്പ് നടന്നാൽ ട്രൂഡോ തോൽക്കും പിയറി പോയ്ലിവ്റെ പ്രധാനമന്ത്രിയാകുമെന്നുമാണ് അഭിപ്രായ വോട്ടെടുപ്പിൽ പറയുന്നത്. പിയറിയുടെ ജനസമ്മതി ക്രമണേ കൂടിവരികയാണെന്നാണ് സർവെയിൽ. ട്രൂഡോ പ്രധാനമന്ത്രിപദത്തിൽ നിന്ന് ഇറങ്ങേണ്ട സമയമായെന്ന് 60 ശതമാനം കാനഡക്കാരും കരുതുന്നു. ലിബറൽ പാർട്ടിയിലെ മറ്റാെരങ്കെിലും പ്രധാനമന്ത്രിയായാൽ പോലും അവർക്ക് എതിർപ്പില്ല.