ഴിഞ്ഞ 8 മാസമായി ഹമാസ് ബന്ദികളാക്കിയ നാലുപേരെ മോചിപ്പിച്ച, ഇസ്രയേലിന്റെ ചരിത്രം കുറിച്ച റെസ്‌ക്യൂ ഓപ്പറേഷന്റെ കൂടുതൽ വിവരങ്ങളും വീഡിയോകളും ഐഡിഎഫ് പുറത്തുവിട്ടു. ജീവൻ പണയംവെച്ചുള്ള കടുത്ത വെടിവെപ്പിനുശേഷമാണ്, മധ്യഗസ്സയിലെ നുസ്രിയത്ത് മേഖലയിലെ രണ്ട് വീടുകളിലായി സിവിലിയസിന് ഒപ്പം പാർപ്പിച്ചിരിക്കുന്ന ബന്ദികളെ മോചിപ്പിച്ചത്. വീടിന് ചുറ്റം കാവൽ നിന്ന ഹമാസ് ഭീകരരെ തുരത്തിയാണ്, ഇസ്രയേൽ പൊലീസിന്റെ തീവ്രവാദ വിരുദ്ധ യൂണിറ്റായ യമാമും, സുരക്ഷാസേനമായ ഷിൻ ബെറ്റും ചേർന്ന് ബന്ദികളെ മോചിപ്പിച്ചത്്. ഈ വെടിവെപ്പിന്റെയും, ബന്ദികളെ തിരിച്ചറിയുന്നതിന്റെയും, അവരെ ഹെലികോപ്റ്ററിൽ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിന്റെയുമൊക്കെ ചെറു വീഡിയോകൾ ഇസ്രയേൽ പുറുത്തുവിട്ടിട്ടുണ്ട്.

8 മാസങ്ങൾക്ക് മുമ്പ്, 2023 ഒക്ടോബർ ഒക്ടോബർ ഏഴിന് നടത്തിയ ഭീകരാക്രമണത്തിനിടെ ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളിൽ നാലുപേരെയാണ്, യാതൊരു പോറലും കൂടാതെ ഐഡിഎഫ് മോചിപ്പിച്ചത്. ആക്രമണം നടന്ന ദിവസം സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുത്ത നോവ അർഗമണി (25), ആൽമോഗ് മെയിർ ജാൻ (21), ആൻഡ്രേയ് കോസ്ലോവ് (27), ഷലോമി സിവ് (40) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. നാല് പേരുടേയും ആരോഗ്യനില തൃപ്തികരമാണ്. വിശദമായ പരിശോധനകൾക്കായി മെഡിക്കൽ സെന്ററിലേക്ക് ഇവരെ മാറ്റി.

തൂണിലും തുരുമ്പിലും ഹമാസ്

ഗസ്സയിലെ തൂണിലും തുരുമ്പിലും ഹമാസ് ആണെന്നാണ് രക്ഷപ്പെട്ടരുടെ മൊഴി. പൊതുവെ കരുതിയിരുന്നപോലെ, കിലോമീറ്ററുകൾ നീളമുള്ള ഗസ്സയിലെ ടണലുകൾക്കുള്ളിലല്ല ബന്ദികളെ ഒളിപ്പിച്ചിരുന്നത്. ഗസ്സയിലെ ജനവാസകേന്ദ്രങ്ങളിലായിരുന്നു. എന്നിട്ട് ആയുധധാരികളായ ഹമാസുകാർ അവിടെ രഹസ്യമായി കാവൽ നിൽക്കും. ആശുപത്രികളിലും, സ്‌കൂളിലും, അഭയാർത്ഥി ക്യാമ്പിലുമൊക്കെ ഹമാസുമുണ്ട്. അഭയാർത്ഥിക്യാമ്പുകളിലെയൊക്കെ ഒരു മുറി ഹമാസിന്റെ ആയുധപ്പുരയാണെന്ന്, ഒരു ബന്ദി പറയുന്നു. ഇടക്ക് ഒരു ദിവസം അങ്ങോട്ട് മാറ്റിയപ്പോൾ അയാൾ അത് നേരിട്ട് കണ്ടിട്ടുണ്ട്.

അബ്ദല്ല അൽജമാൽ ഹമാസ് പ്രവർത്തകന്റെ നുസ്രിയത്ത കുടുംബവീട്ടിലാണ് ഇവരെ ബന്ദികളാക്കിയിരുന്നത്. ഗസ്സയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഹമാസിന് ഒത്താശചെയ്യുന്നുവെന്നും രക്ഷപെട്ടവർ പറയുന്നുണ്ട്. ഇസ്രയേൽ കാടിളക്കി തിരിച്ചിൽ നടത്തുമ്പോഴും, വീടുകളിൽനിന്ന് വീടുകളിലേക്ക് മാറ്റി, അവരെ ഒളിപ്പിക്കാൻ കഴിഞ്ഞതും അതുകൊണ്ടാണ്. ചില വീടുകളിലും, ആശുപത്രികളിലുമൊക്കെ തുരങ്കങ്ങളിലേക്ക് ഇറങ്ങാനുള്ള ഷോട്ട്കട്ടുകളുമുണ്ട്. ഗസ്സയിലെ വീടുകളുടെ അടിയിലും ഇത്തരം തുരങ്കങ്ങൾ വ്യാപകമാണ്. ഇത് കണ്ടെത്താനാണ് ഗസ്സയിൽ ആവർ വ്യാപക ആക്രമണവും പരിശോധനയും നടത്തുന്നത്. പക്ഷേ നിരപരാധികളായ ഗസ്സക്കാരെ ആക്രമിക്കയാണെന്നാണ് ഇതിന് കേരളത്തിലെ മാധ്യമങ്ങൾ പോലും പറയുന്നത്. സത്രീകളെയും കുട്ടികളെയും മനുഷ്യകവചമായി ഉപയോഗിച്ച്, ഹമാസ് തന്നെയാണ് ഗസ്സയിലെ മരണ സംഖ്യം കൂട്ടുന്നത്. ഇസ്രയേൽ ആവട്ടെ അവസാനത്തെ ബന്ദിയെയും വിട്ടുകിട്ടാതെ ആക്രമണം അവസാനിപ്പിക്കില്ല എന്ന കുടുംപിടുത്തത്തിലാണ്.

സൈനികരുടെ ഹെൽമറ്റ് ക്യാമറ ഉപയോഗിച്ച് എടുത്ത വീഡിയോകളുടെ ഫുട്ടേജുകളാണ് ഇസ്രയേൽ പുറത്തുവിട്ടത്. ഓപ്പറേഷനിൽ ഗുരുതരമായി പരിക്കേറ്റ ഒരു യമാം സൈനികൻ ആശുപത്രിയിലാണ്. അതേ ദിവസം ഉച്ചയോടെ, ബന്ദികളെ രക്ഷാപ്രവർത്തന ഹെലികോപ്റ്ററിൽ കയറി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്ന ആദ്യ നിമിഷങ്ങളുടെ ദൃശ്യങ്ങളും ഐഡിഎഫ് പറുത്തുവിട്ടു. ഇതിൽ 'ആദ്യമായാണോ ഹെലികോപ്റ്ററിൽ കയറുന്നത്' എന്ന് ചോദിച്ച് രക്ഷപ്പെട്ടവരുമായി കുശലം പറയുന്ന ഐഡിഎഫ് സൈനികരെ കാണാം. തങ്ങൾ ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കും എന്ന ബോധ്യം നൽകാനാണ് ഇസ്രയേൽ ഈ വീഡിയോകൾ പുറത്തുവിടുന്നത് എന്നാണ് പറയുന്നത്.


'അറബിയും റഷ്യൻ ഭാഷയും പഠിച്ചു'

ഹമാസ് പിടിയിൽനിന്ന് ഐഡിഎഫ് മോചിപ്പിച്ച ആൽമോഗ് മെയിർ ജാൻ (21), തടവിലായിരിക്കെ അറബിയും റഷ്യൻ ഭാഷയും പഠിച്ചതായി അമ്മ ഒറിറ്റ് മെയർ തിങ്കളാഴ്ച പത്രസമ്മേളനത്തിൽ വെളിപ്പെടുത്തി."അവൻ അറബിയും റഷ്യൻ ഭാഷയും പഠിച്ചത് ബന്ദിയായആൻഡ്രി കോസ്ലോവിൽ നിന്നാണ്. ഹമാസ് തടങ്കലിൽ ആയിരിക്കമ്പോൾ അൽജസീറ മാത്രമാണ് കണ്ടത്. അതിലെ ഒരു വാർത്തയിൽ അവർ തങ്ങളുടെ ഫോട്ടാകണ്ടതായി എന്റെ മകൻ പറഞ്ഞു"- ഷെബ മെഡിക്കൽ സെന്ററിൽ മാധ്യമങ്ങളുമായി സംസാരിക്കവെ ഒറിറ്റ് പറഞ്ഞു.

"എട്ട് മാസത്തിനിടെ ഇതാദ്യമായാണ് ഞാൻ ഉറങ്ങുന്നത്. ഇസ്രയേൽ സൈനിക ഉദ്യോഗസ്ഥർ വിവരം വിളിച്ചു പറഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ ചോദിച്ചു, 'അവൻ ജീവിച്ചിരിപ്പുണ്ടോ?' സുരക്ഷിതനാണെന്ന് കേട്ടപ്പോൾ ഞാൻ കരഞ്ഞുപോയി. ഞാൻ ഭാഗ്യവാന്മാരിൽ ഒരാളാണ്. എനിക്ക് എന്റെ മകനെ കിട്ടി. പക്ഷേ പ്രിയപ്പെട്ടവരെക്കുറിച്ച് ചിന്തിച്ച് കാത്തിരിക്കുന്ന 120 കുടുംബങ്ങളുണ്ട് ഇവിടെ. അവരെ രക്ഷിക്കണം"- ഒറിറ്റ് പറയുന്നു.

ബന്ദികളെ സദാസമയവും വീടുകളിൽ അടിച്ചിട്ടിരുന്നില്ല. ഇടക്ക് പുറത്തിറങ്ങാൻ അനുവദിക്കും. പക്ഷേ അവിടങ്ങളിലൊക്കെ ഹമാസിന്റെ വലയം ഉണ്ടാവും. നാട്ടുകാർ നല്ല നിലക്ക് ഹമാസിനെ പിന്തുണക്കുന്നുണ്ടെന്നാണ് രക്ഷപ്പെട്ട ബന്ദികൾ പറയുന്നത്. മോചിപ്പിക്കപ്പെട്ടവരിൽ,നോവ അർഗമണി (25) എന്ന പെൺകുട്ടി ചൈനീസ് വംശജയാണ്.അർഗമണിയെ ഹമാസ് ഭീകരർ ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കൊല്ലരുതേയെന്ന് കരഞ്ഞുപറയുന്നതും വീഡിയോയിൽ കാണാം. ഇത് അർഗമണി തന്നെയാണെന്ന് പെൺകുട്ടിയുടെ അച്ഛനും സ്ഥിരീകരിച്ചിരുന്നു. അതേമസമയം ബന്ദികളാക്കിയ മുഴുവൻ പേരെയും മോചിപ്പിക്കാതെ പ്രശ്നം അവസാനിക്കില്ല എന്നാണ് ഇസ്രയേൽ പറയുന്നത്.

"ഗസ്സയിൽ ബന്ദികളാക്കിയ 120 പേരെ തിരികെ കൊണ്ടുവരാനുള്ള എല്ലാ ശ്രമങ്ങളും ഞങ്ങൾ തുടരും. ഞങ്ങൾ നിങ്ങളിലേക്ക് എത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, നിങ്ങൾ വീട്ടിലേക്ക് മടങ്ങുന്നത് വരെ ഈ പ്രവർത്തനം അവസാനിക്കില്ല. ഒരു ബന്ദിയേയും രാജ്യം ഉപേക്ഷിക്കില്ല. ബന്ദികളെ വീട്ടിലേക്ക് തിരിച്ചയക്കുന്ന സുപ്രധാന പ്രവർത്തനത്തിൽ സുരക്ഷാ സേനകൾ തോളോട് തോൾ ചേർന്ന് ഒരുമിച്ച് പ്രവർത്തിക്കുന്നത് കാണുന്നത് വലിയ അഭിമാനമാണ്"- ഐഡിഎഫ് വക്താവ്, അഡ്‌മിറൽ ഡാനിയൽ ഹെഗാരി പറയുന്നു.