പാരിസ്: ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രിയായി ഗബ്രിയേൽ അറ്റലിനെ പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ തിരഞ്ഞെടുത്തു. നിലവിലത്തെ പ്രധാനമന്ത്രി ഏലിസബത്ത് ബോൺ രാജിവച്ചതോടെയാണ് വിദ്യാഭ്യാസ മന്ത്രിയായ ഗബ്രിയേൽ അറ്റലിനെ പിൻഗാമിയായി തിരഞ്ഞെടുത്തത്. 62കാരയിയ ബോൺ രാജിവെക്കുമ്പോൾ പകരം ആ ഓഫീസിലേത്ത് എത്തുന്നത് യുവകോമളനാണ് എന്നതും ശ്രദ്ധേയമാണ്. ഇതോടെ 34ാം വയസിൽ ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി അറ്റൽ മാറി.

പരസ്യമായി സ്വവർഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച് പ്രധാനമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തി കൂടിയാണ് അറ്റൽ. അടുത്തകാലത്ത് നടത്തിയ അഭിപ്രായ സർവേയിൽ ജനപ്രിയ രാഷ്ട്രീയപ്രവർത്തകരിലൊരാളായി ഗബ്രിയേൽ അറ്റലിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കോവിഡ് വ്യാപന കാലത്ത് സർക്കാർ വക്താവായിരുന്നു അദ്ദേഹം.

ഇമ്മാനുവൽ മക്രോണിന്റെ ഏറ്റവും വിശ്വസ്തനായാണ് ഗബ്രിയേൽ അറ്റൽ അറിയപ്പെടുന്നത്. യൂറോപ്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള ഇമ്മാനുവൽ മക്രോണിന്റെ സുപ്രധാന നീക്കമായിട്ടാണ് ഗബ്രിയേലിന്റെ നിയമനം വിലയിരുത്തപ്പെടുന്നത്

പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതോടെ ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി ഗബ്രിയേൽ അറ്റൽ. മുൻപ് പ്രധാനമന്ത്രിസ്ഥാനത്തെത്തിയ ഫ്രാങ്കോയിസ് മിത്തറാൻഡിന് പ്രായം 37 ആയിരുന്നു. 1984ലായിരുന്നു ഫ്രാങ്കോയിസ് മിത്തറാൻഡ് പ്രധാനമന്ത്രി പദവിയിലെത്തിയത്.

20 മാസത്തെ കാലയളവിന് ശേഷമാണ് എലിസബത്ത് ബോൺ രാജിവെച്ചത്. ദിവസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് ശേഷമാണ് 62കാരിയായ എലിസബത്ത് ബോണിന്റെ രാജി മാക്രോൺ തിങ്കളാഴ്ച വൈകി സ്വീകരിച്ചത്. പ്രധാനമന്ത്രിസ്ഥാനത്ത് എത്തിയതോടെ ജൂണിൽ നടക്കുന്ന സുപ്രധാനമായ യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിലേക്ക് ഫ്രഞ്ച് സർക്കാരിനെ നയിക്കാനുള്ള ചുമതല ഗബ്രിയേൽ അറ്റലിനായിരിക്കും.

ഇരുപത്തിയൊൻപതാം വയസ്സിൽ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായ അറ്റൽ 2020 മുതൽ സർക്കാർ വക്താവായിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റത്. അറ്റലിന് ഫ്രാൻസിൻ ശക്തമായ ജനപിന്തുണയാണുള്ളത്. സമീപകാലത്ത് വിവിധ ഏജൻസികൾ നടത്തിയ സർവേയിൽ രാജ്യത്തെ ജനപ്രിയ നേതാക്കളുടെ പട്ടികയിൽ മുന്നിലാണ് ഈ 34കാരൻ. പാരീസിൽ നടക്കുന്ന ഒളിമ്പിക് ഗെയിംസിനും യൂറോപ്യൻ പാർലമെന്റ് തെരഞ്ഞെടുപ്പിനും മുന്നോടിയായാണ് ഇമ്മാനുവൽ മാക്രോണിന്റെ മന്ത്രിസഭയിൽ മാറ്റമുണ്ടാകുന്നത്.