- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രക്ഷാസമിതി പാസാക്കിയ ഗസ്സ വെടിനിർത്തൽ പ്രമേയം ഹമാസ് അംഗീകരിച്ചു;
ഗസ്സ: ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാസമിതി പാസാക്കിയ ഗസ്സ വെടിനിർത്തൽ പ്രമേയം ഹമാസ് അംഗീകരിച്ചു. യു എൻ പ്രമേയത്തിന്റെ അടിസ്ഥാനത്തിലുള്ള ചർച്ചകൾക്ക് തയ്യാറാണെന്ന് ഹമാസ് നേതൃത്വം അറിയിച്ചു. അതേസമയം ഇസ്രയേൽ മുഖം തിരിഞ്ഞു നിൽക്കുന്നത് തുടരുകയാണ്. ഇനി ഇസ്രയേൽ കൂടി അനുകൂല അഭിപ്രായമറിയിച്ചാൽ, ഇതിനോടകം 37,164 ഫലസ്തീൻകാരുടെ ജീവനെടുത്ത ഘോരയുദ്ധത്തിൽ വെടിനിർത്തലിനു വഴിതെളിഞ്ഞേക്കും. പ്രമേയത്തെ ഹമാസ് പിന്തുണച്ചതു പ്രതീക്ഷ നൽകുന്നതായി യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കൻ പറഞ്ഞു.
യുഎൻ രക്ഷാസമിതിയുടെ വെടിനിർത്തൽ പ്രമേയത്തെ അംഗീകരിക്കുന്നെന്നും വ്യവസ്ഥകളിൽ ചർച്ചയ്ക്കു തയാറാണെന്നും ഹമാസ് ഉദ്യോഗസ്ഥനായ സാമി അബു സുഹ്‌റിയാണ് പറഞ്ഞത്. വെടിനിർത്തൽ ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന ഖത്തർ, ഈജിപ്ത് നേതാക്കളെ ഹമാസ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിട്ടില്ല. യുഎൻ പ്രമേയത്തെ അറബ് ലീഗും സ്വാഗതം ചെയ്തു. ഇസ്രയേലിന് യുദ്ധലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന വെടിനിർത്തൽ വ്യവസ്ഥകളാണ് പ്രമേയത്തിലുള്ളതെന്ന് ഇസ്രയേൽ ഉദ്യോഗസ്ഥർ അഭിപ്രായപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്.
ഇതിന് ഗസ്സയിൽ നിന്ന് ഇസ്റാഈൽ സൈന്യത്തെ പൂർണമായും പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, കൂടിക്കാഴ്ചകൾക്ക് ശേഷം ബ്ലിങ്കൻ ജോർദാനിലേക്ക് പോയതിന് പിന്നാലെ ഗസ്സയിലെ ഹമാസിന്റെ സൈനിക, ഭരണശേഷി പൂർണമായും ഇല്ലാതാക്കണമെന്ന നിലപാട് ഇസ്രയേൽ ഉദ്യോഗസ്ഥൻ ആവർത്തിച്ചു.
ഇതിനിടെ, വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ കുടിയേറ്റ മേഖലയിൽ ഹമാസ് കമാൻഡർ മുഹമ്മദ് ജാബർ അബ്ദൊ ഉൾപ്പെടെ 4 പേർ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കിൽ വിവിധയിടങ്ങളിലായി 15 ഫലസ്തീൻകാരെക്കൂടി ഇസ്രയേൽ സേന അറസ്റ്റ് ചെയ്തു. ആകെ 9170 ഫലസ്തീൻകാരാണ് ഇതുവരെ അറസ്റ്റിലായത്. തെക്കൻ ഗസ്സയിലെ റഫയിൽ 4 ഇസ്രയേൽ സൈനികർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടു.
കെട്ടിടങ്ങൾ തകർത്തു മുന്നോട്ടുനീങ്ങാനായി സൈനികർ കയ്യിൽ കരുതിയ സ്‌ഫോടകവസ്തുക്കൾ വിചാരിച്ച സമയത്തിനും മുൻപേ പൊട്ടിത്തെറിക്കുകയായിരുന്നു. ഗസ്സയിൽ സഹായവിതരണത്തിനുള്ള രണ്ടായിരത്തോളം ട്രക്കുകൾ ഈജിപ്തിൽ കാത്തുകിടക്കുകയാണെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു.
കഴിഞ്ഞ ദിവസം ഹമാസിന്റെ കസ്റ്റഡിയിൽ നിന്നും ബന്ദികളെ മോചിപ്പിക്കുന്ന വീഡിയോ ഇസ്രയേൽ പുറത്തുവിട്ടിരുന്നു. ഹമാസിന്റെ സാന്നിധ്യം ഇപ്പോഴും ശക്തമാണെന്ന് കാണിക്കാനാണ ഈ വീഡിയോ പുറത്തുവിട്ടതിലൂടൂ ലക്ഷ്യമിട്ടത്. 8 മാസങ്ങൾക്ക് മുമ്പ്, 2023 ഒക്ടോബർ ഒക്ടോബർ ഏഴിന് നടത്തിയ ഭീകരാക്രമണത്തിനിടെ ഹമാസ് തട്ടിക്കൊണ്ടുപോയ ബന്ദികളിൽ നാലുപേരെയാണ്, യാതൊരു പോറലും കൂടാതെ ഐഡിഎഫ് മോചിപ്പിച്ചത്. ആക്രമണം നടന്ന ദിവസം സൂപ്പർനോവ മ്യൂസിക് ഫെസ്റ്റിവലിൽ പങ്കെടുത്ത നോവ അർഗമണി (25), ആൽമോഗ് മെയിർ ജാൻ (21), ആൻഡ്രേയ് കോസ്ലോവ് (27), ഷലോമി സിവ് (40) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.
ഗസ്സയിലെ തൂണിലും തുരുമ്പിലും ഹമാസ് ആണെന്നാണ് രക്ഷപ്പെട്ടരുടെ മൊഴി. പൊതുവെ കരുതിയിരുന്നപോലെ, കിലോമീറ്ററുകൾ നീളമുള്ള ഗസ്സയിലെ ടണലുകൾക്കുള്ളിലല്ല ബന്ദികളെ ഒളിപ്പിച്ചിരുന്നത്. ഗസ്സയിലെ ജനവാസകേന്ദ്രങ്ങളിലായിരുന്നു. എന്നിട്ട് ആയുധധാരികളായ ഹമാസുകാർ അവിടെ രഹസ്യമായി കാവൽ നിൽക്കും. ആശുപത്രികളിലും, സ്‌കൂളിലും, അഭയാർത്ഥി ക്യാമ്പിലുമൊക്കെ ഹമാസുമുണ്ട്. അഭയാർത്ഥിക്യാമ്പുകളിലെയൊക്കെ ഒരു മുറി ഹമാസിന്റെ ആയുധപ്പുരയാണെന്ന്, ഒരു ബന്ദി പറയുന്നു. ഇടക്ക് ഒരു ദിവസം അങ്ങോട്ട് മാറ്റിയപ്പോൾ അയാൾ അത് നേരിട്ട് കണ്ടിട്ടുണ്ട്.
അബ്ദല്ല അൽജമാൽ ഹമാസ് പ്രവർത്തകന്റെ നുസ്രിയത്ത കുടുംബവീട്ടിലാണ് ഇവരെ ബന്ദികളാക്കിയിരുന്നത്. ഗസ്സയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഹമാസിന് ഒത്താശചെയ്യുന്നുവെന്നും രക്ഷപെട്ടവർ പറയുന്നുണ്ട്. ഇസ്രയേൽ കാടിളക്കി തിരിച്ചിൽ നടത്തുമ്പോഴും, വീടുകളിൽനിന്ന് വീടുകളിലേക്ക് മാറ്റി, അവരെ ഒളിപ്പിക്കാൻ കഴിഞ്ഞതും അതുകൊണ്ടാണ്. ചില വീടുകളിലും, ആശുപത്രികളിലുമൊക്കെ തുരങ്കങ്ങളിലേക്ക് ഇറങ്ങാനുള്ള ഷോട്ട്കട്ടുകളുമുണ്ട്. ഗസ്സയിലെ വീടുകളുടെ അടിയിലും ഇത്തരം തുരങ്കങ്ങൾ വ്യാപകമാണ്.
ഇത് കണ്ടെത്താനാണ് ഗസ്സയിൽ ആവർ വ്യാപക ആക്രമണവും പരിശോധനയും നടത്തുന്നത്. പക്ഷേ നിരപരാധികളായ ഗസ്സക്കാരെ ആക്രമിക്കയാണെന്നാണ് ഇതിന് കേരളത്തിലെ മാധ്യമങ്ങൾ പോലും പറയുന്നത്. സത്രീകളെയും കുട്ടികളെയും മനുഷ്യകവചമായി ഉപയോഗിച്ച്, ഹമാസ് തന്നെയാണ് ഗസ്സയിലെ മരണ സംഖ്യം കൂട്ടുന്നത്. ഇസ്രയേൽ ആവട്ടെ അവസാനത്തെ ബന്ദിയെയും വിട്ടുകിട്ടാതെ ആക്രമണം അവസാനിപ്പിക്കില്ല എന്ന കുടുംപിടുത്തത്തിലാണ്.
സൈനികരുടെ ഹെൽമറ്റ് ക്യാമറ ഉപയോഗിച്ച് എടുത്ത വീഡിയോകളുടെ ഫുട്ടേജുകളാണ് ഇസ്രയേൽ പുറത്തുവിട്ടത്. ഓപ്പറേഷനിൽ ഗുരുതരമായി പരിക്കേറ്റ ഒരു യമാം സൈനികൻ ആശുപത്രിയിലാണ്. അതേ ദിവസം ഉച്ചയോടെ, ബന്ദികളെ രക്ഷാപ്രവർത്തന ഹെലികോപ്റ്ററിൽ കയറി സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്ന ആദ്യ നിമിഷങ്ങളുടെ ദൃശ്യങ്ങളും ഐഡിഎഫ് പറുത്തുവിട്ടു. ഇതിൽ 'ആദ്യമായാണോ ഹെലികോപ്റ്ററിൽ കയറുന്നത്' എന്ന് ചോദിച്ച് രക്ഷപ്പെട്ടവരുമായി കുശലം പറയുന്ന ഐഡിഎഫ് സൈനികരെ കാണാം. തങ്ങൾ ഏത് പ്രതികൂല സാഹചര്യത്തെയും അതിജീവിക്കും എന്ന ബോധ്യം നൽകാനാണ് ഇസ്രയേൽ ഈ വീഡിയോകൾ പുറത്തുവിടുന്നത് എന്നാണ് പറയുന്നത്.