- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാവേർ ബോംബായവരുടെ കുടുംബത്തിന് പെൻഷൻ; ഗസ്സയിലെ ക്രിസ്ത്യൻ പള്ളികൾ ആക്രമിച്ചു; തങ്ങളുടെ മീഡിയ ഒഴിച്ച് മറ്റെല്ലാം നിരോധിച്ചു; കുട്ടികളുടെ ചാനലിൽപോലും ജിഹാദിനെക്കുറിച്ചുള്ള പരിപാടികൾ; മറ്റ് ഫലസ്തീൻ സംഘടനാ നേതാക്കളെ കൊന്നൊടുക്കി; കേരളം പോരാളിയാക്കുന്ന ഹമാസിന്റെ തനിനിറം
ഹമാസ് ഭീകരവാദികൾ ആണോ പോരാളികൾ ആണോ? ഇസ്രയേലിൽ കടന്നു കയറി 1,800 പേരെ അതിനിഷ്ഠൂരമായി വധിക്കുകയും, മൃതദേഹങ്ങളിൽ തുപ്പുകയും, 200 ഓളം പേരെ ബന്ദിയാക്കുകയും ചെയ്തിട്ടും, കേരളത്തിലെ ഇടതുപക്ഷ നേതാക്കൾക്ക് പോലും ഹമാസ് ഒരു ഭീകരസംഘടനയാണെന്ന് പറയാനുള്ള ധൈര്യം ഉണ്ടായില്ല. മുമ്പ് മലയാളി നഴ്സ് കൊല്ലപ്പെട്ടപ്പോൾ ഭീകരാക്രമണം എന്ന് പറഞ്ഞ് പോസ്റ്റിട്ട മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അത് തിരുത്തേണ്ടി വന്നിരുന്നു. ഇപ്പോൾ എം സ്വരാജ് അടക്കമുള്ള സിപിഎം നേതാക്കൾക്കും സാംസ്‌കാരിക നായകർക്കും ഹമാസ് ഭീകരവാദികൾ അല്ല പോരാളികൾ ആണ്.
ഇങ്ങനെയിരിക്കെയാണ് ലോകത്തിലെ ഏറ്റവും വലിയ ഫലസ്തീൻ ഐക്യദാർഢ്യ റാലി എന്ന് പറഞ്ഞ്, കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സമ്മേളനം നടത്തുന്നത്. ഹമാസ് പോരാളികൾ ആണെന്ന് മുസ്ലിംലീഗിന്റെ എക്കാലത്തെയും നിലപാട്. സമ്മേളനത്തിന്റെ ഉദ്ഘാടകൻ കോൺഗ്രസ് വർക്കിങ്ങ് കമ്മറ്റി അംഗവും എംപിയുമായ ശശി തരുർ ആയിരുന്നു. ആയിരങ്ങൾ തിങ്ങി നിറഞ്ഞ സമ്മേളനത്തിൽ ഹമാസിനെ ഭീകരവാദികൾ എന്ന് എന്നാണ് ശശി തരുർ വിശേഷിപ്പിച്ചത്. അത് വെറും ഒരു പരാമർശം ആയിരുന്നു. പക്ഷേ എന്നിട്ടും വലിയ വിവാദമായി. മുസ്ലിംലീഗുകാർ സോഷ്യൽ മീഡിയിൽ ഉറഞ്ഞുതുള്ളി. താൻ ഫലസ്തീന് ഒപ്പമാണെന്ന് തരൂർ ആവർത്തിച്ചിട്ടും വിവാദം തീർന്നില്ല. ബ്രിട്ടീഷുകാർ തീവ്രവാദികൾ എന്ന് വിശേഷിപ്പിച്ച ഭഗത്സിങിന് തുല്യമായിട്ടാണ്, പലരും ഹമാസിനെ വിശേഷിപ്പിക്കുന്നത്. പക്ഷേ യാഥാർത്ഥ്യം അങ്ങനെ അല്ല എന്ന് ഹമാസിന്റെ ചരിത്രം പരിശോധിച്ചാൽ മനസ്സിലാവും.
വിപ്ലവമല്ല ജിഹാദാണ് ലക്ഷ്യം
യാസർ അറഫാത്തിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട പിഎൽഒ സമാധാനത്തിന്റെ പാതയിലേക്ക് നീങ്ങിയതോടെയാണ്, പശ്ചിമേഷ്യയിൽ ഹമാസ്് പിടിമുറക്കുന്നത്. ജറുസലേം പോസ്റ്റ് എന്ന വിഖ്യാതമായ പത്രത്തിൽ വന്ന വാർത്തയിൽ പറയുന്ന കാര്യങ്ങൾ ഞെട്ടിപ്പിക്കുന്നത്. ഗസ്സയിൽനിന്ന് തീവ്രാദത്തിൽനിന്ന് വിട്ടുവന്നവരുടെ അഭിമുഖവും അനുഭവസാക്ഷ്യവും ഇവർ കൊടുക്കുന്നുണ്ട്. പിഎൽഒ ഒരു പരിപൂർണ മതസംഘടന ആയിരുന്നില്ല. അവരുടെ രക്തത്തിൽ കൂടുതൽ ഉള്ളത് മാർക്സിസ്റ്റ് ലെനിനിസവും ഫലസ്തീൻ ദേശീയതയും ആയിരുന്നു. പക്ഷേ ഇസ്രയലിനെതിരെ അവർക്ക് പിടിച്ചുനിൽക്കാനായില്ല.
അതുപോല , ഈജിപ്ത് ഏകാധിപതി നാസറിന്റെ പാൻ അറേബ്യൻ ശ്രമങ്ങളും വിജയിച്ചില്ല. നാസറിന്റെയും പിഎൽഒ യുടെയും ശ്രമങ്ങൾ പരാജയപെടുകയും അതേസമയം ഇറാനിൽ ആയത്തുള്ള ഖൊമേനിയുടെ ഇസ്ലാമിക് വിപ്ലവം വിജയിക്കുകയും ചെയ്തപ്പോൾ അതിന്റെ ആവേശത്താർ നാസറിന്റെ അനുയായി ഫാത്തി അൽ ഷക്യാക്വി ഫലസ്തീൻ ഇസ്ലാമിക് ജിഹാദ് എന്നൊരു സംഘടന രൂപീകരിച്ചു. ഇറാനിലെ ഷായെ പോലുള്ള ശക്തരെ വരെ അട്ടിമറിക്കാം എങ്കിൽ നിശ്ചയദാർഡ്യമുള്ള പോരാളികളുടെ ജിഹാദിന് എല്ലാ തടസങ്ങളെയും നേരിടാൻ കഴിയും എന്ന് ഷക്വാക്വി കരുതി.
മിഡിൽ ഈസ്റ്റിൽ മുഴുവൻ ശക്തി പ്രാപിച്ച ഇസ്ലാമിസം വൈകാതെ ഫലസ്തീനിലും എത്തി. 1967 നും 1987 നും ഇടയ്ക്ക് വെസ്റ്റ് ബാങ്കിലും ഗസ്സയിലും പള്ളികളുടെ എണ്ണം മൂന്ന് ഇരട്ടി വർദ്ധിച്ചു.ഈ മത തീയിൽ നിന്നാണ് ഹമാസ് ഉണ്ടാകുന്നത്. ഫലസ്തീനിലെ മറ്റു മിലിറ്റന്റ് ഓർഗനൈസേഷനെക്കാൾ മെച്ചമാണ് തങ്ങൾ എന്ന് കാണിക്കാൻ ഹമാസ് നിരന്തരം സൂയിസഡ് ബോംബുകളുമായി ഇസ്രയേലനെ ആക്രമിക്കാൻ തുടങ്ങി.
ഹമാസിന്റെ ഒരു നേതാവ് കലേദ് മിഷലിന്റെ അഭിപ്രായം ഇങ്ങനെ ആയിരുന്നു. ' ഹമാസ് ഒരു ലോക്കൽ സംഘടന അല്ല. അറബ്, ഇസ്ലാമിക് , അന്തർദേശീയ ലക്ഷ്യങ്ങൾ ഉള്ള ഒരു സംഘടന ആണ്. ഹമാസിന്റെ ഫൗണ്ടിങ് ഡോക്യുമന്റിൽ ഇങ്ങനെ രേഖപെടുത്തിയിരിക്കുന്നു. ' ലോകത്തിലെ തന്നെ ഏറ്റവും വലിയ മുസ്ലിം സംഘടന ആയ മുസ്ലിം ബ്രദർഹുഡിന്റെ ഫലസ്തീൻ വിഭാഗം ആണ് ഹമാസ്. ഇസ്ലാമിക വിശ്വാസത്തിന്റെയും നിയമത്തിന്റെയും ആഴത്തിൽ ഉള്ള അറിവും കൃത്യമായ മനസിലാക്കലും സംസ്‌കാരത്തിലും പ്രവർത്തിയിലും രാഷ്ട്രീയത്തിലും ജീവിതത്തിലും എക്കണോമിയിലും സമൂഹത്തിലും നിയമത്തിലും വിദ്യാഭ്യാസത്തിലും വിശ്വാസ പ്രമാണം സ്വീകരിക്കുന്നവരും ആണ് ഹമാസ്'.
ചാവേറുകളുടെ കുടുംബത്തിന് പെൻഷൻ
ഇസ്രയലിനെ തകർക്കാനായി ചാവേർ ബോംബർമാവർ ആയവരുടെ കുടുംബത്തിന് പെൻഷൻ കൊടുത്താണ് ഹമാസ് ജനപ്രീതി വർദ്ധിപ്പിച്ചത്. ഹമാസിന്റെ നിയന്ത്രണത്തിൽ ഉള്ള ടി വി ചാനലിൽ കുട്ടികൾക്ക് വേണ്ടി ഉള്ള പരിപാടിയിലും കുട്ടികളുടെ മാഗസിനിൽ പോലും എങ്ങനെ ഇസ്രയലിനെ നശിപ്പിക്കണം എന്നും ജിഹാദ് നടത്തണം എന്ന പരിപാടികൾ ആണ് സംപ്രേഷണം ചെയ്യുന്നത്.
പിഎൽഒയും ആയി ഹമാസിനുള്ള പ്രശ്നം അവർ ഇസ്രയേലിനെ വേണ്ട രീതിയിൽ ആക്രമിക്കുന്നില്ല എന്നതായിരുന്നില്ല. ഇസ്രയേലിനെ നശിപ്പിച്ച ശേഷം അവിടെ ഒരു ഇസ്ലാമിക രാജ്യം സ്ഥാപിക്കുന്നതിനെ പറ്റി പിൽഒ പറയുന്നില്ല എന്നതും ഭിന്നതകൂട്ടി. ഹമാസിന്റെ ഔദ്യോഗിക മുദ്രവാക്യം ഇതാണ്- ' അള്ളാ ആണ് ലക്ഷ്യം , പ്രവാചകൻ ആണ് മോഡൽ, ഖുർ ആൻ ആണ് ഭരണ ഘടന , ജിഹാദ് ആണ് വഴി'.
അന്ത്യനാൾ വരെ ഒരു മുസ്ലിം രാജ്യമായി ഫലസ്തീൻ മാറണം എന്നാണ് അവരുടെ ഫൗണ്ടിങ് ഡോക്യുമെന്റിലെ മറ്റൊരു ലക്ഷ്യം. മതം വിതറി ഹമാസ് ശക്തി പ്രാപിച്ചു. തങ്ങളെ എതിർക്കാത്തവരെ കാലപുരിക്ക് അയച്ചു. അത് പോലെ ,ഹമാസും മറ്റ് സംഘടനകളും തമ്മിൽ വരെ പോരാട്ടങ്ങൾ ഉണ്ടായി. ഹമാസ് അതിൽ വിജയം കണ്ടു. 2007 മുതൽ ഗസ്സ ഹമാസ് നിയന്ത്രണത്തിൽ ആയി. പിഎൽഒയെ യും മറ്റ് സംഘടനകളെയും നേതാക്കളെ വധിക്കാനും ഉന്മൂലനം ചെയ്യാനും ഹമാസ് ഒരു മടിയും കാണിച്ചില്ല. ഇപ്പോഴത്തെ ഗസ്സ വാർ തുടങ്ങുന്നതിന് മുമ്പ് ജയിലിലുണ്ടായ സംഘട്ടനത്തിൽ തടവുകാരായ നിരവധി ഫത്ത പാർട്ടിക്കാരെ ഹമാസുകാർ കൊന്നിരുന്നു.
മറ്റ് മതസ്ഥർക്കും മത രഹിതർക്കും ഹോമോസെക്ഷ്വൽസിനും സ്ത്രീകൾക്കും ഒക്കെ ഗസ്സയിൽ അതിനകം തന്നെ ജീവിതം ദുരിതമായിരുന്നു. ഹമാസിന്റെ ഇസ്ലാമൈസേഷൻ പീഠനങ്ങൾ അവിടെനിന്ന് രക്ഷപ്പെട്ടവർക്ക് ഏറെ പറയാനുണ്ട്. 'സെക്കുലറിസത്തിന്റെ അവസാനം ' എന്നാണ് ഹമാസ് പ്രഖ്യാപിച്ചത്. ഗസ്സയിലെ ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടു. ഹമാസിന്റെ മീഡിയ ഒഴിച്ച് മറ്റെല്ലാം നിരോധിച്ചു . ശരിയാ കോടതികൾ നിലവിൽ വന്നു.
നെതന്യാഹുവും പ്രോൽസാഹിപ്പിച്ചു
ഗസ്സയിലെ അധികാരം കിട്ടിയ ശേഷം ഇസ്രയലിന് നേരെ ഹമാസിന്റെ ജിഹാദ് ആക്രമണം പതിൻ മടങ്ങ് വർദ്ധിച്ചു . നിരന്തരം റോക്കറ്റുകൾ ഇസ്രയലിന് നേരെ പാഞ്ഞു ചെന്നു. അതിന് ഇസ്രയൽ തിരിച്ചടിക്കുന്നത് അനുഭവിക്കുന്നത് പാവം ഫലസ്തീനികളും. ഹമാസിന്റെ പ്രതിരോധം തന്നെ ഈ പാവങ്ങളുടെ മനുഷ്യ കവചം ആണ്. ഗസ്സയിലെയും ഇസ്രയലിലും ജനങ്ങളോട് സമാനതയില്ലാത്ത ക്രൂരത ആണ് ഹമാസ് നടത്തുന്നത്. നിരവധി നിരപരാധികൾ മരിച്ചു വീണു. ഫലസ്തീൻ രാജ്യം സ്ഥാപിക്കൽ അല്ല, ഇസ്രയേലിന്റെ നാശമാണ് ഹമാസ് ലക്ഷ്യമിടുന്നത് എന്ന് വ്യക്തമാണ്.
അതിനിടെ അതിഗുരുതരമായ ഒരു രാഷ്ട്രീയ ആരോപണവും ന്യൂയോർക്ക് ടൈംസ് അടക്കമുള്ള മാധ്യമങ്ങൾ ഉന്നയിക്കുന്നുണ്ട്. ഫലസ്തീൻ അഥോറിറ്റിയെ മര്യാദ പഠിപ്പിക്കാനായി ഹമാസിനെ ഉപയോഗിക്കാം എന്നത് ഒരു നാഷണൽ പോളിസിയായി ഇസ്രയേൽ ഈയിടെ എടുത്തുവെന്നതാണ് അത്. ഫത്ത പാർട്ടിയെ ഒതുക്കാൻ ഹമാസ് നല്ലതാണ് എന്ന് നെതന്യാഹു ഒരു പാർട്ടി യോഗങ്ങളിൽ പറഞ്ഞിരുന്നു. പക്ഷേ ദ്വി രാഷ്ട്രാ വാദം അംഗീകരിക്കുന്നവരാണ് ഫത്ത പാർട്ടിയെന്നും, ഹമാസ് ഐസിസിന് സമാനമായ മതരാഷ്ട്ര വാദമാണ് മുന്നാട്ട് വെക്കുന്നത് എന്നും ഇവർ മറന്നുപോയി. അവസാന ജൂതനെയും തുരത്തണം എന്ന് പറയുന്ന മത വചനങ്ങളിൽ വിശ്വസിക്കുന്നവർ ആണ് അവർ. ഹമാസിന്റെ ഡിഎൻഎ അക്രമം നിറഞ്ഞതാണ്. ചാവേറുകളായി ഇസ്ലാമിക സ്വർഗം തന്നെയാണ് അവർ ലക്ഷ്യമിടുന്നത്. ഇടക്ക് ഇതു മറന്നുപോയതിന് വലിയ വിലയാണ് ഈ യഹൂദരാജ്യം കൊടുക്കേണ്ടി വന്നത്.