- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒസാമ ബിൻലാദനെ സംരക്ഷിച്ചവർക്ക് ധർമോപദേശം നടത്താൻ യാതൊരു യോഗ്യതയുമില്ല; യുഎൻ രക്ഷാ കൗൺസിലിൽ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ; വിദേശകാര്യമന്ത്രിയുടെ വിമർശനം പാക്കിസ്ഥാൻ കാശ്മീർ പ്രശ്നം ഉയർത്തിക്കാട്ടിയപ്പോൾ; അന്താരാഷ്ട്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും എസ് ജയശങ്കർ
ന്യൂയോർക്ക്: യുഎൻ രക്ഷാ കൗൺസിലിൽ പാക്കിസ്ഥാന്റെ മുറിവിൽ കുത്തി നോവിച്ച് ഇന്ത്യൻ വിദേശകാന്ത്ര മന്ത്രി എസ് ജയശങ്കർ. യുഎൻ രക്ഷാ കൗൺസിലിൽ കശ്മീർ വിഷയം ഉയർത്തിയ പാക്കിസ്ഥാനെതിരെ രൂക്ഷവിമർശനമാണ് ഇന്ത്യ ഉന്നയിച്ചത്. അൽഖ്വയ്ദ നേതാവ് ഒസാമ ബിൻലാദനെ സംരക്ഷിച്ച, അയൽരാജ്യത്തെ പാർലമെന്റ് ആക്രമിച്ച ഒരു രാജ്യത്തിന് ധർമോപദേശം നടത്താൻ യാതൊരു യോഗ്യതയുമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു.
യുഎൻ കൗൺസിലിൽ രാജ്യങ്ങൾ തമ്മിലുള്ള അന്താരാഷ്ട്ര ബന്ധവുമായി ബന്ധപ്പെട്ട ചർച്ചക്കിടെ പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ കശ്മീർ പ്രശ്നം ഉയർത്തിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു എസ് ജയ്ശങ്കറുടെ രൂക്ഷവിമർശനം. 'ലോകം അംഗീകരിക്കാത്ത ഒരു കാര്യത്തെക്കുറിച്ച് ചോദ്യം ഉയർത്തേണ്ട കാര്യം പോലുമില്ല. അതിർത്തികടന്നുള്ള ഭീകരപ്രവർത്തനത്തിന് ഭരണകൂടം പിന്തുണ നൽകുന്ന കാര്യത്തിനും അത് ബാധകമാണ്. അൽഖ്വയ്ദ നേതാവ് ഒസാമ ബിൻലാദനെ സംരക്ഷിച്ച, അയൽരാജ്യത്തിന്റെ പാർലമെന്റ് ആക്രമിച്ച ഒരു രാജ്യത്തിന് യുഎൻ രക്ഷാകൗൺസിലിനു മുന്നിൽ ധർമോപദേശം നടത്താൻ യാതൊരു യോഗ്യതയുമില്ല'- ജയശങ്കർ പറഞ്ഞു.
ഭീകരർക്ക് വളരാനും പന്തലിക്കാനും തണലായ രാജ്യം ലോകത്തിന്റെ സമാധാനത്തിന് വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. തീർച്ചയായും, ഞങ്ങൾ എത്രയും പെട്ടെന്നുതന്നെ അന്താരാഷ്ട്ര ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഞങ്ങൾക്ക് ഞങ്ങളുടേതായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാലാവസ്ഥാ വ്യതിയാനം, തീവ്രവാദം, രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ, പകർച്ചവ്യാധി തുടങ്ങി സുപ്രധാനവെല്ലുവിളികളോടുള്ള കാര്യക്ഷമമായ പ്രതികരണമാണ് യുഎന്നിന്റെ വിശ്വാസ്യതയെ നിർണയിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
ജമ്മുകാശ്മീർ ഇന്ത്യയുടെ അവിഭാജ്യമായ ഘടകമാണ്. ജമ്മുകാശ്മീർ വ്ഷയം അന്താരാഷ്ട്ര വേദികളിൽ പാക്കിസ്ഥാൻ ഉന്നയിക്കുക വഴി ഭീകരതയെ സഹായിക്കുകയാണ് ലക്ഷ്യം. ഇതിനിടെ യു.എൻ. രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വ നിൻങ്ങളെ പിന്തുണച്ച് ഫ്രാൻസും , യു.എ.ഇ യും രംഗത്തെത്തി. ഇന്ത്യയുടെ യു.എന്നിലെ സ്ഥിരാംഗത്വം അനിവാര്യതയാണെന്ന് ഫ്രാൻസ് പ്രതികരിച്ചു. നേരത്തെ റഷ്യയും ഇന്ത്യക്ക് പിന്തുണ അറിയിച്ചിരുന്നു.
മോസ്‌കോയിൽ നടന്ന അന്താരാഷ്ട്ര റീഡിങ് ഫോറത്തിൽ സംസാരിക്കവേയാണ് പരാമർശം. ഇന്ത്യയുടെ അംഗത്വം അന്താരാഷ്ട്രവും തദ്ദേശീയവുമായ പ്രശ്‌നങ്ങളിൽ മൂല്യാധിഷ്ഠിതമായി ഇടപെടാനുള്ള സമിതിയുടെ ശേഷി വർധിപ്പിക്കും. ലോകത്തെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ എന്ന നിലയിലും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമെന്ന പദവിയിലേക്ക് അടുക്കുന്ന സാഹചര്യത്തിലും ആഗോളപ്രശ്‌നങ്ങളിൽ നയതന്ത്ര ഇടപെടൽ നടത്താൻ മറ്റാരെക്കാളും ഇന്ത്യയ്ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ചൈനയുമായുള്ള സംഘർഷതതിന്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ നിന്ന് തൽകാലം പിന്മാറ്റമില്ലെന്ന് കരസേനയും വ്യക്തമാക്കി. ശൈത്യകാലത്തും ശക്തമായ നിരീക്ഷണം തുടരും. ചൈന അരുണാചൽ അതിർത്തിയിൽ കൂടുതൽ സൈന്യത്തെ എത്തിച്ചുവെന്നാണ് സർക്കാർ വിലയിരുത്തൽ. ഇതിനിടെ വടക്കുകിഴക്കൻ മേഖലയിലെ വ്യോമസേനാഭ്യാസം ഇന്ന് തുടങ്ങും.രണ്ടു ദിവസമാണ് മേഖലയിൽ വ്യോമസേന അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത്. ചൈനയുമായുള്ള അരുണാചൽ മേഖലയിലെ സംഘർഷം നിലനിൽക്കെയാണ് വ്യോമസേനാഭ്യാസം നടക്കുന്നത്.
രണ്ടുദിവസമായി നടക്കുന്ന അഭ്യാസപ്രകടനത്തിൽ റഫാൽ, സുഖോയ് ഉൾപ്പെടെയുള്ള ഭൂരിഭാഗം മുൻനിര യുദ്ധവിമാനങ്ങളും പങ്കെടുക്കും. ഡിസംബർ 9 ലെ സംഘർഷത്തിന് മുൻപേ ആണ് ഇത് തീരുമാനിച്ചത്. അതേസമയം ഇന്ത്യ ചൈന സംഘർഷത്തിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം ഇന്നും സഭയിൽ നീക്കം നടത്തിയേക്കും. കഴിഞ്ഞ രണ്ടു ദിവസമായി അടിയന്തര പ്രമേയം നൽകിയിട്ടും വിഷയം ചർച്ചക്കെടുക്കാൻ സർക്കാർ തയ്യാറായിരുന്നില്ല.ചർച്ച ചെയ്യാത്ത സാഹചര്യത്തിൽ പ്രതിപക്ഷം ഇരു സഭകളിൽ നിന്നും ഇറങ്ങി പോവുകയായിരുന്നു.
മറുനാടന് ഡെസ്ക്