- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റൈസിയുടെ മരണത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു ഇറാൻ
ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെയും സംഘത്തിന്റെയു മരണത്തിന് ഇടയാക്കിയ ഹെലികോപ്ടർ അപകടത്തിലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു ഇറാൻ. അപടകത്തിൽ അസ്വഭാവികതകൾ ഇല്ലെന്ന് സൂചിപ്പിക്കുന്ന വിധത്തിലാണ് റിപ്പോർട്ടുകൾ. റൈസിയുടെയും സംഘത്തിന്റെയും മരണത്തിൽ അട്ടിമറികളില്ലെന്ന് നേരത്തെ ഇറാൻ വ്യക്തമാക്കിയിരുന്നു. ആദ്യ അന്വേഷണ റിപ്പോർട്ട് ഇറാൻ സായുധ സേന മേധാവിയാണ് പുറത്തിവിട്ടിരിക്കുന്നത്.
തകർന്ന ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങളിൽ വെടിയുണ്ടകളോ സമാന വസ്തുക്കളോ കണ്ടെത്തിയിട്ടില്ലെന്ന് റിപ്പോർട്ടിനെ ഉദ്ധരിച്ച് സിൻഹുവ ഏജൻസി നൽകിയ വാർത്തയിൽ പറയുന്നു. ഇത് അട്ടിമറികളില്ലെന്ന സൂചനകാണ് നൽകുന്നതെന്നും വ്യക്തമാക്കുന്നു. സാങ്കേതിക വിദഗ്ദ്ധർ അടങ്ങുന്ന മുതിർന്ന അന്വേഷണ സമിതി തിങ്കളാഴ്ച രാവിലെ സംഭവസ്ഥലത്തെത്തി ഹെലികോപ്ടറിന്റെ അവശിഷ്ടങ്ങൾ പരിശോധിച്ചിരുന്നു. ഹെലികോപ്ടർ റൂട്ടിൽ നിന്ന് വ്യതിചലിച്ചിട്ടില്ലെന്നും മുൻകൂട്ടി നിശ്ചയിച്ച ഗതിയിൽ തന്നെയാണ് സഞ്ചരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
വാച്ച് ടവറും ഫ്ളൈറ്റ് ജീവനക്കാരും തമ്മിലുള്ള സംഭാഷണത്തിൽ സംശയാസ്പദമായതൊന്നും കണ്ടെത്തിയിട്ടില്ല. പർവതത്തിൽ ഇടിച്ച ശേഷം ഹെലികോപ്റ്ററിന് തീപിടിക്കുകയായിരുന്നു. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം വിശദ വിവരങ്ങൾ നൽകുമെന്നും സായുധ സേന മേധാവി പറഞ്ഞു. തകർന്ന ഹെലികോപ്ടറിന്റെ പൈലറ്റ് സംഭവത്തിന് ഏകദേശം ഒന്നര മിനിറ്റ് മുമ്പ് പ്രസിഡന്റിന്റെ ഹെലികോപ്ടർ വ്യൂഹത്തിലെ മറ്റ് രണ്ട് കോപ്ടറുകളുമായി ബന്ധപ്പെട്ടിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
മേഖലയിലെ സങ്കീർണതയും മൂടൽമഞ്ഞും താഴ്ന്ന താപനിലയും തിരച്ചിലും രക്ഷാപ്രവർത്തനങ്ങളും വൈകാൻ കാരണമായി. പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ 5 മണിക്കാണ് ഡ്രോണുകളുടെ സഹായത്തോടെ സംഭവത്തിന്റെ കൃത്യമായ സ്ഥലം കണ്ടെത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
മെയ് 12ന് ഞായറാഴ്ച ഉച്ചതിരിഞ്ഞ് ഇറാന്റെ കിഴക്കൻ അസർബൈജാൻ അതിർത്തി മേഖലയിലുണ്ടായ ഹെലികോപ്ടർ അപകടത്തിലാണ് പ്രസിഡന്റ് ഇബ്രാഹീം റഈസിയും വിദേശകാര്യ മന്ത്രി അമീർ അബ്ദുല്ലഹിയാനും പ്രവിശ്യ ഗവർണറുമുൾപ്പെടെ ഒമ്പതുപേർ കൊല്ലപ്പെട്ടത്. ഇറാൻ- അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ട് ഉദ്ഘാടനം കഴിഞ്ഞ് മുതിർന്ന നേതാക്കൾക്കൊപ്പം തബ്രീസിലേക്ക് പുറപ്പെട്ട ഹെലികോപ്ടർ ജുൽഫയിലെ വനമേഖലയിൽ ഇടിച്ചിറക്കുകയായിരുന്നു.
അറാസ് നദിക്ക് കുറുകെയുള്ള അണക്കെട്ട് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിനൊപ്പം ഞായറാഴ്ച രാവിലെയാണ് ഉദ്ഘാടനം നിർവഹിച്ചത്. തിരികെ വരുംവഴിയാണ് അപകടം. മൂന്ന് ഹെലികോപ്ടറുകളിലായാണ് റഈസിയും സംഘവും പുറപ്പെട്ടത്. മറ്റു രണ്ട് ഹെലികോപ്ടറുകൾ സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.
അപകടത്തിൽ ഇറാൻ പ്രസിഡന്റിനും വിദേശകാര്യ മന്ത്രിക്കും പുറമേ ഇറാന്റെ കിഴക്കൻ അസർബൈജാൻ പ്രവിശ്യ ഗവർണർ മാലിക് റഹ്മതി, പരമോന്നത നേതാവിന്റെ കിഴക്കൻ അസർബൈജാൻ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി അൽ ഹാശിം, പ്രസിഡന്റിന്റെ സുരക്ഷാ സംഘത്തലവൻ സർദാർ സയ്യിദ് മെഹ്ദി മൂസവി, ഹെലികോപ്ടർ പൈലറ്റ് കേണൽ സയ്യിദ് താഹിർ മുസ്തഫവി, കോ പൈലറ്റ് കേണൽ മുഹ്സിൻ ദരിയാനുഷ്, ഫൈ്ലറ്റ് ടെക്നീഷ്യൻ മേജർ ബെഹ്റൂസ് ഗാദിമി എന്നിവരും കൊല്ലപ്പെട്ടു.
നേരത്തെ ഇറാൻ പ്രസിഡന്റിന്റെ മരണത്തിന് ഇടയാക്കിയ അപകടത്തിന് പിന്നിൽ ഇസ്രയേലിന്റെ രഹസ്യ ഏജൻസിയായ മൊസ്സാദിന്റെ കരങ്ങളുണ്ടെന്ന സംശയം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചചിരിച്ചിരുന്നു. ഹെലികോപ്റ്റർ താഴേക്ക് പറത്തി ഇടിച്ച് തകർത്തത് മൊസ്സാദ് ഏജന്റാണെന്നും വ്യാപകപ്രചാരണമുണ്ട്. ഫ്രഞ്ച് ഇസ്രയേലി ടിവി ചാനൽ ആണ് ഈ വാർത്ത പുറത്തുവിട്ടത്.
മൊസ്സാദിനെതിരായ വ്യാപകമായ ആരോപണം ഉയർത്തുന്നതിൽ അധികവും ഹമാസ് അനുകൂല സമൂഹമാധ്യമപേജുകളാണ്. എന്നാൽ എലി കോപ്റ്റർ എന്ന മൊസ്സാദ് ഏജന്റാണ് ഹെലികോപ്റ്റർ പറത്തിയതെന്ന കാര്യത്തിൽ ഉറപ്പില്ലെന്ന് അനലിസ്റ്റ് ഡാനിയൽ ഹെയ്ക് പറയുന്നു. ഇബ്രാഹിം റെയ്സി യാത്രചെയ്തിരുന്ന ഹെലികോപ്റ്ററിന് ഹാർഡ് ലാൻഡിങ് വേണ്ടിവന്നതായി അവിടെ എത്തിയ വൈദ്യസഹായവും ജീവകാരുണ്യപ്രവർത്തനവും നടത്തുന്ന റെഡ് ക്രെസന്റ് പറയുന്നു. ഇതിന് വഴിവെച്ചത് ഇസ്രയേൽ രഹസ്യസംഘടനയായ മൊസ്സാദിന്റെ കരങ്ങൾ ആണെന്നാണ് പലരും സംശയിക്കുന്നത്.
ലോകത്തിൽ അമേരിക്കൻ രഹസ്യപ്പൊലീസായ സിഐഎ വെല്ലുന്ന രഹസ്യപ്പൊലീസാണ് ഇസ്രയേലിന്റെ മൊസാദ്. ഈ ചാരസംഘടന ഇറാനിൽ എല്ലായിടങ്ങളിലും നുഴഞ്ഞുകയറിയിരിക്കുന്നുവെന്നതിന്റെ സൂചനയാണ് ഇബ്രാഹിം റെയ്സിയുടെ കൊലപാതകമെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.