- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം ജനങ്ങള്‍ക്കെതിരെ ബോംബിടുന്നവര്‍ ഇന്ത്യക്കെതിരെ പ്രകോപനപരവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു; പൗരന്‍മാരുടെ ക്രൂരപീഢനങ്ങളില്‍ കളങ്കിതമായ മനുഷ്യാവകാശത്തെയും സംരക്ഷിക്കാന്‍ പാക്കിസ്താന്‍ ശ്രമിക്കണം; യുഎന്‍ കൗണ്‍സിലില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ
സ്വന്തം ജനങ്ങള്‍ക്കെതിരെ ബോംബിടുന്നവര്‍ ഇന്ത്യക്കെതിരെ പ്രകോപനപരവും അടിസ്ഥാന രഹിതവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു;
ജെനീവ: ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ പാക്കിസ്ഥാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ. ബലൂച്ചിസ്ഥാനിലെ ഖെബര്‍ പഖ്തൂണ്‍ഖ്വയില്‍ സ്വന്തം ജനത്തിന് സ്വന്തം ജനങ്ങള്‍ക്കെതിരെ ബോംബിടുന്നവര്‍ ഇന്ത്യക്കെതിരെ പ്രകോപനപരവും അടിസ്ഥാനരഹിതവുമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുവെന്ന് ഇന്ത്യന്‍ നയതന്ത്രജ്ഞന്‍ ക്ഷിതിജ് ത്യാഗി പറഞ്ഞു.
വെന്റിലേറ്ററില്‍ കിടക്കുന്ന സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനും രാജ്യത്ത് വിവിധയിടങ്ങളില്‍ നടക്കുന്ന ക്രൂരമനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് തടയിടാനുമാണ് പാക്കിസ്താന്‍ ശ്രദ്ധിക്കേണ്ടതെന്ന് ഇന്ത്യന്‍ പ്രതിനിധി കുറ്റപ്പെടുത്തി.
'എന്നാല്‍ ഇതിന് വിപരീതമായി പാക് പ്രതിനിധി സംഘം ഇന്ത്യക്കെതിരെ അടിസ്ഥാനരഹിതവും പ്രകോപനപരവുമായ പ്രസ്താവനകള്‍ നടത്തി ഈ വേദിയെ ദുരുപയോഗം ചെയ്യുകയാണ്. ഇന്ത്യയുടെ മണ്ണ് ആഗ്രഹിക്കുന്നതിനുപകരം, അതിര്‍ത്തിയിലെ നിയമവിരുദ്ധ അധിനിവേശം ഒഴിയുന്നതാണ് പാക്കിസ്താന് ഗുണമാവുക.
തീവ്രവാദ കയറ്റുമതിക്കും ഐക്യരാഷ്ട്ര സംഘടന പട്ടികപ്പെടുത്തിയ തീവ്രവാദികളെ ഒളിപ്പിക്കുന്നതും സ്വന്തം ജനങ്ങളെ ബോംബിടുന്നതും കഴിഞ്ഞ് സമയമുണ്ടെങ്കില്‍, വെന്റിലേറ്റില്‍ കിടക്കുന്ന സമ്പദ്‌വ്യവസ്ഥയെയും സൈനീക മേധാവിത്വത്താല്‍ സ്തംഭിച്ച രാഷ്ട്രീയസാഹചര്യങ്ങളെയും, പൗരന്‍മാരുടെ ക്രൂരപീഢനങ്ങളില്‍ കളങ്കിതമായ മനുഷ്യാവകാശത്തെയും സംരക്ഷിക്കാന്‍ പാക്കിസ്താന്‍ ശ്രമിക്കണം,'- ജനീവയിലെ ഇന്ത്യയുടെ സ്ഥിരം ദൗത്യത്തിലെ കൗണ്‍സിലറായ ത്യാഗി പറഞ്ഞു.
തിങ്കളാഴ്ച ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ പ്രവിശ്യയില്‍ പാക് വ്യോമസേന നടത്തിയ ബോംബാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടിരുന്നു. തെഹരീക് ഇ താലിബാന്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരായ ഗ്രാമവാസികളാണ്. ഭീകരര്‍ക്കെതിരെയെന്ന പേരില്‍ മുമ്പും ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ പാക് സൈന്യം ബോംബാക്രമണം നടത്തിയിട്ടുണ്ട്. നിരവധി സാധാരണക്കാര്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.