- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ കാര്യത്തിൽ കനേഡിയൻ ഉദ്യോഗസ്ഥർ ഇടപെട്ടു; ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കടന്നുപോകുന്നത് ദുഷ്കര കാലഘട്ടത്തിലൂടെ; ബന്ധം മെച്ചപ്പെട്ടാൽ വിസ സർവീസ് പുനഃസ്ഥാപിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ
ന്യൂഡൽഹി: ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ദുഷ്‌കരമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്നതെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ കാനഡ ഇടപെട്ടുവെന്നും എസ് ജയശങ്കർ ആരോപിച്ചു. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ വഴിയേ പുറത്തുവരുമെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സ്ഥിതി മെച്ചപ്പെട്ടാൽ വിസ നടപടികൾ പുനഃസ്ഥാപിക്കും. നിലവിൽ പ്രശ്നങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു.
നതയന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ ആവശ്യപ്പെട്ടത് ആശങ്കയെ തുടർന്നെന്നും എസ് ജയശങ്കർ പറഞ്ഞു. കനേഡിയൻ പൗരന്മാർക്കുള്ള വിസ സർവീസ് തത്ക്കാലം തുടങ്ങാനാകില്ല. സർവീസ് നിർത്തി വെച്ചത് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് സുരക്ഷ ഭീഷണിയുള്ളതിനാലാണ്. സ്ഥിതി മെച്ചപ്പെട്ടാൽ വിസ നല്കുന്നത് പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്രപ്രതിനിധികളുടെ എണ്ണം കുറച്ചതിന് കാരണം കാനഡ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെട്ടതാണെന്നും ജയശങ്കർ വിശദീകരിച്ചു.
ഇന്ത്യ-കാനഡ തർക്കം തുടങ്ങിയ ശേഷമുള്ള എസ്. ജയശങ്കർ ഇത്രയുടെ കടുത്ത നിലപാട് സ്വീകരിക്കുന്നത് ആദ്യമായാണ്. കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാൻ ഇന്ത്യ നേരത്തെ നിർദ്ദേശിച്ചിരുന്നു. കാനഡ ഇതിനകം 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയിൽ നിന്ന് പിൻവലിച്ചിരുന്നു.
വിയന്ന കൺവെൻഷനിലൂടെ സമത്വം ആണ് ആഗ്രഹിക്കുന്നതെന്ന് ജയശങ്കർ പറഞ്ഞു. കനേഡിയൻ ഉദ്യോഗസ്ഥരുടെ തുടർച്ചയായ ഇടപെടലുകൾ ആശങ്കയുണ്ടാക്കിയതിനാലാണ് തുല്യത ആവശ്യപ്പെട്ടത്. കാനഡയിലെ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയിൽ പുരോഗതി ഉണ്ടായാൽ ഇന്ത്യ കനേഡിയൻ് വിസ നൽകുന്നത് പുനരാരംഭിക്കാൻ സാധ്യത.
ജൂണിൽ ഖലിസ്ഥാനി ഭീകരവാദി ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ ഏജന്റുമാരുടെ പങ്കാളിത്തത്തെക്കുറിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ നടത്തിയ ആരോപണത്തെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാവുകയായിരുന്നു. ആരോപണം ഇന്ത്യ തള്ളുകയും ചെയ്തു.
ട്രൂഡോയുടെ ആരോപണത്തിന് ദിവസങ്ങൾക്ക് ശേഷം, കനേഡിയൻ പൗരന്മാർക്ക് വിസ നൽകുന്നത് താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി ഇന്ത്യ പ്രഖ്യാപിക്കുകയും രാജ്യത്തെ നയതന്ത്ര സാന്നിധ്യം കുറയ്ക്കാൻ ഒട്ടാവയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെത്തുടർന്നാണ് ഇന്ത്യയിൽ നിന്നും നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിൻവലിച്ചത്.
മുംബൈ, ചണ്ഡീഗഡ്, ബെംഗളൂരു എന്നിവിടങ്ങളിലെ കോൺസുലേറ്റുകളിലെ എല്ലാ വ്യക്തിഗത സേവനങ്ങളും താൽക്കാലികമായി അവസാനിപ്പിക്കാൻ കാനഡ നിർദ്ദേശം നൽകിയിരുന്നു. ഈ മൂന്നു നഗരങ്ങളിലെ കനേഡിയൻ പൗരന്മാരോട് ജാഗ്രത പാലിക്കാൻ അഭ്യർത്ഥിച്ചു. ഇന്ത്യയിലുള്ള എല്ലാ കാനേഡിയൻ പൗരന്മാരും സഹായം ആവശ്യമുണ്ടെങ്കിൽ ന്യൂഡൽഹിയിലെ ഹൈക്കമ്മിഷനെ ബന്ധപ്പെടാനും ആവശ്യപ്പെട്ടിട്ടിരുന്നു.
അതേസമയം വിഷയത്തിൽ അമേരിക്കയും ബ്രിട്ടനും കാനഡയ്ക്കൊപ്പമാണ്. കാനഡയുടെ ഇന്ത്യയിലെ നയതന്ത്ര സാന്നിദ്ധ്യം കുറയ്ക്കണമെന്ന് നിർബന്ധിക്കരുതെന്ന് യുഎസും ബ്രിട്ടനും ആവശ്യപ്പെട്ടിരുന്നു. അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് നയതന്ത്രജ്ഞർ ആവശ്യമാണെന്ന് ബ്രിട്ടീഷ് അധികൃതർ പറഞ്ഞു.
കാനഡയുടെ നയതന്ത്ര സാന്നിദ്ധ്യം കുറയ്ക്കാൻ നിർബന്ധിക്കരുതെന്നും കനേഡിയൻ അന്വേഷണത്തിൽ സഹകരിക്കണമെന്നും ഇന്ത്യൻ സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. കാനഡയുടെ നയതന്ത്ര ദൗത്യത്തിലെ അംഗീകൃത അംഗങ്ങളുടെ പ്രത്യേകാവകാശങ്ങളും സുരക്ഷയും ഉൾപ്പെടെ, നയതന്ത്ര ബന്ധങ്ങളെക്കുറിച്ചുള്ള 1961 ലെ വിയന്ന കൺവെൻഷൻ പ്രകാരമുള്ള ബാധ്യതകൾ ഇന്ത്യ ഉയർത്തിക്കാട്ടുമെന്ന് പ്രതീക്ഷിക്കുന്നു- ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
നിജ്ജാറിന്റെ മരണത്തെക്കുറിച്ചുള്ള സ്വതന്ത്ര അന്വേഷണത്തിൽ കാനഡയുമായി സഹകരിക്കാൻ ഇന്ത്യയെ പ്രേരിപ്പിക്കുന്നതിന് ശ്രമിക്കുകയാണെന്നും ബ്രിട്ടൻ കൂട്ടിച്ചേർത്തു. അതിനിടെ അമേരിക്കയും ബ്രിട്ടനും കൂടിയാലോചിച്ചാണ് ഇരുരാജ്യങ്ങളും സമാനനിലപാട് സ്വീകരിച്ചതെന്നാണ് സൂചന.
മറുനാടന് ഡെസ്ക്