- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് മോദിയ്ക്ക് അറിവുണ്ടായിരുന്നു; കനേഡിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കാനഡ മാധ്യമറിപ്പോര്‍ട്ട്; അപകീര്‍ത്തി പ്രചാരണമെന്ന് വിദേശകാര്യമന്ത്രാലയം
നിജ്ജര്‍ വധത്തില്‍ മോദിക്കെതിരെ റിപ്പോര്‍ട്ടുമായി കനേഡിയന്‍ മാധ്യമം
ന്യൂഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിങ് നിജ്ജാറിന്റെ വധത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെയും അപകീര്‍ത്തി പ്രചാരണം. നിജ്ജാറിനെ വധിക്കാനുള്ള പദ്ധതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് കാനഡ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കാനഡയിലെ ഗ്ലോബ് ആന്‍ഡ് മെയില്‍ ദിനപ്പത്രമാണ് പേര് വെളിപ്പെടുത്താത്ത കനേഡിയന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രധാനമന്ത്രിയ്ക്ക് ഈ വിഷയത്തെ കുറിച്ച് അറിയാമായിരുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. പ്രധാനമന്ത്രിയ്ക്കെതിരേയുള്ള അപകീര്‍ത്തി പ്രചാരണമാണെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പ്രതികരിച്ചു.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യമന്തിയും ഈ പദ്ധതിയുടെ ഭാഗമായിരുന്നുവെന്നും റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നു. മനഃപൂര്‍വ്വമായി ഇത്തരത്തിലുള്ള അസംബന്ധ പ്രസ്താവനകള്‍ ഒരു മാധ്യമത്തിന് നല്‍കിയ ഉദ്യോഗസ്ഥരെ കനേഡിയന്‍ സര്‍ക്കാര്‍ പുറത്താക്കണമെന്നും രണ്‍ധീര്‍ ജയ്സ്വാള്‍ ആവശ്യപ്പെട്ടു.
കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിങ് നിജ്ജാര്‍ 2023 ജൂണിലാണ് വാന്‍കൂവറില്‍വെച്ച് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ നേരിടാനാരംഭിച്ചു. ഇന്ത്യയ്ക്കെതിരേ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപണവുമായി രംഗത്തെത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.
ഒക്ടോബറില്‍ കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണര്‍ സഞ്ജയ് വര്‍മയേയും മറ്റുചില നയതന്ത്ര ഉദ്യോഗസ്ഥരേയും നിജ്ജാറിന്റെ വധത്തില്‍ കാനഡ ബന്ധപ്പെടുത്തിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ള നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതായും കാനഡ സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് കാനഡയില്‍ നിന്നുള്ള ചില ഉദ്യോഗസ്ഥരെ ഇന്ത്യയും പുറത്താക്കി.
കാനഡയുടെ മണ്ണില്‍ കനേഡിയന്‍ പൗരര്‍ക്കെതിരേയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലൂടെ മൗലികമായ പിഴവാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായതെന്നാണ് താന്‍ കരുതുന്നതെന്നും അത്തരം നടപടികള്‍ തങ്ങള്‍ക്കൊരിക്കലും സ്വീകാര്യമല്ലെന്നും ട്രൂഡോ പ്രസ്താവിച്ചു.
നിരോധിത ഭീകരവാദി സംഘടനയായ ഖലിസ്ഥാന്‍ ടൈഗര്‍ ഫോഴ്സിന്റെ ബുദ്ധികേന്ദ്രമായ നിജ്ജാര്‍ കേന്ദസര്‍ക്കാരിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ പ്രധാനിയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയായ നിജ്ജാറിന്റെ തലയ്ക്ക് ഭീകരവാദവിരുദ്ധ ഏജന്‍സിയായ എന്‍ഐഎ പത്ത് ലക്ഷം രൂപ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
നിജ്ജര്‍ കൊലപാതകം മുതലിങ്ങോട്ട് ആടിത്തുടങ്ങിയ ഇന്ത്യ കാനഡ നയന്ത്ര ബന്ധം അമിത് ഷാക്കെതിരെ ആരോപണമുന്നയിക്കപ്പട്ടോതോടെ കൂടുതല്‍ വഷളായിരുന്നു. നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതില്‍ തുടങ്ങിയ ഉരസല്‍ കടുത്ത ഉപരോധങ്ങളിലേക്കടക്കം നീങ്ങിയേക്കാമെന്നാണ് സൂചന. ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ വിളിച്ച് വരുത്തി വിദേശകാര്യ മന്ത്രാലയം അതൃപ്തി അറിയിച്ചത്. അസംബന്ധവും അടിസ്ഥാന രഹിതവുമായ പരാമര്‍ശങ്ങളില്‍ പ്രതിഷേധിക്കുന്നുവെന്ന കുറിപ്പ് കൈമാറിയിരുന്നു.
നിജ്ജര്‍ കൊലപാതകത്തിലും കാനഡയെ നിരീക്ഷിക്കുന്നതിലുമടക്കം അമിത് ഷാക്ക് പങ്കുണ്ടെന്ന് സുരക്ഷകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് മുന്‍പില്‍ കനേഡിയന്‍ വിദേശകാര്യ സഹമന്ത്രിയും സുരക്ഷ ഉപദേഷ്ടാവും സ്ഥിരീകരിച്ചാണ് ഇന്ത്യയെ ചൊടിപ്പിച്ചത്. അസംബന്ധവും അടിസ്ഥാനരഹിതവുമായ പരാമര്‍ശങ്ങളില്‍ പ്രതിഷേധിക്കുന്നുവെന്ന കുറിപ്പ് ഇന്ത്യയിലെ കനേഡിയന്‍ ഹൈക്കമ്മീഷന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി കുറിപ്പ് കൈമാറി. ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ബോധപൂര്‍വമായ നീക്കമാണെന്നും ഉഭയകക്ഷി ബന്ധത്തില്‍ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യ ഭീകരന്‍ ആയി പ്രഖ്യാപിച്ച ഹര്‍ദീപ് സിങ് നിജ്ജര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 18 ന് ആണ് വെടിയേറ്റ് മരിച്ചത്. കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണം അസംബന്ധം എന്നാണ് ഇന്ത്യ പ്രതികരിച്ചത്. പക്ഷേ ട്രൂഡോയുടെ ഈ ആരോപണം ഇന്ത്യ - കാനഡ ബന്ധത്തെ വലിയ തോതില്‍ ബാധിച്ചിരുന്നു. കരണ്‍ ബ്രാര്‍, കമല്‍പ്രീത് സിംഗ്, കരണ്‍ പ്രീത് സിംഗ് എന്നിവരെയാണ് ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതക കേസില്‍ കാനഡ പൊലീസ് അറസ്റ്റ് ചെയ്തത്. എഡ്മണ്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ മൂന്ന് പേരും ഇന്ത്യന്‍ പൗരന്മാരാണ്.