- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് യൂറോപ്യൻ രാജ്യങ്ങളുമായി 100 ബില്യൻ ഡോളറിന്റെ കരാർ ഒപ്പുവെച്ച് ഇന്ത്യ
ലണ്ടൻ: യൂറോപ്യൻ യൂണിയനിൽ അംഗങ്ങൾ അല്ലാത്ത നാല് യൂറൊപ്യൻ രാജ്യങ്ങളുടെ ഒരു സംഘവുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ ഒപ്പു വെച്ചു. ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ ചർച്ചകൾ ഏതാണ്ട് അന്തിമഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് മറ്റൊരു കരാറിൽ ഇന്ത്യ ഒപ്പ് വയ്ക്കുന്നത്. നോർവേ, സ്വിറ്റ്സർലൻഡ്, ഐസ്ലൻഡ്, ലീച്ടെൻസ്റ്റീൻ എന്നീ രാജ്യങ്ങൾ ഉൾക്കൊള്ളുന്ന യൂറോപ്യൻ ഫ്രീ ട്രേഡ് അസ്സോസിയേഷനു (ഇ എഫ് ടി എ) മായാണ് 100 ബില്യൻ ഡോളറിന്റെ കരാർ ഒപ്പ് വച്ചിരിക്കുന്നത്.
സമ്പദ്ഘടന വളർത്തുന്നതിലും യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരങ്ങൾ നേടിക്കൊടുക്കുന്നതിലും തങ്ങൾ ബദ്ധശ്രദ്ധരാണ് എന്നതിന്റെ തെളിവാണ് ഈ കരാർ എന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇ എഫ് ടി എ രാജ്യങ്ങളുമായുള്ള ബന്ധം ഇതോടെ കൂടുതൽ ശക്തമായി എന്നും ഇത് ഇരു കൂട്ടർക്കും കൂടുതൽ വികസനം ആർജ്ജിക്കാനുള്ള അവസരമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ബ്രിട്ടനുമായുള്ള സ്വതന്ത്ര വ്യാപാര കരാറിനെ കുറിച്ചുള്ള ചർച്ചകൾ കഴിഞ്ഞ രണ്ട് വർഷമായി തുടരുന്നതിനിടയിലാണ്, 16 വർഷം നീണ്ട ചർച്ചകൾക്ക് ഒടുവിൽ ഈ കരാർ സാധ്യമാകുന്നത്. ഇതനുസരിച്ച്, ഈ രാജ്യങ്ങളിൽ നിന്നുള്ള വ്യാവസായിക ഉദ്പന്നങ്ങൾക്ക് ഇന്ത്യ ഇറക്കുമതി തീരുവ 15 വർഷത്തേക്ക് ഒഴിവാക്കുമ്പോൾ ഈ രാജ്യങ്ങൾ ഇന്ത്യയിൽ നിക്ഷേപം നടത്തണം. ഫാാർമസ്യുട്ടിക്കൽ, മെഷിനറി, ഉദ്പാദന മേഖല എന്നീ മേഖലകളിലായിരിക്കും പ്രധാനമായും നിക്ഷേപം നടത്തുക.
ഇ കരാർ നിലവിൽ വന്നതോടെ ഇന്ത്യയ്ക്കും ഇ എഫ് ടി എ രാജ്യങ്ങൾക്കും ഇടയിലെ വ്യാപാരം കൂടുതൽ സുഗമമായി നടക്കും. ഈ വർഷം പൊതു തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഇന്ത്യ കഴിഞ്ഞ രണ്ട് വർഷങ്ങൾക്ക് ഉള്ളിൽ ആസ്ട്രേലിയയുമായും യുണൈറ്റഡ് അറബ് എമിറേറ്റ്സുമായും വ്യാപാര കരാറുകൾ ഉണ്ടാക്കിയിട്ടുണ്ട്. പൊതു തെരെഞ്ഞെടുപ്പിന് മുൻപായി ഇന്ത്യാ- ബ്രിട്ടീഷ് സ്വതന്ത്ര വ്യാപാര കരാറും യാഥാർത്ഥ്യമാക്കാൻ പറ്റുമെന്ന് പ്രത്യാശിക്കുന്നതായി ബ്രിട്ടീഷ് വാണിജ്യ മന്ത്രി കെമി ബേഡ്നോക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.