- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള വ്യാപാര കരാറിന്റെ പന്ത്രണ്ടാം റൗണ്ട് ചർച്ച ഓഗസ്റ്റ് ഏഴിന് ലണ്ടനിൽ നടക്കും; ഈ വർഷം ഒടുവിൽ ചർച്ച പൂർത്തിയായേക്കും; വ്യാപാര കരാർ പൂർത്തിയായാൽ സ്‌കോച്ച് വിസ്കിയും ആഡംബര കാറുകളും കുറഞ്ഞ വിലയിൽ ഇന്ത്യയിലെത്തും
ലണ്ടൻ: ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ 12-ാം വട്ട ചർച്ചകൾ ഓഗസ്റ്റ് 7 ന് ലണ്ടനിൽ ആരംഭിക്കും. ഈ വർഷം അവസാനത്തിനു മുൻപായി കരാർ പൂർത്തിയാക്കാനാണ് ഇരു രാജ്യങ്ങളും ശ്രമിക്കുന്നതെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇരു രാജ്യങ്ങൾക്കും ഒരുപോലെ ഗുണകരമാകുന്ന രീതിയിൽ ഒരു കരാറിന് രൂപം കൊടുക്കുക എന്നതാണ് ഉദ്ദേശ്യം. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ കാലത്താണ് കരാറിനുള്ള നടപടികൾ ആദ്യമായി ആരംഭിച്ചത്.
ഇപ്പോൾ നടക്കാൻ പോകുന്ന ചർച്ചയിൽ പ്രധാന വിഷയങ്ങളായി വരുന്നവ, നിക്ഷേപ കരാർ, ഓട്ടോമൊബൈൽ, വിസ്‌കി എന്നിവയിലെ ഡ്യുട്ടി ഇളവുകൾ എന്നിവയായിരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ മാസമായിരുന്നു ഈ കരാറുമായി ബന്ധപ്പെട്ട പതിനൊന്നാം വട്ട ചർച്ചകൾ നടന്നത്. ആ ചർച്ചക്കായി ഇന്ത്യൻ വ്യവസായ മന്ത്രി പിയുഷ് ഗോയലും വാണിജ്യ സെക്രട്ടറി സുനിൽ ബാർത്ത്വാളും ലണ്ടൻ സന്ദർശിച്ചിരുന്നു. ചർച്ചകൾ അവർ വിലയിരുത്തുകയും ചെയ്തിരുന്നു.
സ്വതന്ത്ര വ്യാപാര കരാറിൽ ഉൾപ്പെട്ട 26 വിഷയങ്ങളിൽ 19 എണ്ണത്തിന്റെ കാര്യത്തിൽ ഇതുവരെ ധാരണയായിട്ടുണ്ട്. നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രതേകമായ മറ്റൊരു കരാർ ആയിരിക്കും. ഇന്ത്യയ്ക്കും യു കെയ്ക്കും ഇടയിലുള്ള ഒരു ഉഭയകക്ഷി നിക്ഷേപ കരാർ ആയിട്ടായിരിക്കും ഇത് പരിഗണിക്കുക. സ്വതന്ത്ര വ്യാപാര കരാർ ഒപ്പ് വയ്ക്കുന്നതിനൊപ്പം തന്നെ നിക്ഷേപ കരാറും ഒപ്പു വയ്ക്കും.
ഉത്പന്നങ്ങലുമായി ബന്ധപ്പെട്ട നിയമങ്ങളിൽ, ഓരോ ഉദ്പന്നത്തിന്റെയും മൂല്യവർദ്ധിത ഉദ്പന്നങ്ങൾക്കായുള്ള മാനദണ്ഡങ്ങൾ, സർട്ടിഫിക്കേഷൻ തുടങ്ങിയവയുടെ കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ട്. ഇതനുസരിച്ച്, പരമാവധി കുറവ് ഉദ്പാദന പ്രക്രിയകൾ മാത്രമായിരിക്കും അതിന്റെ യഥാർത്ഥ ഉദ്പാദക രാജ്യത്ത് നടക്കുക. നിർമ്മാണത്തിന്റെ അന്തിമ ഘട്ടം ഉപഭോക്തൃ രാജ്യത്ത് നടക്കും. അതുവഴി ആ ഉദ്പന്നത്തെ സ്വദേശി ഉദ്പന്നമായി പരിഗണിക്കാനാകും.
ഇതുവഴി, ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറുള്ള ഒരു രാജ്യത്തിന് മൂന്നാമതൊരു രാജ്യത്തുനിന്നും ചരക്കുകൾ വാങ്ങി, സ്വന്തം ലേബൽ ഒട്ടിച്ച് ഇന്ത്യൻ വിപണിയിൽ കൊണ്ടുവന്ന് തള്ളാൻ കഴിയില്ല. മാത്രമല്ല, നിശ്ചിത മൂല്യ വർദ്ധന പ്രക്രിയകൾ നടത്തിയിരിക്കുകയും വേണം. അതിനൊപ്പം ഐ ടി, ആരോഗ്യ സംരക്ഷണ മേഖലയിലെ ഇന്ത്യൻ സ്‌കിൽഡ് പ്രൊഫഷണലുകൾക്ക് യു കെ വിപണിയിൽ അധിക സാധ്യത നൽകണം എന്ന ആവശ്യവും ഇന്ത്യ ഉന്നയിക്കുന്നുണ്ട്. അതോടൊപ്പം ചില ഇന്ത്യൻ ഉദ്പന്നങ്ങൾ തീരുവയില്ലാതെ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യാൻ കഴിയണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അതേസമയം, സ്‌കോച്ച് വിസ്‌കി, ഓട്ടോമൊബൈൽ, ആട്ടിറച്ചി, ചില കൺഫക്ഷണറി സാധനങ്ങൾ എന്നിവ തീരുവയില്ലാതെ ഇന്ത്യയിലെക്ക് കയറ്റുമതി ചെയ്യാൻ അവസരമൊരുക്കണം എന്നാണ് ബ്രിട്ടന്റെ ആവശ്യം. അതുപോലെ ടെലിക്കമ്മ്യുണിക്കേഷൻ, നിയമം. സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യൻ വിപണിയിൽ കാര്യമായ ഇടപെടലുകൾ നടത്താനും ബ്രിട്ടൻ ആഗ്രഹിക്കുന്നു.
അതിനിടയിൽ, 2021-22 കാലഘട്ടത്തിൽ ഇന്ത്യയും ബ്രിട്ടനും തമ്മിൽ നടന്ന ഉഭയകക്ഷി വ്യാപാരം 17.5 ബില്യൺ അമേരിക്കൻ ഡോളർ ആയിരുനന്ത് 2022-23 കാലഘട്ടത്തിൽ 20.36 ബില്യൺ ഡോളറായി വർദ്ധിച്ചുവെന്ന കണക്കുകളും പുറത്തു വന്നിട്ടുണ്ട്. റെഡിമെയ്ഡ് വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, രത്നം, ആഭരണങ്ങൾ, എഞ്ചിനീയറിങ് ഉദ്പന്നങ്ങൾ, പെട്രോളിയം, പെട്രോളിയം ഉദ്പന്നങ്ങൾ, ട്രാൻസ്പോർട്ട് ഉപകരണങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, മഷിനറി, മരുന്ന്, സമുദ്രോദ്പന്നങ്ങൾ എന്നിവയാണ് ഇന്ത്യ പ്രധാനമായും ബ്രിട്ടനിലെക്ക് കയറ്റി അയയ്ക്കുന്നത്.
അതേസമയം, സെമി പ്രഷ്യസ് കല്ലുകൾ, അയിരുകൾ, മെറ്റൽ സ്‌ക്രാപ്പ്, എഞ്ചിനീയറിങ് ഉദ്പന്നങ്ങൾ, പ്രൊഫഷണൽ ഉപകരണങ്ങൾ, രാസവസ്തുക്കൾ മെഷിനറി എന്നിവ ഇന്ത്യ ബ്രിട്ടനിൽ നിന്നും ഇറക്കുമതി ചെയ്യുന്നുമുണ്ട്. സേവന മേഖലയിൽ ഇന്ത്യൻ ഐ ടി സേവനങ്ങൾക്ക് യൂറോപ്പിലെ ഏറ്റവും വലിയ വിപണിയാണ് യു കെ. അതുപോലെ നിക്ഷേപ മേഖലയിൽ ആണെങ്കിൽ, ഇന്ത്യയിൽ ഏറ്റവുമധികം നിക്ഷേപം നടത്തുന്ന വിദേശ രാജ്യങ്ങളിൽ ഒന്നാണ് ബ്രിട്ടൻ.
മറുനാടന് ഡെസ്ക്