- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടുത്ത മാസം നടക്കുന്ന ജി 20 യ്ക്ക് മുന്നോടിയായി ബ്രിട്ടീഷ് വാണിജ്യ സെക്രട്ടറി ഈയാഴ്ച ഇന്ത്യയിലേയ്ക്ക്; ഇന്ത്യയും ബ്രിട്ടനുമായി ഉടൻ തന്നെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പിടുമെന്ന് സൂചനകൾ; ബ്രിട്ടനിലേക്കുള്ള വിസാ നിയന്ത്രണങ്ങൾ ലഘൂകരിക്കുമ്പോൾ സ്കോച്ച് വിസ്കിയും ബ്രിട്ടീഷ് നിർമ്മിത കാറുകളും കുറഞ്ഞ വിലയിൽ ഇന്ത്യയിൽ
ലണ്ടൻ: ഇന്തോ- ബ്രിട്ടീഷ് സ്വതന്ത്ര വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി ബ്രിട്ടീഷ് വാണിജ്യ സെക്രട്ടറി കെമി ബേഡ്നോക്ക് ഈയാഴ്‌ച്ച ഇന്ത്യയിലെത്തും. എന്നാൽ, വ്യാപാര കരാർ ചർച്ചകളിൽ സുപ്രധാന തീരുമാനങ്ങൾ ഉണ്ടാവുമോ എന്ന കാര്യത്തിൽ ഇരു കൂട്ടരും മൗനം പാലിക്കുകയാണ്. ബോറിസ് ജോൺസൺ കരാർ പ്രാബല്യത്തിൽ വരുന്ന തീയതി പ്രഖ്യാപിച്ച് 12 മാസങ്ങൾ കഴിയുമ്പോഴും സുപ്രധാനമായ പല വിഷയങ്ങളിലും ഒരു തീരുമാനത്തിലെത്താൻ ഇരു കൂട്ടർക്കും ആയിട്ടില്ല എന്നാണ് ചില വിശ്വസ്ത കേന്ദ്രങ്ങളെ ഉദ്ധരിച്ചു കൊണ്ട് സ്‌കൈ ന്യുസ് റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ജി 20 ഉച്ചകോടീയിൽ പങ്കെടുക്കാൻ സെപ്റ്റംബർ മാസത്തിൽ ഋഷി സുനക് ഇന്ത്യസന്ദർശിക്കുന്ന അവസരത്തിൽ കരാർ ഒപ്പു വയ്ക്കും എന്ന രീതിയിലുള്ള ചില സൂചനകളും പുറത്തു വരുന്നുണ്ട്. കരാറിനാണ് പ്രാധാന്യമെന്നും, അത് ഒപ്പു വയ്ക്കുന്ന തീയതിക്കല്ലെന്നുമായിരുന്നു ഇതിനെ കുറിച്ചുള്ള ഒരു ചോദ്യത്തിന് ഒരു യു കെ സർക്കാർ ഉന്നതോദ്യഗസ്ഥൻ പ്രതികരിച്ചത്.
ഇന്ത്യൻ തൊഴിലാളികൾക്കുള്ള വിസയിൽ ഇളവുകൾ വരുത്തുന്നത് സംബന്ധിച്ച തർക്കമാണ് ഇപ്പോൾ ചർച്ച വഴിമുട്ടി നിൽക്കാൻ കാരണമായിരിക്കുന്നതെന്ന് ചില റിപ്പോർട്ടുകൾ പറയുന്നു. അതുപോലെ വ്യാപാര സ്റ്റാൻഡേർഡുകളിൽ വരുത്തേണ്ടുന്ന ഇളവുകളും തർക്ക വിഷയമാകുന്നു. ഇന്ത്യയിൽ എത്തുന്ന ബെയ്ഡ്നോക്ക്, ജയ്‌പ്പൂരിൽ നടക്കുന്ന ജി 20 വാണിജ്യ മന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം ഡൽഹിയിലെത്തി ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായി ചർച്ചകൾ നടത്തും.
ഡൽഹിൽ അവർ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരനുമായും കൂടിക്കാഴ്‌ച്ച നടത്തും. സൗത്ത് വെയ്ൽസിലെ പോർട്ട് ടാൾബോട്ടിലുള്ള സ്റ്റീൽ വർക്ക് ഉൾപ്പടെ ടാറ്റായുടെ ബ്രിട്ടനിലെ നിക്ഷേപങ്ങളെ കുറിച്ച് ചർച്ചകൾ നടത്തും എന്നാണറിയുന്നത്. എന്നാൽ ബ്രെക്സിറ്റിനു ശേഷം ബ്രിട്ടൻ ഇടപെടുന്ന ഏറ്റവും വലിയ വാണിജ്യ കരാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, ഇന്തോ-ബ്രിട്ടീഷ് വാണിജ്യ കരാർ യാഥാർത്ഥ്യമാക്കുക എന്നതിനായിരിക്കും ബെയ്ഡ്നോക്ക് പ്രഥമ പരിഗണന നൽകുക.
2050 ആകുമ്പോഴേക്കും ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും എന്നാണ് പ്രവചിക്കപ്പെട്ടിരിക്കുനന്ത്. ഇന്ത്യയുമായുള്ള വ്യാപാരകരാർ 2035 ഓടെ ബ്രിട്ടന്റെ ജി ഡി പിയിൽ 3.3 ബില്യൺ പൗണ്ടിന്റെ വർദ്ധനവ് ഉണ്ടാക്കും എന്നായിരുന്നു 2019 ൽ കണക്കുകൂട്ടിയിരുന്നത്. കഴിഞ്ഞ വർഷം ദീപാവലിക്ക് കരാറിൽ ഒപ്പു വയ്ക്കും എന്നായിരുന്നു ബോറിസ് ജോൺസൻ പറഞ്ഞിരുന്നത്.
മറുനാടന് ഡെസ്ക്