ഗസ്സ്സ: ഗസ്സയിൽ ആക്രമണം ശക്തമാക്കി ഇസ്രയേൽ. കരയുദ്ധത്തിന് കോപ്പുകൂട്ടി നീക്കം സജീവമാക്കുമ്പോഴും വ്യോമാക്രമണങ്ങളും പതിവായി നടക്കുന്നുണ്ട്. ഗസ്സയിലെ ജെനനിൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 13പേർ കൊല്ലപ്പെട്ടതായി ഗസ്സ ഭരണകൂടം അറിയിച്ചു. 30 വീടുകൾ ഇസ്രയേൽ തകർത്തതായും ഹമാസ് നേതൃത്വത്തിലുള്ള ഭരണകൂടം അറിയിച്ചു.

ഫലസ്തീൻ സാധുയ സംഘടന 'ജെനിൻ ബ്രിഗേഡ്' എന്നറിയിപ്പെടുന്ന സംഘത്തിന് വേണ്ടിയുള്ള തെരച്ചലിന്റെ ഭാഗമായാണ് അഭയാർത്ഥികളുടെ സെറ്റിൽമെന്റിലേക്ക് ഇസ്രയേൽ വ്യോമാക്രമണം നടത്തിയത്. ആളുകൾ തിങ്ങിപ്പാർക്കുന്ന ഈ മേഖല, ഹമാസിന്റെ ശക്തികേന്ദ്രമാണ്. ഇവിടെ നിരവധി ഒളിത്താവളങ്ങളുണ്ടെന്നും ഹമാസിന്റെ പ്രധാനപ്പെട്ട പല നേതാക്കളും ഈ ഒളിത്താവളങ്ങളിൽ കഴിയുന്നുണ്ടെന്നുമാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. വ്യോമാക്രമണത്തിൽ തകർന്ന അൽ അൻസാർ മസ്ജിദ് ജനിൻ ബ്രിഗേഡിന്റെ നിയന്ത്രണത്തിലാണ് എന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്.

അധിനിവേശ വെസ്റ്റ് ബാങ്കിൽ സ്ഥിതി ചെയ്യുന്ന ജെനിൻ ക്യാമ്പ്, ഫലസ്തീനിലെ ഏറ്റവും വലിയ അഭയാർത്ഥി സെറ്റിൽമെന്റുകൽ ഒന്നാണ്. 1953ലാണ് ഈ ക്യാമ്പ് സ്ഥാപിതമാകുന്നത്. 'രക്തസാക്ഷികളുടെ തലസ്ഥാനം' എന്നാണ് ഹമാസും മറ്റു തീവ്രവാദ ഗ്രൂപ്പുകളും ജനിൻ ക്യാമ്പിനെ വിശേഷിപ്പിക്കുന്നത്. ഇവിടേക്ക് ഇസ്രയേൽ ആക്രമണങ്ങൾ പതിവാണ്.

2002 ഏപ്രിലിൽ ജെനിനിൽ ഹമാസും ഇസ്രയേലും തമ്മിൽ രൂക്ഷമായ ഏറ്റുമുട്ടൽ നടന്നിരുന്നു. ഇസ്രയേലിൽ നടന്ന ചാവേർ ആക്രമണത്തിൽ 30പേർ കൊല്ലപ്പെട്ടതിന് പിന്നാലെയായിരുന്നു ഇസ്രയേൽ ആക്രമണം. ഏപ്രിൽ ഒന്നിന് ആരംഭിച്ച ഏറ്റുമുട്ടൽ പത്ത് ദിവസം കഴിഞ്ഞ് ഹമാസ് സംഘം കീഴടങ്ങിയപ്പോഴാണ് ഇസ്രയേൽ അവസാനിപ്പിച്ചത്. 2022ൽ ജെനിനിൽ ഇസ്രയേൽ സൈന്യം നടത്തിയ തിരച്ചിലിനിടെ വെടിയേറ്റ് അൽ ജസീറ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടിരുന്നു.

ഈ വർഷം ജൂണിൽ നടത്തിയ ആക്രമണത്തിൽ അഞ്ച് ഫലസ്തീൻകാർ കൊല്ലപ്പെട്ടു. 2,000 ഇസ്രയേൽ സൈനികരാണ് അന്ന് ജെനിനിലേക്ക് ഇരച്ചുകയറിയത്. സേനയ്ക്ക് വഴിയൊരുക്കാനായി കൂറ്റൻ ബുൾഡോസറു

അതേസമയം വടക്കൻ ഗസ്സയിൽ അവശേഷിക്കുന്ന ജനങ്ങളോട് സ്ഥലംവിട്ടു പോകാൻ തുടർച്ചയായി ആവശ്യപ്പെട്ട് ഇസ്രയേൽ സൈന്യം. ഫോൺ കാളിലൂടെയും മെസ്സേജിലൂടെയും ലഘുലേഖയിലൂടെയുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഗസ്സയിൽ അവശേഷിക്കുന്നവരെ തീവ്രവാദികളായി കണക്കാക്കുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്.

'ഗസ്സയിലെ താമസക്കാർക്കുള്ള അടിയന്തര മുന്നറിയിപ്പ്. വടക്കൻ ഗസ്സയിൽ തുടരുന്നത് നിങ്ങളുടെ ജീവൻ അപകടത്തിലാക്കുകയാണ് ചെയ്യുന്നത്. തെക്കൻ ഗസ്സയിലേക്ക് പോകാതെ വടക്കൻ ഗസ്സയിൽ തുടരുന്ന ഏതൊരാളെയും തീവ്രവാദികളുമായി സഹകരിക്കുന്നവരായി കണക്കാക്കും' -ഗസ്സ മേഖലയിൽ വിമാനത്തിൽ നിന്ന് പറത്തിവിട്ട ലഘുലേഖയിൽ പറയുന്നു.

ഫലസ്തീൻ ജനതക്ക് നേരെ ആസന്നമായ കരയുദ്ധത്തിന്റെ സൂചനകൾ നൽകുകയാണ് ഇസ്രയേലെന്നാണ് വിലയിരുത്തൽ. യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിന് തയ്യാറെടുക്കുകയാണെന്ന് ഇസ്രയേൽ സൈന്യം വ്യക്തമാക്കിയിരുന്നു. അതിർത്തി മേഖലയിൽ വൻ തോതിലുള്ള സൈനിക വിന്യാസമാണ് നടത്തിയത്. ഇസ്രയേൽ വ്യോമാക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 4385 ആയി. 1756 കുട്ടികളും 967 സ്ത്രീകളും കൊല്ലപ്പെട്ടു. 13,561 പേർക്കാണ് പരിക്കേറ്റത്. നൂറുകണക്കിന് ഫലസ്തീനികളാണ് തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നത്.

തെക്കൻ ഗസ്സയിലേക്ക് ജനങ്ങളോട് മാറാൻ ആവശ്യപ്പെട്ട ഇസ്രയേൽ ഇവിടെയും വ്യോമാക്രമണം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. ഖാൻ യൂനിസിൽ പലയിടത്തായി വ്യോമാക്രമണമുണ്ടായി. റഫയിൽ സിവിൽ ഡിഫൻസ് കേന്ദ്രം ആക്രമിച്ച് തകർത്തു. അധിനിവേശ വെസ്റ്റ് ബാങ്കിൽ അഭയാർഥി ക്യാമ്പിന് നേരെയും വ്യോമാക്രമണം നടത്തി.