- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലെബണനിലും സിറിയയിലും ബോംബ് മഴ പെയ്യിച്ച് ഇസ്രായേല്‍ സേന; സ്ത്രീകളും കുട്ടികളും അടക്കം അനേകം പേര്‍ കൊല്ലപ്പെട്ടു; ലെബനീസ് പ്രധാനമന്ത്രിയെ കൊന്ന കേസില്‍ ശിക്ഷിക്കപ്പെട്ട ഭീകരനെയും ഇസ്രായേല്‍ വധിച്ചു; ഗാസയില്‍ ജിഹാദി നേതാവും കൊല്ലപ്പെട്ടു
ലെബണനിലും സിറിയയിലും ബോംബ് മഴ പെയ്യിച്ച് ഇസ്രായേല്‍ സേന
ബെയ്‌റൂത്ത്: ലെബനനിലും സിറിയയിലും ആഞ്ഞടിച്ച് ഇസ്രയേല്‍ സൈന്യം. സ്ത്രീകളും കുട്ടികളുമടക്കം അനേകേ പേര്‍ കൊല്ലപ്പെട്ടു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. രണ്ട് രാജ്യങ്ങളിലുമുള്ള ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിലാണ് ആക്രമണം നടന്നത്. സിറിയയിലെ ഡമാസ്‌ക്കസില്‍ ഒരു അപ്പാര്‍ട്ട്മെന്റിന് നേരേ നടന്ന ആക്രമണത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു. 14 പേര്‍ക്ക് പരിക്കേറ്റു. ഈ അപ്പാര്‍ട്ട്മെന്റ് ഹിസ്ബുള്ള ഭീകരസംഘടനയുടെ വകയായിരുന്നു എന്നാണ് ഇസ്രയേല്‍ വ്യക്തമാക്കുന്നത്.
ലബനനിലും വടക്കന്‍ ഗാസയിലും ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഡമാസ്‌ക്കസിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്നവര്‍ ലബനന്‍കാരായ ഹിസ്ബുള്ള പ്രവര്‍ത്തകരായിരുന്നു എന്നാണ് ഇവിടെയുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞ ശനിയാഴ്ച വടക്കന്‍ സിറിയയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് ഹിസ്ബുള്ള പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. 2011 ല്‍ സിറിയയില്‍ ആഭ്യന്തര കലാപം തുടങ്ങിയതിന് ശേഷം ഇസ്രയേല്‍ സൈന്യം അനേകം തവണയാണ് ഇവിടെ ആക്രമണം നടത്തുന്നത്.
കഴിഞ്ഞ സെപ്തംബര്‍ 23ന് ഇസ്രയേല്‍ സൈന്യം ലബനനിലേക്ക് നേരിട്ട് എത്തി യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രയേല്‍ സിറിയയിലേക്ക് നടത്തിയ ആക്രമണങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിരുന്നു. ഇന്നലെ ലബനനില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇവരില്‍ ഏഴ് കുട്ടികളും ഉള്‍പ്പെടുന്നു. ബെയ്റൂട്ടിന് സമീപം ഹിസ്ബുള്ള ആധിപത്യം പുലര്‍ത്തുന്ന
ആല്‍മട്ട് എന്ന ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ആറ് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായി ലബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
എന്നാല്‍ സിറിയയില്‍ ഇസ്രയേല്‍ തകര്‍ത്ത അപ്പാര്‍ട്ട്മെന്‍ര് ഹിസ്ബുള്ളയുടേതല്ല എന്നാണ് ഇവിടെ നിന്നുള്ള ജനപ്രതിനിധി വ്യക്തമാക്കിയത്. വടക്കന്‍ ഗാസയില്‍ ഒരു അഭയാര്‍ത്ഥി ക്യാമ്പിന് നേരേയാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത് എന്നാണ് ഫലസ്തീന്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്. ഇവിടെ പതിനേഴ് പേര്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇവിടെ തീവ്രവാദികളാണ് ഉണ്ടായിരുന്നതെന്നാണ് ഇസ്രയേല്‍ പറയുന്നത്. ഗാസാ നഗരത്തിലെ ഒരു വീട്ടിലേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഹമാസ് സര്‍ക്കാരില്‍ മന്ത്രിയായ വേയല്‍ അല്‍ഖൗറും ഭാര്യയും മൂന്ന് മക്കളും കൊല്ലപ്പട്ടു.
ലബനനിലെ മുന്‍ പ്രധാനമന്ത്രിയെ വധിച്ച കേസിലെ പ്രതിയായ സലിം ജമീല്‍ അയേഷും ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു എന്നാണ് സൗദി മാധ്യമങ്ങള്‍ അറിയിക്കുന്നത്. ഇയാളുടെ തലയ്ക്ക് അമേരിക്ക 10 ലക്ഷം ഡോളര്‍ വാഗ്ദാനം ചെയ്തിരുന്നു. 2005 ല്‍ ലബനീസ് പ്രധാനമന്ത്രിയായിരുന്ന റഫീഖ് ഹരീരിയെ വധിച്ച കേസിലെ പ്രതിയാണ് അയേഷ്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ
വ്യോമാക്രമണത്തില്‍ മുതിര്‍ന്ന ഫലസ്തീന്‍ ഇസ്ലാമി്ക് ജിഹാദ് കമാന്‍ഡര്‍ കൊല്ലപ്പെട്ടു.
മുഹമ്മദ് അബു സഹീലാണ് കൊല്ലപ്പെട്ടത്. ഹമാസുമായി കൂടിച്ചേര്‍ന്ന് ഭീകരാക്രമണങ്ങള്‍ നടത്തുന്നതിന്റെ ഏകോപന ചുമതല ഇയാള്‍ക്കായിരുന്നു. ഇയാള്‍ ഒളിച്ചിരുന്ന ഒരു സ്‌ക്കൂളിലാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്.