്വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ പത്ത് ഫലസ്തീൻ
കാർ കൊല്ലപ്പെട്ടു. നബ്ലൂസ് നഗരത്തിലാണ് ആക്രമണം. പരിക്കേറ്റവരിൽ ആറുപേരുടെ നില ഗുരുതരമാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇസ്രയേലിനെതിരെ പ്രവർത്തിക്കുന്നവർക്ക് വേണ്ടിയുള്ള തെരച്ചിലാണ് നടന്നതെന്നാണ് സൈന്യം നൽകുന്ന വിശദീകരണം.

പ്രാദേശിക സമയം രാവിലെ പത്തിനാണ് ഇസ്രയേൽ സൈന്യം ആക്രമണം നടത്തിയത്. വെടിവയ്പിനെ തുടർന്ന് സൈന്യവും ജനങ്ങളും ഏറ്റുമുട്ടി. വീണ്ടും സംഘർഷത്തിലേക്ക് തള്ളിവിടുകയാണ് ഫലസ്തീൻ പ്രസിഡന്റിന്റെ വക്താവ് കുറ്റപ്പെടുത്തി. വിഷയത്തിൽ പ്രതികരിച്ച് ഹമാസും രംഗത്തെത്തി.

ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഗസ്സയിൽ ഹമാസ് നിരീക്ഷണം ശക്തമാക്കിയെന്ന് സംഘടനയുടെ വക്താവ് അബു ഉബൈദ പ്രസ്താവനയിൽ അറിയിച്ചു. ഇസ്രയേൽ സൈന്യത്തിന് ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.കഴിഞ്ഞ ദിവസം ജെനിൻ നഗരത്തിലും ഇസ്രയേൽ ആക്രമണം നടന്നിരുന്നു, ഈ വർഷം മാത്രം ഇസ്രയേൽ ആക്രമണത്തിൽ 50 ഫലസ്തീൻകാരാണ് കൊല്ലപ്പെട്ടത്.

പ്രത്യാക്രമണത്തിൽ 11 ഇസ്രയേലുകാരും കൊല്ലപ്പെട്ടിരുന്നു.കഴിഞ്ഞദിവസം ജെനിൻ നഗരത്തിലും ഇസ്രയേൽ ആക്രമണം നടന്നിരുന്നു. ഈവർഷം മാത്രം ഇസ്രയേൽ ആക്രമണത്തിൽ 50 ഫലസ്തീൻകാരാണ് കൊല്ലപ്പെട്ടത്. തിരിച്ചുള്ള ആക്രമണത്തിൽ 11 ഇസ്രയേലുകാരും കൊല്ലപ്പെട്ടു.