- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രയേലിന് ആയുധങ്ങൾ നൽകില്ലെന്ന് ജോ ബൈഡൻ
വാഷിങ്ടൺ: റഫയിൽ അധിനിവേശം നടത്തിയാൽ ഇസ്രയേലിന് ആയുധങ്ങൾ നൽകില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. ആഗോള തലത്തിൽ ഇസ്രയേൽ നടപടിക്കെതിരെ അമർഷം ശക്തമാകവേയാണ് റഫയിൽ അധിനിവേശം നടത്തുന്നതിൽ നിന്നും ഇസ്രയേലിനെ തടയുന്ന നീക്കവുമായി അമേരിക്ക രംഗത്തുവന്ന്. സി.എൻ.എന്നിന് നൽകിയ അഭിമുഖത്തിലാണ് റഫയിലെ ഇസ്രയേൽ നീക്കത്തിനെതിരെ വിമർശനവുമായി യു.എസ് പ്രസിഡന്റ് രംഗത്തെത്തിയത്.
ഇക്കാര്യം താൻ കൃത്യമായി തന്നെ പറയുകയാണ്. ഇസ്രയേൽ റഫയിലേക്ക് പോയാൽ അവർക്ക് താൻ ആയുധങ്ങൾ നൽകില്ല. അവർ റഫയിലേക്ക് ഇതുവരെ പോയിട്ടില്ലെന്നും യു.എസ് പ്രസിഡന്റ് പറഞ്ഞു. അതേസമയം, ഇസ്രയേൽ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുമെന്നും ജോ ബൈഡൻ കൂട്ടിച്ചേർത്തു.
റഫയിലെ നിലവിലെ സാഹചര്യത്തിൽ ഇസ്രയേൽ കരയാക്രമണം തുടങ്ങിയെന്ന് പറയാനാവില്ല. ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിലേക്ക് അവർ പോയിട്ടില്ല. പക്ഷേ, നെതന്യാഹുവിനെയും ഇസ്രയേൽ കാബിനെറ്റിനേയും ഒരു കാര്യം ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ ആക്രമണം നടത്തിയാൽ ഇസ്രയേലിന് യു.എസ് പിന്തുണയുണ്ടാവില്ലെന്നും ജോ ബൈഡൻ പറഞ്ഞു.
നേരത്തെ ഇസ്രയേലിലേക്കുള്ള ആയുധവിതരണം യു.എസ് വൈകിപ്പിച്ചിരുന്നു. യു.എസ് പ്രതിരോധ സെക്രട്ടറി ലോയിഡ് ഓസ്റ്റിൻ ആയുധങ്ങൾ നൽകുന്നത് വൈകിപ്പിച്ച കാര്യം സ്ഥിരീകരിച്ചിരുന്നു. ആയിരക്കണക്കിന് ബോംബുകളാണ് യു.എസ് ഇസ്രയേലിന് നൽകാനിരുന്നത്. ഇതിന്റെ വിതരണമാണ് വൈകിപ്പിച്ചത്. ആയുധ വിതരണം വൈകിപ്പിച്ച യു.എസ് നടപടിയെ ദൗർഭാഗ്യകരമെന്നാണ് ഇസ്രയേൽ വിശേഷിപ്പിച്ചത്.
വെടിനിർത്തൽ കരാറിന് സന്നദ്ധമാണെന്ന് ഹമാസ് അറിയിച്ചിട്ടും കഴിഞ്ഞ ദിവസം ഇസ്രയേൽ റഫയിലേക്ക് കടന്നുകയറിയിരുന്നു. ഈജിപ്തിനെയും ഗസ്സയെയും ബന്ധിപ്പിക്കുന്ന റഫ അതിർത്തിയിലൂടെ തിങ്കളാഴ്ച രാത്രി ഇരച്ചുകയറിയ ഇസ്രയേലി സൈനിക ടാങ്കുകൾ ഫലസ്തീൻ അധീനതയിലുള്ള മൂന്നു കിലോമീറ്റർ പ്രദേശം പിടിച്ചെടുത്തിരുന്നു.
അതേസമയം അയർലൻഡിലെ അതിപ്രശസ്തമായ ഡബ്ലിൻ ട്രിനിറ്റി കോളജ് യൂനിവേഴ്‌സിറ്റിയിൽ വിദ്യാർത്ഥികൾ നടത്തുന്ന ഇസ്രയേൽ വിരുദ്ധ സമരം വിജയം കണ്ടു. തങ്ങളുടെ ആവശ്യങ്ങൾ സർവകലാശാലാ അധികൃതർ അംഗീകരിച്ചതിനെത്തുടർന്ന് വിദ്യാർത്ഥികൾ യൂനിവേഴ്‌സിറ്റിയിൽ സ്ഥാപിച്ച ഗസ്സ ഐക്യദാർഢ്യ ക്യാമ്പ് നീക്കംചെയ്യാനും സമരം അവസാനിപ്പിക്കാനും തീരുമാനിച്ചു.
ഇസ്രയേൽ കമ്പനികളുമായുള്ള എല്ലാ ഇടപാടുകളും അവസാനിപ്പിക്കുമെന്ന് ഉറപ്പ് നൽകിയ യൂനിവേഴ്‌സിറ്റി അധികൃതർ, ഫലസ്തീനി വിദ്യാർത്ഥികൾക്ക് സൗജന്യപഠനത്തിനുള്ള അവസരം ഒരുക്കുമെന്നും അറിയിച്ചു. ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന മനുഷ്യത്വവിരുദ്ധ ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണ?മെന്നും വെടിനിർത്തൽ നടപ്പാക്കണമെന്നും യൂനിവേഴ്‌സിറ്റി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
യൂനിവേഴ്‌സിറ്റി മാനേജ്‌മെന്റും പ്രതിഷേധക്കാരും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പിലെത്തിയത്. അധിനിവേശ ഫലസ്തീനിൽ പ്രവർത്തിക്കുന്നതും യു.എൻ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതുമായ ഇസ്രയേലി കമ്പനികളുമായുള്ള ബന്ധമാണ് ആദ്യഘട്ടത്തിൽ വിച്ഛേദിക്കുക. ഈ നടപടികൾ ജൂണിൽ പൂർത്തിയാകുമെന്ന് യൂനിവേഴ്‌സിറ്റി അറിയിച്ചു. അടുത്ത ഘട്ടത്തിൽ മറ്റു മുഴുവൻ ഇസ്രയേലി കമ്പനികളുമായുള്ള ഇടപാടിൽനിന്നും പിന്മാറും. ഇതിനായി ഒരു കർമസമിതി രൂപവത്കരിച്ചിട്ടുണ്ട്. നിലവിൽ ഒരു ഇസ്രയേലി കമ്പനിയുമായുള്ള ഇടപാട് കരാർ വ്യവസ്ഥകൾ അനുസരിച്ച് 2025 മാർച്ച് വരെ തുടരുമെന്നും യൂനിവേഴ്‌സിറ്റി അറിയിച്ചു.
യൂനിവേഴ്സിറ്റിയുടെ തീരുമാനം താഴെത്തട്ടിലുള്ള വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും കെട്ടുറപ്പിന്റെ തെളിവാണെന്ന് യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ് യൂണിയൻ പ്രസിഡന്റും പ്രതിഷേധങ്ങളുടെ സംഘാടകനുമായ ലാസ്ലോ മോൾനാർഫി പറഞ്ഞു. "പതിറ്റാണ്ടുകളോളം ചിലപ്പോൾ ഒന്നും സംഭവിക്കാതിരിക്കാം. എന്നാൽ, പതിറ്റാണ്ടുകൾകൊണ്ട് സംഭവിക്കേണ്ട കാര്യങ്ങൾ ചി?ലപേപാൾ വെറും ആഴ്ചകൾകൊണ്ടും സംഭവിക്കാം. ഇസ്രയേലുമായുള്ള ബന്ധം വി?േച്ഛദിക്കാൻ ട്രിനിറ്റി കോാളജ് 5 ദിവസമാണ് എടുത്തത്' -അദ്ദേഹം സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.
'ഞങ്ങളുടെ കാമ്പസിൽ നടക്കുന്ന ക്യാംപ് സമരത്തിന് പിന്നിലെ ചേതോവികാരം പൂർണ്ണമായി മനസ്സിലാക്കുന്നു. ഗസ്സയിലെ സംഭവവികാസങ്ങളിൽ ഉത്കണ്ഠപ്പെടുന്ന വിദ്യാർത്ഥികളോട് ഞങ്ങൾ ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. ഒക്ടോബർ 7ലെ ക്രൂരതയെയും ബന്ദികളാക്കിയതിനെയും ഗസ്സയിൽ തുടരുന്ന ക്രൂരമായ ആക്രമണങ്ങളെയും യുദ്ധങ്ങളെയും ഞങ്ങൾ വെറുക്കുകയും അപലപിക്കുകയും ചെയ്യുന്നു. ഗസ്സയിലെ മാനുഷിക പ്രതിസന്ധിയും അവിടുത്തെ ജനങ്ങളോടുള്ള മനുഷ്യത്വരഹിതമായ സമീപനത്തെയും അപലപിക്കുന്നു. ഗസ്സ മുനമ്പിൽ വംശഹത്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിലപാടിനെ ഞങ്ങൾ പിന്തുണക്കുന്നു. മനുഷ്യാവകാശങ്ങളെ മാനിക്കുന്ന ശാശ്വതമായ പരിഹാരം കണ്ടെത്തണം' -യൂനിവേഴ്‌സിറ്റി പ്രസ്താവനയിൽ പറഞ്ഞു.