- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയില്‍ ക്ഷേത്രത്തിനു നേര്‍ക്കുണ്ടായ ആക്രമണം: ഒരു ഖലിസ്ഥാന്‍ അനുകൂലി കൂടി അറസ്റ്റില്‍; പിടിയിലായത് ഖലിസ്ഥാന്‍ ജനഹിതപരിശോധന സംഘടിപ്പിച്ചയാള്‍; ആക്രമണത്തില്‍ പ്രതിഷേധിച്ച് ഹിന്ദു സിഖ് ഗ്ലോബല്‍ ഫോറം അംഗങ്ങള്‍
നവംബര്‍ എട്ടിനാണ് ഇന്ദര്‍ജീതിനെ അറസ്റ്റ് ചെയ്തത്
ഒട്ടാവ: കാനഡയിലെ ഹിന്ദുക്ഷേത്രത്തിന് നേര്‍ക്കുണ്ടായ ഖലിസ്ഥാന്‍ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാള്‍കൂടി അറസ്റ്റില്‍. ഇന്ത്യയിലെ നിരോധിത സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസിന്റെ (എസ്.എഫ്.ജി) സജീവ പ്രവര്‍ത്തകനായ ഇന്ദര്‍ജീത് ഗോസാലിനെയാണ് കനേഡിയന്‍ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണ സംഭവം പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷിക്കുന്നതെന്നും കാനഡ പൊലീസ് വ്യക്തമാക്കി.
കാനഡയിലെ എസ്.എഫ്.ജിയുടെ കോര്‍ഡിനേറ്ററും കൊല്ലപ്പെട്ട ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ സഹായിയുമായിരുന്നു ഇന്ദര്‍ജീത്. പഞ്ചാബില്‍ സ്വതന്ത്ര സിഖ് രാജ്യം വേണമെന്നാവശ്യപ്പെട്ട് ഈയടുത്ത് ഖലിസ്ഥാന്‍ ജനഹിതപരിശോധന സംഘടിപ്പിച്ചതും ഇയാളാണെന്നാണ് കനേഡിയന്‍ പത്രമായ ടൊറന്റോ സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നവംബര്‍ എട്ടിനാണ് ഇന്ദര്‍ജീതിനെ അറസ്റ്റ് ചെയ്തതെന്നും ഉപാധികളോടെ വിട്ടയച്ച പ്രതിയെ ബ്രാംപ്ടണിലെ ഒന്റാറിയോ കോടതിയില്‍ ഹാജരാക്കുമെന്നും പീല്‍ റിജണല്‍ പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശനിയാഴ്ച അര്‍ധരാത്രിയായിരുന്നു ബ്രിട്ടീഷ് കൊളംബിയയിലെ സറേയില്‍ സ്ഥിതിചെയ്യുന്ന ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തിനുനേരെ ഖലിസ്താന്‍ പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. ഭക്തര്‍ക്കുനേരെയും ആക്രമണമുണ്ടായി. കൈയും വടിയുമുപയോഗിച്ച് ആളുകള്‍ ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ക്ഷേത്ര പരിസരത്ത് അതിക്രമിച്ചു കയറിയാണ് ഖലിസ്ഥാന്‍വാദികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തിനു പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ സംസാരിച്ചതിനു ക്ഷേത്ര പൂജാരി രാജേന്ദ്ര പ്രസാദിനെ ക്ഷേത്രം അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ആക്രമണത്തില്‍ കാനഡ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഹിന്ദുക്കള്‍ ഉള്‍പ്പെടെ എല്ലാ മത വിഭാഗങ്ങള്‍ക്കും അവരുടെ മതാചാരങ്ങള്‍ക്ക് അവകാശമുണ്ടെന്നായിരുന്നു കാനഡയുടെ പ്രതികരണം.
സംഭവത്തില്‍ ഇന്ത്യ അപലപിച്ചിരുന്നു. ഇന്ത്യാവിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണമാണ് സംഭവവമെന്നും ഒട്ടാവയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതികരിച്ചു. അക്രമികളെ ശിക്ഷിക്കണമെന്നും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് കാനഡയിലെ ഹിന്ദു സമൂഹവും സംഭവത്തില്‍ പ്രതിഷേധിച്ചിരുന്നു.
ബ്രാംപ്ടണ്‍ ക്ഷേത്രം ആക്രമിച്ച സംഭവത്തില്‍ ഡല്‍ഹിയിലും പ്രതിഷേധം അരങ്ങേറി. ആക്രമണത്തിനെതിരെ പ്രതിഷേധവുമായി ഹിന്ദു സിഖ് ഗ്ലോബല്‍ ഫോറം അംഗങ്ങളാണ് രംഗത്തെത്തിയത്. ഡല്‍ഹിയിലെ കാനഡ എംബസിക്ക് നേരെയാണ് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധക്കാരെ തീന്‍ മൂര്‍ത്തി മാര്‍ഗില്‍ പൊലീസ് തടഞ്ഞു. പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ കാനഡ എംബസിക്ക് മുന്‍പില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണ് പൊലീസ്.