- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ-സൗദി ബന്ധത്തിൽ പുതിയ അധ്യായം; നരേന്ദ്ര മോദിയും സൗദി കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി; ഹൈദരാബാദ് ഹൗസിലെത്തിയ സൗദി കിരീടാവകാശിയെ സ്വീകരിച്ചു പ്രധാനമന്ത്രി; വ്യാപാര-പ്രതിരോധ സഹകരണങ്ങൾ ചർച്ചയായി
ന്യൂഡൽഹി: ഇന്ത്യ-സൗദി ബന്ധത്തിലെ പുതിയ അധ്യായം രാഷ്ട്രനേതാക്കളുടെ കൂടിക്കാഴ്‌ച്ചകൾ. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനും ഔദ്യോഗിക സന്ദർശനത്തിനുമായി ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ് ഹൗസിലെത്തിയ സൗദി കിരീടാവകാശിയെ പ്രധാനമന്ത്രി സ്വീകരിച്ചു.
ഇന്ത്യ-സൗദി അറേബ്യ ബന്ധത്തിൽ പുതിയ അധ്യായം തുറക്കുകയാണെന്ന് മോദി പ്രതികരിച്ചു. ഉഭയകക്ഷി ചർച്ചയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരവും പ്രതിരോധ സഹകരണവും ചർച്ചയായതായാണ് വിവരം. ഇരുവരുടെയും അധ്യക്ഷതയിൽ ഇന്ത്യ-സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിലിന്റെ (എസ്‌പി.സി) പ്രഥമ യോഗം ചേരും. 2019ൽ മോദിയുടെ റിയാദ് സന്ദർശനത്തിനിടെയാണ് എസ്‌പി.സി രൂപവത്കരിച്ചത്.
നേരത്തെ, രാഷ്ട്രപതി ഭവനിലെത്തിയ സൗദി കിരീടാവകാശിക്ക് ആചാരപരമായ വരവേൽപ് നൽകിയിരുന്നു. രാഷ്ട്രപതി ദൗപതി മുർമുവും പ്രധാനമന്ത്രിയും ചേർന്നാണ് സ്വീകരിച്ചത്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനായി ശനിയാഴ്ചയാണ് മുഹമ്മദ് ബിൻ സൽമാൻ ന്യൂഡൽഹിയിലെത്തിയത്. വിജയകരമായി ജി20 അധ്യക്ഷ പദവി വഹിച്ചതിന് അദ്ദേഹം ഇന്ത്യയെ അഭിനന്ദിച്ചു.
'അഭിനന്ദനങ്ങൾ ഇന്ത്യ, ഇരു രാജ്യങ്ങൾക്കും ജി20 രാജ്യങ്ങൾക്കും ലോകത്തിന് മുഴുവനും ഗുണം ചെയ്യുന്ന നിരവധി പ്രഖ്യാപനങ്ങൾ നടത്തി. ഇന്ത്യയെ അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങളുടെയും ഭാവിക്കായി നമ്മൾ പ്രവർത്തിക്കും' -സൗദി കിരീടാവകാശി പ്രസ്താവനയിൽ അറിയിച്ചു.
മറുനാടന് ഡെസ്ക്