- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മെലോഡി' സെൽഫിയും വീഡിയോയും വൈറൽ
അപുലിയ: പ്രധാനമന്ത്രി നരേന്ദ്ര മോദിയും, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജി മെലോനിയും ഉറ്റചങ്ങാതിമാരാണ്. ഇറ്റലിയിലെ അപുലിയയിൽ നടക്കുന്ന ജി-7 ഉച്ചകോടിക്കിടെ, ഇരുവരും സൗഹൃദം പുതുക്കിയതാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇരുവരും ഒന്നിച്ചുള്ള സെൽഫിയും വീഡിയോയുമാണ് നെറ്റിസൺസ് ഏറ്റെടുത്തത്. ഉച്ചകോടിയോട് അനുബന്ധിച്ച് എടുത്ത സെൽഫിയിൽ പുഞ്ചിരിയോടെ നിൽക്കുന്ന ഇരുനേതാക്കളെയും കാണാം.
വീഡിയോയിൽ, ഇരുവരും ക്യാമറ നോക്കി കൈവീശുന്നതും, ' ഹലോ ഫ്രം മെലോഡി ടീം' എന്ന് മെലോനി പറയുന്നതും കാണാം.
കഴിഞ്ഞ വർഷത്തെ മോദി-മെലനി ഉഭയകക്ഷി ചർച്ചയ്ക്ക് ശേഷം ഹിറ്റായ പദമാണ് 'മെലോദി'.(മോദിയുടേയും മെലോനിയുടേയും പേരുകൾ ചേർത്ത് ആരാധകർ സൃഷ്ടിച്ചതാണ് 'മെലോഡി' എന്ന പദം. 'ഹായ് ഫ്രണ്ട്‌സ് ഫ്രം ഹാഷ്ടാഗ് മെലോഡി'-മെലോനിയുടെ പോസ്റ്റിന് മറുപടിയായി ഇന്ത്യ-ഇറ്റലി സൗഹൃദം ദീർഘനാൾ വാഴട്ടെ എന്ന് മോദിയും പോസ്റ്റിട്ടു.
കഴിഞ്ഞ വർഷം ഡിസംബറിൽ ജോർജി മെലോനി ദുബായിൽ നടന്ന കോപ് 28( കാലാവസ്ഥാ ഉച്ചകോടി) ൽ വച്ചെടുത്ത സെൽഫിയും വൈറലായിരുന്നു. നല്ല കൂട്ടുകാർ എന്ന അടിക്കുറിപ്പോടെയാണ് മെലോണി ചിത്രം എക്സിൽ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് കമന്റുകളുടെ പ്രവാഹമായിരുന്നു. സുഹൃത്തുക്കളെ കണ്ടുമുട്ടുന്നത് എപ്പോഴും സന്തോഷമുള്ള കാര്യം എന്ന് മോദിയും പ്രതികരിച്ചു. രണ്ടുലോക നേതാക്കൾ തമ്മിലുള്ള ഊഷ്മള സൗഹൃദത്തെ അന്നത്തെ പോലെ ഇന്നും സോഷ്യൽ മീഡിയ വാഴ്‌ത്തുകയാണ്.
വെള്ളിയാഴ്ചയാണ് മെലോനിയുടെ ക്ഷണപ്രകാരം, മോദി ജി-27 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയത്. തുടർച്ചയായി മൂന്നാം വട്ടം പ്രധാനമന്ത്രി പദത്തിൽ എത്തിയ ശേഷമുള്ള ആദ്യ വിദേശയാത്രയാണ് ഇത്. ഉച്ചകോടിയോട് അനുബന്ധിച്ച് ഇരുനേതാക്കളും ഉഭയകക്ഷി ചർച്ച നടത്തി. മോദിയുടെ മൂന്നാം ഊഴത്തിൽ മെലോനി അഭിനന്ദനങ്ങൾ അറിയിച്ചു. ക്ലീൻ എനർജി, നിർമ്മാണമേഖല, ബഹിരാകാശം, ടെലികോം, എഐ, തുടങ്ങിയ മേഖകളിലെ വാണിജ്യ ബന്ധം വിപുലമാക്കാൻ ഉഭയകക്ഷി ചർച്ചയിൽ ധാരണയായി.
രണ്ടാം ലോകമഹായുദ്ധകാലത്തിന് ശേഷമുള്ള ഇറ്റലിയിലെ ആദ്യ തീവ്ര വലതുപക്ഷ സർക്കാറാണ് മെലോണിയുടേത്. രാജ്യത്തെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി എന്ന പദവിയും 45 വയസുള്ള മെലോണിയെ തേടിയെത്തി. 2018ലെ തെരഞ്ഞെടുപ്പിൽ നാല് ശതമാനം വോട്ട് മാത്രമാണ് മെലോണിയുടെ പാർട്ടിക്ക് നേടാനായത്. ആ പാർട്ടിയാണ് 2022ൽ വൻ കുതിപ്പു നടത്തിയത്. തങ്ങളുടെ പ്രത്യയശാസ്ത്രം എന്താണ് എന്നുള്ളത് തിരഞ്ഞെടുപ്പ് കാലത്ത് മെലോനി വളരെ വ്യക്തമായി തന്നെ വോട്ടർമാരോട് പറഞ്ഞിരുന്നു. ഫെമിനിസത്തെയും വനിതാ സംവരണത്തെയും നിരാകരിക്കുകയും എൽജിബിടിക്യു സമൂഹത്തോട് രൂക്ഷമായ എതിർപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന, ഡോണൾഡ് ട്രംപിന്റെ ആരാധിക കൂടിയാണ് നാൽപത്തിയഞ്ചുകാരിയായ മെലോനി.
മുസോളിനി സ്ഥാപിച്ച ഫാഷിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടാണ് മെലോനി തന്റെ രാഷ്ട്രീയജീവിതം തുടങ്ങിയതും. 15 വയസ്സു മുതൽ രാഷ്ട്രീയ പ്രവർത്തനം തുടങ്ങുകയും ജീവിക്കാനായി കുട്ടികളെ നോക്കുന്ന ആയ മുതൽ റോമിലെ നൈറ്റ്ക്ലബ് ബാറുകളിൽ മദ്യം വിളമ്പുന്ന ജോലിയും പിന്നീട് മാധ്യമ പ്രവർത്തകയുമായൊക്കെ ജോലി ചെയ്താണ് രാഷ്ട്രീയ ജീവിതത്തിന് അടിത്തറയിട്ടത്. അമേരിക്കയിലും യൂറോപ്പിലെ വലതുപക്ഷ നേതൃത്വമുള്ളയിടത്തുമെല്ലാം ഇന്ന് മെലോനിക്ക് ഇടമുണ്ട്.