- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടികളുടെ അശ്ലീല ചിത്രം വാട്ട്സ്ആപ്പില്‍ അയച്ച ബി ബി സി വാര്‍ത്താ അവതാരകന്; ഹ്യൂ ഏഡ്വേര്ഡ്സിനെ ബി ബി സി സംരക്ഷിച്ചുവെന്ന ആരോപണം ശക്തം
ലണ്ടന്‍: കുട്ടികളുടെ അശ്ലീല ചിത്രം വാട്ട്സ്അപ്പില്‍ അയച്ചതുമായി ബന്ധപ്പെട്ട കേസില്‍ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്പ്പറേഷന് നീതിയുക്തവും സുതാര്യവുമായ രീതിയില്‍ വളരെ ക്ലേശകരമായ ഒരു തീരുമാനമാണ് എടുത്തതെന്ന് കോര്‍പ്പറേഷന്റെ ഡയറക്ടര്‍ ജനറല്‍ ഇന്നലെ രാത്രി ബി ബി സിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം, 62 കാരനായ മുന്‍ ബി ബി സി അവതാരകന് ഹ്യൂ എഡ്വേര്‍ഡ്സ്, കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ അയച്ചതായി സമ്മതിച്ചു. ഏഴു വയസ്സ് മാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടിയുടെ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
മൊത്തം 41 ചിത്രങ്ങളില്‍, ഏഴെണ്ണം എ കാറ്റഗറിയില്‍ ഉള്‍പ്പെടുമ്പോള്‍ 12 എണ്ണം ബി കാറ്റഗറിയിലും, 19 എണ്ണം സി കാറ്റഗറിയിലും ഉള്‍പ്പെടുന്നു. 2020 ഡിസംബറിനും 2021 ആഗസ്റ്റിനും ഇടയിലായാണ് എഡ്വേര്‍ഡ്സിന് ഈ ചിത്രങ്ങള്‍ ലഭിച്ചത്. നവംബറില്‍ തന്നെ, അവരുടെ താര അവതാരകനെ അറസ്റ്റ് ചെയ്തതായി ബി ബി സിയെ അറിയിച്ചെങ്കിലും പിന്നീടും അഞ്ച് മാസക്കാലത്തോളം ഇയാള്‍ ജോലിയില്‍ തുടരുകയും ശമ്പളമുള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്.
വിവിധ ആരോപണങ്ങളുടെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട എഡ്വേര്‍ഡ്സ്, ഏപ്രിലില്‍, ആരോഗ്യപരമായ കാരണങ്ങളാല്‍ രാജി വയ്ക്കുന്നത് വരെ പൂര്‍ണ്ണ ശമ്പളമായ 4,80,000 പൗണ്ട് കൈപ്പറ്റി ജോലി ചെയ്തിരുന്നു. കുറ്റം എത്ര ഗൗരവമേറിയതാണെന്ന് തങ്ങള്‍ക്ക് അറിയാമെന്ന് പറഞ്ഞ ഡയറക്ടര്‍ ജനറല്‍, നവംബറില്‍, എല്ലാ വശങ്ങളും പരിഗണിച്ച ശേഷമാണ്, ഏറെ ക്ലേശകരമായ തീരുമാനം എടുത്തിരുന്നതെന്നും പറഞ്ഞു. പോലീസ് തന്നെ എഡ്വേര്‍ഡ്സിന്റെ അറസ്റ്റ് വിവരം ബിബി സിയെ അറിയിച്ചിരുന്നു.
ഏപ്രിലില്‍, ഹ്യൂ എഡ്വേര്‍ഡ്സ് ജോലിയില്‍ നിന്നും രാജിവയ്ക്കുന്നതിന് വളരെ മുന്‍പ് തന്നെ, അയാളെ നവംബറില്‍ അറസ്റ്റ് ചെയ്ത വിവരം ബി ബി സിയെ അറിയിച്ചിരുന്നതായി മെറ്റ് പോലീസും സ്ഥിരീകരിച്ചു. അതീവ രഹസ്യമായിട്ടായിരുന്നു അത് അറിയിച്ചത്. 2023 നവംബര്‍ 8 ന് ആയിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. വ്യവസ്ഥാപിതമായ കോമണ്‍ ലോ പോലീസ് ഡിസ്ക്ലോഷര്‍ (സി എല്‍ പി ഡി) വഴി ഒരാളെ അറസ്റ്റ് ചെയ്ത വിവരമോ, അല്ലെങ്കില്‍ ഒരാള്‍ ചെയ്ത കുറ്റകൃത്യമോ പോലീസിന് അയാളുടെ തൊഴിലുടമയെ അറിയിക്കാന്‍ കഴിയും. സാധാരണയായി ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നതോ, ഉയര്‍ന്ന നിലയില്‍ വിശ്വാസ്യതയുള്ള സ്ഥാനങ്ങളില്‍ ഇരിക്കുന്നതോ ആയ വ്യക്തികളുടെ കാര്യത്തിലാണ് ഇത് ഉപയോഗിക്കാറുള്ളത്.
അതിനിടയില്‍ ഹ്യൂ എഡ്വേര്‍ഡ്സിന്റെ കേസ് കൈകാര്യം ചെയ്ത രീതിയില്‍ കള്‍ച്ചറല്‍ സെക്രട്ടറി ബി ബി സിയില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഉണ്ടാക്കിയ മൂന്ന് കേസില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാന്‍ ഇടയുള്ളതാണ് ഈ കുറ്റങ്ങള്‍. വരുന്ന സെപ്റ്റംബര്‍ 16 ന് ശിക്ഷ വിധിക്കും.