- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഈ മനുഷ്യൻ എങ്ങനെ അമേരിക്കയെ നയിക്കും ? പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം എങ്ങോട്ട് പോകണമെന്നറിയാതെ സ്റ്റേജിൽ വട്ടം കറങ്ങി ബൈഡൻ; വഴി കാണിച്ച് തരാമോന്ന് ഓഡിയൻസിനോട് ചോദ്യം; പ്രസിഡണ്ടിന്റെ ആരോഗ്യനില വ്യക്തമാക്കുന്ന വീഡിയോ പുറത്ത്
79 കാരനായ അമേരിക്കൻ പ്രസിഡണ്ട് പ്രായാധിക്യം മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളാൽ കഷ്ടപ്പെടുന്നുണ്ട് എന്ന ചില റിപ്പോർട്ടുകൾ നേരത്തേ വന്നിരുന്നു. അത്തരം റിപ്പോർട്ടുകളെ കുറിച്ച് പക്ഷെ വൈറ്റ്ഹൗസ് മൗനം പാലിക്കുകയായിരുന്നു.
എന്നാൽ, അതിൽ കഴമ്പുണ്ടെന്ന് തോന്നിപ്പിക്കുന്ന ഒരു വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ബുധനാഴ്‌ച്ച വൈകിട്ട് നടന്ന ഗ്ലോബൽ ഫണ്ട് കോൺഫറൻസിലെ പ്രസംഗം കഴിഞ്ഞ് സ്റ്റേജിൽ നിന്നും പുറത്തുകടക്കാൻ ഉള്ള വഴിയറിയാതെ വലയുന്ന പ്രസിഡണ്ടിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്.
സ്റ്റേജിൽ നിന്നും പുറത്തേക്കിറങ്ങാൻ നടന്ന്, പാതി വഴിയിൽ നിന്നു ആശയക്കുഴപ്പത്തിലായ പ്രസിഡണ്ട് പിന്നീട് താഴെയിരിക്കുന്ന കാണികളോട് സ്റ്റേജിൽ നിന്നും താഴെയിറങ്ങാനുള്ള വഴി എവിടെയാണെന്നും ചോദിക്കുന്നുണ്ട്. തീർത്തും ഭീതിജനകമായ സാഹചര്യം എന്നാണ് ഇതിനെ കുറിച്ച് ടെക്സാസ് സെനറ്റർ ടെഡ് ക്രൂസ് ട്വിറ്ററിൽ കുറിച്ചത്. വഴിയറിയാതെ വിഷമിച്ചു നിൽക്കുമ്പോൾ ഒരു വ്യക്തി മൈക്കിനടുത്തെത്തി പ്രസിഡണ്ടിന് കൃതജ്ഞത പ്രകാശിപ്പിച്ചത് ബൈഡന്റെ ആശയക്കുഴപ്പം ഒന്നുകൂടി വർദ്ധിപ്പിച്ചു.
ഏതായാലും ജോ ബൈഡന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ കുറിച്ചുള്ള ഗൗരവകരമായ സംശയങ്ങൾ ഉന്നയിച്ചുകൊണ്ട് ഈ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയാണ്. പ്രസിഡണ്ട് സ്ഥാനം വഹിക്കുവാനുള്ള അർഹത ഇപ്പോൾ അദ്ദേഹത്തിനുണ്ടോ എന്നു പോലും സംശയിക്കുന്നവരുണ്ട്. കഴിഞ്ഞ ഞായറാഴ്‌ച്ച നടത്തിയ ഒരു അഭിമുഖത്തിൽ തനിക്ക് പ്രായാധിക്യത്തിന്റെ പ്രശ്നങ്ങൾ ഉണ്ടെന്ന കാര്യം ബൈഡൻ നിഷേധിഛ്കിരുന്നു. മാത്രമല്ല, 2024- ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എയ്ഡ്സ്, എച്ച് ഐ വി, ക്ഷയം, മലേറിയ തുടങ്ങിയ വ്യാധികളെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ന്യുയോർക്കിൽ നടന്ന ഏഴാമത് ഗ്ലോബൽ ഫണ്ട് റേപ്ലിഷ്മെന്റ് കോൺഫറൻസിനിടയിലായിരുന്നു ഈ സംഭവം അരങ്ങേറിയത്. മറ്റു ചില വിചിത്ര സംഭവങ്ങൾ കൂടി റെക്കോർഡ് ചെയ്യപ്പെട്ടിരുന്നു. ഒന്നിൽ അദൃശ്യനായ ഒരു മനുഷ്യനുമായി ഹസ്തദാനം ചെയ്യാൻ ബൈഡൻ കൈനീട്ടുന്ന ദൃശ്യം വരെയുണ്ട്. അതുപോലെ കോവിഡ് ക്വാറന്റൈനു ശേഷം വൈറ്റ്ഹൗസിൽ നടന്ന ചടങ്ങിൽ സെനറ്റ് മെജൊറിറ്റി ലീഡർക്ക് ഒരിക്കൽ ഹസ്തദാനം ചെയ്തശേഷം അത് ഓർക്കാതെ വീണ്ടും കൈനീട്ടുന്ന ദൃശ്യവുമുണ്ട്.
ഒരിക്കൽ വിമാനത്തിൽ കയറുന്നതിനിടയിൽ കാൽതെറ്റി വീണതും, പിന്നീടൊരിക്കൽ സൈക്കിളിൽ നിന്നും വീണതുമൊക്കെ പ്രസിഡണ്ടിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് നേരത്തേ ചർച്ചകൾ ആയിരുന്നു. അടുത്തിടെ നടന്ന ഒരു സർവ്വേയിൽ പറയുന്നത് 59 ശതമാനം അമേരിക്കക്കാരും ബൈഡന്റെ മാനസികാരോഗ്യത്തിൽ സംശയം ഉയർത്തുന്നു എന്നാണ്. പലരും ചിന്തിക്കുന്നത് പ്രസിഡണ്ട് സ്ഥാനത്തിന് അദ്ദേഹത്തിന് അർഹതയില്ലെന്നാണ്.
മറുനാടന്‍ മലയാളി ബ്യൂറോ