- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വില്യം പേരെടുത്തു പറഞ്ഞ് തന്നെ കൊട്ടാരത്തിൽ നിന്നും പുറത്താക്കി; രാജ്ഞിയുടെ മുൻപിൽ വച്ച് തന്നോട് പൊട്ടിത്തെറിച്ചു; രാജ്ഞിയെ കാണുന്നത് വിലക്കി; കുടുംബത്തിനെതിരെ അതീവ ഗുരുതര ആരോപണങ്ങളുയർത്തി ഹാരിയും മേഗനും; കരോൾ സർവീസ് നടത്തി മൗനം പാലിച്ച് രാജകുടുംബം
ലണ്ടൻ: രാജകുടുംബത്തിലെ മുതിർന്ന അംഗങ്ങൾ എന്ന നിലയിലുള്ള ചുമതലകളിൽ നിന്നുമൊഴിഞ്ഞ് അധികം താമസിയാതെ രാജ്ഞിയെ കാണാൻ ശ്രമിച്ചപ്പോൾ കൊട്ടാരം വൃത്തങ്ങൾ തന്നെ അതിൽ നിന്നും തടഞ്ഞു എന്ന് ഹാരി രാജകുമാരൻ. ഇന്നലെ പുറത്തുവിട്ട നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററിയുടെ രണ്ടാം ഭാഗത്തിലാണ് ഹാരി ഈ ആരോപണം ഉന്നയിച്ചിരികുന്നത്. സാൻഡ്രിൻഗാമിൽ തന്നെ കാണാമെന്ന് സമ്മതിച്ച എലിസബത്ത് രാജ്ഞി പിന്നീട് ആ ആഴ്‌ച്ച മുതൽ തിരക്കാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു എന്ന് ഹാരി പറയുന്നു. കൊട്ടാരത്തിലെ ചിലരുടെ ചരടുവലികളായിരുന്നു അതിന് കാരണമെന്നും ഹരി പറയുന്നു.
കാനഡയിൽ ക്രിസ്ത്മസ് ആഘോഷിച്ച് തിരികെ യു കെയിലേക്ക് യാത്ര ചെയ്യാൻ തുടങ്ങുന്നതിനു മുൻപായിട്ടായിരുന്നു താൻ തന്റെ മുത്തശ്ശിയോട് ഇക്കര്യം പറഞ്ഞതെന്നും, ഇരുവരുമൊരുമിച്ച് വന്ന് ഒരു ദിവസം തന്റൊപ്പം ഒരു ദിവസം കഴിയണമെന്ന് രാജ്ഞി പറഞ്ഞതായും ഹാരി പറയുന്നു. എന്നാൽ, വാൻകോവറിൽ നിന്നും യാത്ര തിരിച്ചതിനു ശേഷമായിരുന്നു. ഞെട്ടിച്ചുകൊണ്ട് രാജ്ഞി തീരുമാനം മാറ്റിയതെന്നും ഹാരി പറഞ്ഞു. ഹീത്രൂവിൽ ഇറങ്ങിയശേഷമണ് രാജ്ഞിയെ കാണാൻ അനുവാദമില്ല എന്ന സന്ദേശം ഹാരിക്ക് ലഭിച്ചതെന്ന് മേഗനും പറഞ്ഞു.
അതുപോലെ രാജകുടുംബത്തിന്റെ ചുമതലകളിൽ നിന്നും ഒഴിയുന്ന കാര്യത്തിൽ രജ്ഞിയെ ഇരുട്ടിൽ നിർത്തി എന്ന ആരോപണവും ഹാരി നിഷേധിക്കുന്നു. മാസങ്ങളോളം ചർച്ച ചെയ്തതിനു ശേഷം എടുത്ത തീരുമാനമാണതെന്നും കുടുംബത്തിലെ എല്ലാവർക്കും അറിയാമായിരുന്നു എന്നും ഹാരി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് സഹോദരൻ വില്യം തനിക്ക് നേരെ പൊട്ടിത്തെറിച്ചെന്നും അതെല്ലാംകണ്ട് രാജ്ഞി നിസ്സഹായയൈ ഇരിക്കുകയായിരുന്നു എന്നും ഹാരി പറഞ്ഞു.
അതേസമയം, ഹാരിയും മേഗനും കൊട്ടാം വിട്ടുപോകുമെന്ന കാര്യം തനിക്ക് നേരത്തേ അറിയാമായിരുന്നു എന്ന് പത്രപ്രവർത്തകനായ ഡാൻ വൂട്ടൺ പറയുന്നു. കാനഡയിൽ നിന്നും തിരിച്ചെത്തുമ്പോൾ തന്നെ അവർ അത്തരത്തിൽ ഒരു തീരുമാനം എടുത്തിരുന്നു. കൃസ്ത്മസ്സ് ചിത്രത്തിൽ രാജ്ഞിയും ചാൾസും വില്യമും ജോർജ്ജ് രാജകുമാരനുമായിരുന്നു ഉണ്ടായിരുന്നത്. ഭാവിയിൽ ഹാരിക്ക് രാജകുടുംബത്തിൽ അത്ര സുപ്രധാന സ്ഥാനമായിരിക്കില്ല ഉണ്ടാവുക എന്നതിന്റെ സൂചനയായിരുന്നു അതെന്നും വൂട്ടൺ പറയുന്നു.
അതേസമയം, തങ്ങൾ കൊട്ടാരത്തിലെ ഏറ്റവും ജനപ്രീതിയുള്ളവരായിരുന്നു എന്നും, അത് മനസ്സിലാക്കിയാണ് തങ്ങൾക്കെതിരെ ഗൂഢാലോചന നടന്നതെന്നുമുള്ള ഹാരിയുടെയും മേഗന്റെയും വാദം വൂട്ടൺ തള്ളിക്കളഞ്ഞു. അതേസമയം, വില്യമിനും കെയ്റ്റിനും എതിരെ ഉയർത്തുന്ന ആരോപണങ്ങൾ ഒന്നും തന്നെ വിലപ്പോവില്ല എന്നാണ് രാജകുടുംബത്തിലെ കാര്യങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നവർ പറയുന്നത്.വില്യമിന്റെയും കെയ്റ്റിന്റെയും അടുത്തകാലത്ത് നടന്ന കരീബിയൻ സന്ദർശനത്തിന്റെ ദൃശ്യങ്ങൽ കണ്ടവരാർക്കും അവരിൽ വംശീയത ആരോപിക്കാൻ ആവില്ലെന്നും അവർ പറയുന്നു.
ഹാരിയുടെ ആരോപണങ്ങൾക്കൊന്നും തന്നെ തെളിവുകൾ ഇല്ലെന്ന് ഡാൻ വൂട്ടൺ പറയുന്നു. സ്വന്തം കുടുംബത്തെയും രാജാധിപത്യം എന്ന സ്ഥാപനത്തേയും ചെളിവാരിയെറിയാനുള്ള ശ്രമങ്ങൾ മാത്രമാണിത് എന്നും അദ്ദേഹം പറയുന്നു.
അവഗണിച്ച് രാജകുടുംബം
നെറ്റ്ഫ്ളിക്സ് ഡോക്യൂമെന്ററിയിലൂടെ ഹാരിയും മേഗനും ഉയർത്തുന്ന ആരോപണങ്ങളിലൊന്നും ശ്രദ്ധ നൽകാതെ തങ്ങളുടെ കടമകൾ നിർവഹിക്കുന്നതിൽ വ്യാപൃതരായിരിക്കുകയാണ് ബ്രിട്ടീഷ് രാജകുടുംബം. ഇന്നലെ ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ ആബിയിൽകെയ്റ്റ് മിഡിൽടണിന്റെ ക്രിസ്ത്മസ്സ് കരോൾ സർവീസിലായിരുന്നു അവർ പങ്കെടുത്തത്. ആതിഥേയ വേഷമണിഞ്ഞെത്തിയ വെയിൽസ് രാജകുമാരനും രാജകുമാരിയും അതിഥികളെ സ്വീകരിക്കുന്നതിൽ വ്യാപൃതരായി.
കെയ്റ്റിന്റെ സഹോദരി പിപ്പ മിഡിൽടൺ, ആൻ രാജകുമാരിയുടെ മകൾ സാറാ ഫിലിപ്സ് എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു. ഭർത്താവ് ജെയിംസ് മാത്യുസിനും മാതാപിതാക്കൾക്കും ഒപ്പമായിരുന്നു പിപ്പ മിഡിൽടൺ എത്തിയത്. ഭർത്താവ് മൈക്ക് ടിൻഡലിനൊപ്പമെത്തിയ സാറാ ഫിലിപ്സും ആഘോഷങ്ങളിൽസജീവമായി പങ്കെടുത്തു. അയാം എ സെലിബ്രിറ്റി, ഗെറ്റ് മി ഔട്ട് ഓഫ് ഹിയർ എന്ന റിയാലിറ്റി ഷോയി പങ്കെടുത്ത അടുത്തിടയായിരുന്നു ടിൻഡൽ യു കെയിൽ എത്തിയത്.
വെയിൽസിലെ രാജകുമാരി എന്ന പട്ടം ലഭിച്ചതിനു ശേഷം കെയ്റ്റ് രാജകുമാരി ഇതാദ്യമായി സംഘടിപ്പിക്കുന്ന കരോൾ സർവ്വീസിൽ രാജാവ് ചാൾസ് മൂന്നാമനും രാജപ്ത്നിയും പങ്കെടുത്തിരുന്നു. ഇത്തവണത്തെ കരോൾ സർവീസ് എലിസബത്ത് രാജ്ഞിയുടെ സ്മരണക്ക് മുൻപിൽ സമർപ്പിച്ചിരിക്കുകയാണെന്ന പ്രത്യേകതയുമുണ്ട്.
മറുനാടന് ഡെസ്ക്