- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യുദ്ധത്തിൽ അമേരിക്ക നൽകുന്ന സഹായങ്ങൾക്ക് കൃതജ്ഞത; യുദ്ധഭൂമിയിൽ നിന്നും യുക്രെയിനിലെ പട്ടാളക്കാരൻ നൽകിയ മെഡലുമായി പ്രസിഡണ്ട് അമേരിക്കൻ പ്രസിഡണ്ടിനെ കാണാൻ ഓവൽ ഓഫീസിലെത്തി; സെലെൻസിക്ക് രാജകീയ സ്വീകരണമൊരുക്കി വൈറ്റ്ഹൗസ്; തിരിച്ചടിക്കാൻ പദ്ധതിയൊരുക്കി പുടിൻ; ശൈത്യക്കാലത്ത് യുദ്ധം കടുക്കും
യുക്രെയിൻ ബ്രേവറി മെഡലുമായി പ്രസിഡണ്ട് ജോ ബൈഡനെ കാണാനെത്തിയ യുക്രെയിൻ പ്രസിഡണ്ട് വൊളോഡിമർ സെലെൻസിക്ക് അമേരിക്കയിൽ ലഭിച്ചത് ഊഷ്മളമായ സ്വീകരണം. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച്ച താൻ സന്ദർശിച്ച കിഴക്കൻ യുക്രെയിനിലെ നഗരമായ ബാഖ്മുട്ടിലുള്ള ഒരു സൈനികനിൽ നിന്നും ഏറ്റുവാങ്ങിയതാണ് ഈ മെഡൽ എന്ന് സെലെൻസ്‌കി വെളിപ്പെടുത്തി. ധീരനായ അമേരിക്കൻ പ്രസിഡണ്ടിന് ഈ മെഡൽ നൽകണമെന്ന് ആവശ്യപ്പെട്ടാണ് സൈനികൻ ഇത് തനിക്ക് നൽകിയതെന്നും സെലെൻസ്‌കി വെളിപ്പെടുത്തി.
യുദ്ധത്തിൽ അമേരിക്ക നൽകുന്ന സഹായങ്ങൾക്ക് കൃതജ്ഞത രേഖപ്പെടുത്തിക്കൊണ്ട് സൈനികൻ അമേരിക്കൻ പ്രസിഡണ്ടിന് ഒരു കത്തും അയച്ചിരുന്നു. ചില റിപ്പബ്ലിക്കൻ നേതാക്കൾ വരെ സെലെൻസ്‌കിയുടെ സന്ദർശനത്തിൽ പരസ്യമായി അതൃപ്തി രേഖപ്പെടുത്തിയ സാഹചര്യത്തിൽ പോലും, തോളിലൂടെ കൈകളിട്ട് സ്നേഹമസൃണമായ വരവേൽപാണ് ബൈഡൻ സെലെൻസ്‌കിക്ക് നൽകിയത്.
പരമ്പരാഗതെ രീതിയിൽ സ്യുട്ട് ധരിച്ചെത്തിയ ബൈഡനോടൊപ്പം പച്ച നിറത്തിലുള്ള സൈനിക വേഷവും കോംബാറ്റ് ബൂട്ടുകളും അണിഞ്ഞായിരുന്നു സെലെൻസ്‌കി എത്തിയത്. ഓവൽ ഹൗസിലെ ചിമ്മിനിക്ക് മുൻപിലിരുന്ന് അവർ യുദ്ധത്തെ കുറിച്ച് സംസാരിച്ചു. റഷ്യയുമായുള്ള യുദ്ധത്തിന് അമേരിക്ക നൽകുന്ന സഹായങ്ങളെ കുറിച്ചായിരുന്നു പ്രധാനമായും സംസാരം. 1.85 ബില്യൺ ഡോളറിന്റെ അധിക സൈനിക സഹായവും കൂടാതെ സമ്മാനമായി നൽകുന്ന പാട്രിയട്ട് എയർ ഡിഫൻസ് സിസ്റ്റം, ഒരു ആന്റി മിസൈൽ സിസ്റ്റം എന്നിവയെ കുറിച്ചും സംസാരം നടന്നു.
പിന്നീട് സെലെൻസ്‌കിയിൽ നിന്നും മെഡൽ സ്വീകരിക്കുമ്പോൾ, തനിക് അതിനുള്ള അർഹതയില്ലെന്നും, എന്നാൽ ഏറെ വിലമതിക്കുന്നു എന്നും ബൈഡൻ പറഞ്ഞു. പിന്നീട് ഇറാഖിൽ സൈനിക സേവനം നടത്തിയ, മരണമടഞ്ഞ തന്റെ മകൻ ബ്യുവിനെ കുറിച്ചും പറഞ്ഞു.. യുക്രെയിൻ സൈനികന് തിരികെ നൽകാനായി ഒരു ചലഞ്ച് കോയിനും അദ്ദേഹം നൽകുകയുണ്ടായി. ഇത്തരത്തിൽ കോയിനുകൾ കൈമാറുന്നത് ഒരു സാധാരണ സൈനിക ഔപചാരികതയാണ്. ഇത്തരത്തിൽ കോയിൻ ലഭിക്കുന്നത് വലിയൊരു ബഹുമതിയായാണ് കണക്കാക്കപ്പെടുന്നത്.
യുക്രെയിനുള്ള 44.9 ഡോളറിന്റെ സഹായം ഉൾപ്പടെയുള്ള അടുത്ത വർഷത്തെ ഫെഡറൽ ബജറ്റ് പാസ്സാക്കാൻ ഇരിക്കവെയാണ് സെലെൻസ്‌കിയുടെ സന്ദർശനം ഉണ്ടായിരിക്കുന്നത്. ഇന്നു വരെ അമേരിക്ക നൽകിയ സൈനിക സഹായങ്ങളിൽ ഏറ്റവുംകൂടിയ തുകയാണിത്. ഈ സഹായം തുടർച്ചയായി വരുന്ന മാസങ്ങളിൽ യുക്രെയിന് ലഭ്യമാക്കേണ്ടതാണ്. എന്നാൽ, ജനുവരി 3 മുതൽ ഹൗസിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടിയുടെ കൈകളിലാകുമ്പോൾ ഇത് തുടരുമോ എന്ന കാര്യത്തിലും സംശയമുണ്ട്.
അമേരിക്കൻ എയർഫോഴ്സ് വിമാനത്തിലായിരുന്നു ഇന്നലെ ഉച്ചയോടെ സെലെൻസ്‌കി അമേരിക്കയിൽ എത്തിയത്. ഇതുതന്നെ വ്യക്തമായി സൂചിപ്പിക്കുന്നത് സെലെൻസ്‌കി അമേരിക്കൻ സംരക്ഷണയിലാണ് എന്നതാണ് എന്നാൽ, ഈ സന്ദർശനം റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുടിനെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇത് യുക്രെയിന് അത്ര നല്ലതിനാവില്ല എന്നായിരുന്നു പുടിന്റെ പ്രതികരണം.
അതേസമയം, ശൈത്യകാലം ഒരു മറയാക്കി യുക്രെയിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിടാൻ പുടിൻ പദ്ധതി തയ്യാറാക്കുകയാണെന്നും, അമേരിക്ക യുക്രെയിനെ തുടർന്നും പിന്തുണക്കുമെന്നും ബൈഡൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ