- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫിലിപ്പൈൻസുമായി തർക്കമുള്ള കടലിലെ ദ്വീപുകൾ വലുതാക്കി ചൈന; തർക്ക ദ്വീപുകൾ പിടിച്ചെടുത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി പുതിയ തർക്കത്തിന് തുടക്കമിട്ട് ഷീ ജിൻപിങ്; ചുറ്റിനുമുള്ള അയൽക്കാരോട് യുദ്ധം പ്രഖ്യാപിച്ച് ചൈന
ഫിലിപ്പൈൻസുമായി തർക്കത്തിലുള്ള തെക്കൻ ചൈന കടലിലെ ദ്വീപുകൾ പിടിച്ചെടുത്ത് കൃത്രിമമായി അവയുടെ വിസ്തൃതി വർദ്ധിപ്പിക്കുകയാണ് ചൈന. ആൾത്താമസമില്ലാത്ത സ്പാർട്ട്ലി ദ്വീപുകളുടെ ഒരു ഭാഗം ചൈന കൈയടക്കിയതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തു വന്നു. ഇത് കടുത്ത ആശങ്കയുയർത്തുന്നു എന്ന് ഫിലിപ്പൈൻസ് പ്രതികരിച്ചു.
തർക്കത്തിൽ ഉള്ള, ആൾ താമസമില്ലാത്ത ഈ ദ്വീപുകളിൽ ആരും താമസിക്കരുതെന്നും മറ്റേതെങ്കിലും തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തരുതെന്നും ഇരു രാജ്യങ്ങൾക്കുമിടയിൽ കരാർ ഉള്ളപ്പോഴാണിത്. അമേരിക്കൻ ഉപഗ്രഹ ചിത്രങ്ങളിൽ നിന്നും തർക്ക ദ്വീപിന് സമീപം ഒരു ചൈനീസ് കാണുന്നതായും ഒരു ഹൈഡ്രോളിക് എക്സ്‌കവേറ്റർ ഉപയോഗിക്കുന്നതായും ബ്ലൂംബർഗ് ആണ് റിപ്പോർട്ട് ചെയ്യുന്നത്.
കൃത്രിമമായി ദ്വീപിന്റെ വിസ്തൃതി വർദ്ധിപ്പിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. തെക്കൻ ചൈന കടലുമായി ബന്ധപ്പെട്ടകരാർ ലംഘിക്കുകയും 2016 ലെ ആർബിട്രൽ അവാർഡിന് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന ചൈനയുടെ നടപടിയിൽ ഏറെ ആശങ്കയുണ്ടെന്ന് ഫിലിപ്പൈൻസ് വിദേശ മന്ത്രാലയം പറഞ്ഞു.
ഇതിനെ കുറിച്ച് കൂടുതൽ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും ഫിലിപ്പൈൻസ് വക്താവ് അറിയിച്ചു. ലക്ഷക്കണക്കിന് ഡോളറിന്റെ വ്യാപാരമാണ് ഈ കടലിലൂടെ നടക്കുന്നത്. അന്താരാഷ്ട്ര വ്യാപാരത്തിൽ സുപ്രധാന സ്ഥാനം വഹിക്കുന്ന ഒരു കപ്പൽ ചാലാണിത്. കൂടാതെ പ്രകൃതി വിഭവങ്ങൾ കൊണ്ടും മത്സ്യ സമ്പത്തുകൊണ്ടും ഈ ഭാഗം സമ്പന്നമാണ്. ചൈനക്ക് പുറമെ ഫിലിപ്പൈൻസ്, വിയറ്റ്നാം, മലേഷ്യ, ബ്രൂണൈ, തായ്വാൻ എന്നീ രാജ്യങ്ങളും ഈ മേഖലയ്ക്കായി അവകാശം ഉന്നയിക്കുന്നുണ്ട്.
ചൈനക്ക് ഈ മേഖലയിൽ അവകാശമില്ലെന്ന്, 2012-ൽ യു എൻ പിന്തുണയുള്ള ഒരു ട്രിബുണൽ ഉത്തരവിട്ടിരുന്നു. എന്നാൽ ചൈന ഈ ഉത്തരവിനെ അവഗണിക്കുകയാണ്. തർക്കപ്രദേശമായ ഈ കടലിൽ മുൻകാലങ്ങളിൽ ചൈന കൃത്രിമ ദ്വീപുകൾ ഉയർത്തിയിരുന്നു. അവയിൽ ഒന്നിൽ സൈനിക വിമാനങ്ങൾക്ക് ഇറങ്ങാനുള്ള സംവിധാനവും ഒരുക്കിയിരുന്നു.
സ്പാർട്ട്ലിയിൽ ചൈന ഏഴ് ദ്വീപുകളും കുറെയേറെ ഒറ്റപ്പെട്ട പാറക്കൂട്ടങ്ങളും കൈയേറി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ പറയുന്നത്. എന്നാൽ, ഈ റിപ്പോർട്ട് തീർത്തും വാസ്തവ രഹിതമാണെന്നായിരുന്നു ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വക്താവ് പറഞ്ഞത്.
മറുനാടന് മലയാളി ബ്യൂറോ