- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇസ്രയേലിനെ ഭൂമിയിൽ നിന്നും തുടച്ചു നീക്കുമെന്ന ഭീഷണി ഉയർത്തി വീണ്ടും ഇറാൻ; അണുവായുധ ശേഖരങ്ങൾക്ക് നേരെ നടത്താൻ ഇടയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള മോക് ഡ്രില്ലുമായി ഇറാനിയൻ വീഡിയോ; ഇസ്രയേൽ-ഇറാൻ സംഘർഷം പുതിയ വഴിത്തിരിവിൽ
ടെഹ്‌റാൻ: ഇസ്രയേലിനെ ഭൂമിയിൽ നിനനും തുടച്ചു നീക്കുമെന്ന ഭീഷണി ഉയർത്തി വീണ്ടും ഇറാൻ. ഇറാനിലെ അണുവായുധ ശേഖരങ്ങൾക്ക് നേരെ നടത്താൻ സാധ്യതയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയുണ്ടെന്ന് വ്യക്തമാക്കിയാണ് ഭീഷണി. ആണവായുധ ശേഖരങ്ങളെ സംരക്ഷിക്കുന്ന മോക് ഡ്രില്ലുമായി ഇറാനിയൻ വീഡിയോ പ്രചരിക്കുകയാണ്. ഇതോടെ ഇസ്രയേൽ-ഇറാൻ സംഘർഷം പുതിയ വഴിത്തിരിവിൽ എത്തുകയാണ്. എന്തും ഏതും എപ്പോഴും സംഭവിക്കാമെന്ന അവസ്ഥയാണ്. ഇറാനെ ആക്രമിക്കാൻ ശ്രമിച്ചാൽ മിനിറ്റുകൾക്കുള്ളിൽ ടെൽ അവീവിനെ ഇല്ലാതാക്കുമെന്നാണ് മോക് ഡ്രില്ലില്ലൂടെ വ്യക്തമാക്കുന്നത്. ഇതിനുള്ള ആയുധങ്ങളുണ്ടെന്ന് പ്രഖ്യാപിക്കുകയാണ് ഇറാൻ മോക് ഡ്രില്ലിലൂടെ. ഇതിനോട് ഇസ്രയേൽ എങ്ങനെ പ്രതികരിക്കുമെന്നതാണ് നിർണ്ണായകം.
ഇറാൻ ഗൾഫ് രാജ്യങ്ങളിൽ ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇസ്രയേൽ ആരോപിച്ചിരുന്നു. ഇസ്രയേൽ ചാരസംഘടന മൊസാദിന്റെ തലവൻ ഡേവിഡ് ബാർനിയയാണ് ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്ന ആരോപണം ഉയർത്തിയത്. റഷ്യക്ക് പുതിയ ആയുധങ്ങൾ വിതരണം ചെയ്യുന്നത് വർധിപ്പിക്കാനും ഇറാൻ പദ്ധതിയിടുന്നുണ്ടെന്ന് മൊസാദ് തലവൻ ആരോപിച്ചു. ഇറാൻ മുൻപില്ലാത്ത വിധം ആണവപ്രവർത്തനങ്ങൾ വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെന്നുണ്ടെന്നും ഇറാന്റെ ഭാവി ലക്ഷ്യങ്ങൾ തീർത്തും രഹസ്യ സ്വഭാവം കാത്തുസൂക്ഷിക്കുന്നതാണ്, രാജ്യത്തെ സമ്പുഷ്ട യുറേനിയം സംഭരണം വിശാലമാക്കാനും അതുവഴി ഗൾഫ് മേഖലയിലെ മുസ്ലിം രാജ്യങ്ങൾക്കുമേൽ ആക്രമണത്തിനുമാണ് ഇറാൻ പദ്ധതിയിടുന്നതായും മൊസാദ് തലവൻ ഡേവിഡ് ബാർനിയ ആരോപിച്ചത്. ഇതിന് പിന്നാലെയാണ് ഇസ്രയേലും ഭീഷണി വീഡിയോയുമായി എത്തുന്നത്.
റഷ്യക്ക് കൂടുതൽ പുതിയ ആയുധങ്ങൾ നൽകാനും ഇറാൻ പദ്ധതിയിട്ടതായാണ് മൊസാദ് തലവൻ ആരോപിച്ചു. ഇറാൻ സൈന്യം തീർത്തും ലജ്ജാകരമായ ഇരട്ടതാപ്പാണ് സ്വീകരിക്കുന്നതെന്നും ഇസ്രയേൽ ചാരസംഘടനാ തലവൻ അഭിപ്രായപ്പെട്ടിരുന്നു. ഇറാൻ സൈന്യത്തിന്റ ഒരു വശം വിയന്നയിലേക്ക് അനുരഞ്ജന ചർച്ചക്കായി ദൂതന്മാരെ അയക്കുന്നതാണെന്നും മറ്റൊരു വശം ഇറാനിലെ ഭീകരവാദികളെ ലോകത്തിന്റെ പലഭാഗങ്ങളിലേക്കും അയച്ച് സാധാരണക്കാരായ മനുഷ്യരെ കൊന്നൊടുക്കുകയും ചെയ്യുന്നതാണെന്ന് ഡേവിഡ് ബാർനിയ ആരോപിച്ചു. ഇത് ഇറാനെ പ്രകോപിപ്പിച്ചതിന്റെ സൂചനയാണ് ഇപ്പോഴത്തെ വീഡിയോ.
2019 ൽ സൗദിയുടെ ആണവ മേഖലയിൽ ഇറാൻ ആക്രമണം അഴിച്ചുവിട്ടതായി സൗദി ആരോപിച്ചിരുന്നു. സൗദിയിലേക്കയച്ച അതേ ഡ്രോണുകളാണ് യുക്രയിൻ അധിനിവേശത്തിൽ റഷ്യക്ക് നൽകിയതെന്നും സൗദി വിമർശിച്ചിരുന്നു. യുക്രെയിൻ യുദ്ധത്തിൽ ഇറാൻ റഷ്യക്ക് ആയുധങ്ങൾ എത്തിച്ചുനൽകിയതായി പശ്ചാത്യരാജ്യങ്ങളും വിമർശനമുയർത്തിയിരുന്നു. ഇറാനും റഷ്യയും പ്രതിരോധ മേഖലയിൽ സഹകരിക്കുന്നതിൽ ഇടപെടാൻ മൂന്നാമതൊരു രാജ്യത്തിന് അവകാശമില്ലെന്നാണ് ഇറാൻ പ്രതികരിച്ചിരുന്നത്. റഷ്യക്ക് ഡ്രോണുകൾ നൽകിയെന്ന ആരോപണം ഇറാൻ തള്ളികളയുകയും ചെയ്തിരുന്നു. എന്നാൽ ഈ ആരോപണങ്ങൾ നയതന്ത്ര ബന്ധം കൂടുതൽ വഷളാക്കി.
നവംബറിൽ ഇസ്രയേലിലെ ശതകോടീശ്വരന്റെ എണ്ണക്കപ്പലിനുനേർക്ക് ഡ്രോൺ ആക്രമണം നടന്നിരുന്നു. ഒമാന്റെ തീരത്തിനടുത്താണ് ആക്രമണം ഉണ്ടായത്. ലൈബീരിയയിൽ രജിസ്റ്റർ ചെയ്ത പസഫിക് സിർകോൺ എന്ന കപ്പലിനുനേർക്കാണ് ആക്രമണം ഉണ്ടായത്. സിംഗപ്പുർ ആസ്ഥാനമായ പ്രവർത്തിക്കുന്ന ഈസ്റ്റേൺ പസഫിക് ഷിപ്പിങ് കമ്പനിയാണ് പസഫിക് സിർകോൺ കപ്പലിന്റെ ഉടമ. ഇസ്രയേലിലെ ശതകോടീശ്വരനായ ഇഡാൻ ഒഫർ ആണ് ഈ കമ്പനിയുടെ ഉടമ. ഒമാന്റെ തീരത്തിന് അടുത്ത് 240 കിലോമീറ്റർ അകലെ വച്ചാണ് ആക്രമണം. ഇറാൻ ഷഹീദ് 136 എന്ന ഡ്രോൺ ഉപയോഗിച്ചു നടത്തിയ ആക്രമണമാണെന്ന് കരുതുന്നതായി ഇസ്രയേൽ ഉദ്യോഗസ്ഥൻ അനൗദ്യോഗികമായി അറിയിച്ചെന്ന് എപി റിപ്പോർട്ട് ചെയ്തിരുന്നു. ഇറാൻ ഈ ഡ്രോണുകൾ റഷ്യയ്ക്കു നൽകിയിട്ടുണ്ട്. ഇതു ഇറാൻ നിഷേധിക്കുകയും ചെയ്തില്ല.
നേരത്തെ ഇറാനെ ചെറുക്കാൻ ഏതറ്റംവരെയുംപോകുമെന്ന സംയുക്തപ്രഖ്യാപനത്തിൽ ഒപ്പിട്ട് അമേരിക്കയും ഇസ്രയേലും ഒരുമിച്ചിരുന്നു. ഇറാൻ ആണവായുധം സമാഹരിക്കുന്നത് തടയാൻ എല്ലാ ശക്തിയും ഉപയോഗിക്കാൻ അമേരിക്ക സന്നദ്ധമെന്ന് പ്രഖ്യാപനത്തിൽ ഒപ്പുവച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ആണവ ഇറാൻ ഇനിയുണ്ടാകില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി യായ്‌ര് ലാപിഡ് അവകാശപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇറാനും ഇസ്രയേലും തമ്മിലെ ബന്ധം കൂടുതൽ വഷളായത്.
മറുനാടന് ഡെസ്ക്