- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു ഇടവേളയ്ക്ക് ശേഷം നടന്ന അഭിപ്രായ സർവേയിൽ ലേബർ പാർട്ടി നേതാവ് മുന്നിൽ; ബോറിസ് ജോൺസൺ തിരിച്ചു വരണമെന്ന് ഒരു കൂട്ടം ടോറി നേതാക്കൾ; ബ്രിട്ടനിലെ രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുന്നു
രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലാണ് ഋഷി സുനക് അമരസ്ഥാനത്തെത്തുന്നത്. തകർന്നടിഞ്ഞ പൗണ്ടിന്റെ വില ഉയർത്തിക്കൊണ്ടു വരുന്നത് ഉൾപ്പടെ ചില കാര്യങ്ങൾ ഋഷിക്ക് ചെയ്യാൻ ആയെങ്കിലും പൊതുജനങ്ങൾക്ക് നേരിട്ട് പ്രയോജനം അനുഭവമാകുന്ന തരത്തിലുള്ള കാര്യങ്ങൾ ഒന്നും ഇനിയും എത്തിയിട്ടില്ല. അതിന്റെ പ്രതിഫലനമയിരുന്നു ഒരു ഇടവേളക്ക് ശേഷം നടന്ന അഭിപ്രായ സർവേയിൽ പ്രതിഫലിച്ചത്. തൊട്ടുമുൻപ് നടന്ന അഭിപ്രായ സർവേയിലേതിനേക്കാൾ ലേബർ പാർട്ടി നേതാവ് സർ കീർ സ്റ്റാർമർ ലീഡ് ഇരട്ടിപ്പിച്ചു.
പുതുവത്സരദിനത്തിനു ശേഷം നടന്ന സർവേയിലാണ് ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രി ആര് എന്ന ചോദ്യത്തിന് കീർ സ്റ്റാർമർ ഏറെ ദൂരം മുൻപിൽ പോയ്ത്.ഏറ്റവും നല്ല പ്രധാനമന്ത്രി ആരായിരിക്കും എന്ന ചോദ്യത്തിന് ക്രിസ്ത്മസിനു മുൻപായി കീർ സ്റ്റാർമർ അഞ്ച് പോയിന്റുകൾക്കായിരുന്നു ലീഡ് ചെയ്തിരുന്നത് ഇപ്പോൾ ഒൻപത് പോയിന്റുകൾക്കാണ് ലീഡ്. സുനകിന് 36 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ കഴിഞ്ഞ തവണ നേടിയതിനേക്കാൾ 3 ശതമാനം കൂടുതൽ നേടിയൽ സ്റ്റാർമർക്ക് 46 ശതമാനം വോട്ടൂകൾ ലഭിച്ചു.
1,624 വോട്ടർമാർ പങ്കെടുത്ത, ടെക്നെ യു കെയുടെ ഈ സർവേയിൽ പങ്കെടുത്തവരിൽ പകുതിയോളം പേർ (48 ശതമാനം) വിശ്വസിക്കുന്നത് ഈ വർഷം അവസാനമാകുമ്പോഴേക്കും ഋഷി സുനക് പ്രധാനമന്ത്രി പദത്തിൽ നിന്നും ഒഴിയും എന്നാണ്. മേയിൽ നടക്കുന്ന തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് കനത്ത തിരിച്ചടിയേറ്റാൽ, എം പിമാർ ഋഷിക്കെതിരെ തിരിയും എന്നതിനു സംശയമില്ല. 2019-ൽ കൺസർവേറ്റീവ് പാർട്ടിക്ക് വോട്ടുചെയ്തവരിൽ അഞ്ചിൽ ഒരാൾ വീതം ഇപ്പോൾ വിശ്വസിക്കുന്നത് കീർ സ്റ്റാർമർ തന്നെയായിരിക്കും നല്ല പ്രധാനമന്ത്രി എന്നാണ്.
ഇരു നേതാക്കളും, പുതുവത്സരത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. അതിനു രണ്ട് ദിവസങ്ങൾക്ക് ഇപ്പുറമാണ് ഈ സർവേ നടന്നത്. കീർ സ്റ്റാർമറുടെ സംസാരത്തിനിടയിൽ മൈക്ക് ഇടക്ക് പ്രശ്നമുണ്ടാക്കിയെങ്കിൽ കൂടി അദ്ദേഹത്തിനു തന്നെയായിരുന്നു കൂടുതൽ പേരെ ആകർഷിക്കാൻ കഴിഞ്ഞതെന്നാണ് പൊതുവേയുള്ള നിഗമനം.
തകരുന്ന സമ്പദ്ഘടന, കുതിച്ചുയരുന്ന ജീവിത ചെലവുകൾ, ദുരിതങ്ങൾ നൽകുന്ന സമര ശൃംഖല തുടങ്ങി കൺസർവേറ്റീവ് പാർട്ടിക്ക് പ്രതികൂലമായി ഘടകങ്ങൾ ഒരുപാട് ഉള്ളപ്പോൾ സമ്പദ്ഘടനയുടെ കാര്യത്തിലും കുടിയേറ്റ നിയന്ത്രണത്തിന്റെ കാര്യത്തിലും ഇപ്പോൾ കൂടുതൽ പേർ വിശ്വസിക്കുന്നത് ലേബർ പാർട്ടിയേയാണ് എന്നാണ് സർവേയിൽ പുറത്തു വന്ന ഫലം. ഈ രണ്ടു മേഖലകളെയും സംബന്ധിച്ച് കുറേക്കൂടി വിശ്വാസയോഗ്യമായ നയങ്ങളും പരിപാടികളും ലേബർ പാർട്ടിക്കാണ് ഉള്ളതെന്ന് ജനം വിശ്വസിക്കുന്നു.
ഋഷിയുടെ മുഖത്തിനു പാർട്ടിയെ രക്ഷിക്കാനാവില്ലെന്ന തിരിച്ചറിവിൽ ബോറിസ് ജോൺസൺ തിരിച്ചു വരണമെന്ന ചില എം പിമാർ തന്നെ ആവശ്യപ്പെട്ടു തുടങ്ങി. ബോറിസിന്റെ കഴിവുകൾ പാർട്ടിക്ക് വേണ്ടി ഉപയോഗിക്കാതിരിക്കുന്നത് മണ്ടത്തരമാകും എന്നാണ് ഫിഷറീസ് മന്ത്രിയും മുൻ ചീഫ് വിപ്പുമായ മാർക്ക് സ്പെൻസർ പറഞ്ഞത്. ഇപ്പോൾ കാര്യങ്ങൾ നേരെയാക്കാൻ ഋഷിയാണ് നല്ലത് എന്നു പറഞ്ഞ അദ്ദേഹം പക്ഷെ അതിനർത്ഥം ബോറിസ് ജോൺസന് ഇനി രാഷ്ട്രീയത്തിൽ വലിയ പങ്കില്ല എന്നല്ല എന്നും പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ