- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണീക്കൂറിൽ 10,000 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന സൂപ്പർസോണിക് മിസൈൽ ഉൾപ്പെട്ട ആയുധങ്ങളുമായി ബ്രിട്ടീഷ് കടൽ ലക്ഷ്യമാക്കി റഷ്യയുടെ യുദ്ധക്കപ്പൽ നീങ്ങി; പിന്നാലെ ബ്രിട്ടന്റെ യുദ്ധക്കപ്പലും; റഷ്യ-യുകെ സംഘർഷം മൂർച്ഛിക്കുന്നു
ഭൂമിയിൽ ആർക്കും തടയാനാവില്ലെന്ന് റഷ്യ അവകാശപ്പെടുന്ന ഹൈപ്പർസോണിക് സിർകോൺ മിസൈലുകൾ ഉൾപ്പടെയുള്ള അയുധശേഖരങ്ങളുമായി റഷ്യൻ കപ്പൽപട ബ്രിട്ടനെ ലക്ഷ്യമാക്കി നീങ്ങിയതോടേ ബ്രിട്ടീഷ് റോയൽ നേവിയും കപ്പലിനെ നിരീക്ഷിക്കാൻ ആരംഭിച്ചു. റഷ്യൻ യുദ്ധക്കപ്പലായ അഡ്‌മിറൽ ഗോർഷ്‌കോവും അതിനെ പിന്തുടരുന്ന ടങ്കർ കമയും വടക്കൻ കടലിലേക്ക് കടന്നതോടേ എച്ച് എം എസ് പോർട്ട്ലാൻഡ് അതിനെ നിരീക്ഷിക്കാൻ തുടങ്ങിയതായി റോയൽ നേവി ഒരു കുറിപ്പിലൂടെ അറിയിച്ചു.
മണിക്കൂറിൽ 10,000 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കൻ കഴിവുള്ള സിർകോൺ മിസൈലുകളും കാലിബർ മിസൈലുകളും കപ്പലിലെ ആയുധവ്യൂഹത്തിലുണ്ട്. ബ്രിട്ടനെ ലക്ഷ്യമിട്ടാണ് ഈ നാവികകപ്പൽ ഇപ്പോൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. തിങ്കളാച്ച എച്ച് എം എസ് പോർട്ട്ലാൻഡ് റഷ്യൻ കപ്പലിനെ പിന്തുടരുന്ന ചിത്രവും പ്രസ്താവനക്കൊപ്പം ബ്രിട്ടീഷ് നവിക സേന പുറത്തു വിട്ടിട്ടുണ്ട്. നോർവീജിയൻ കടലിലൂടെ തെക്കോട്ട് സഞ്ചരിക്കുന്ന ഈ കപ്പലിനെ നോർവീജിയൻ കോസ്റ്റ് ഗർഡും നിരീക്ഷിക്കുന്നുണ്ടെന്നും നേവി അറിയിച്ചു.
പ്രത്യേക സൈനിക നടപടികൾക്ക് ഉതകുന്ന സെൻസറുകൾ, ടോർപിഡോകൾ തുടങ്ങിയ ആധുനിക യുദ്ധ ശേഖരങ്ങൾ വഹിക്കുന്ന മെർലിൻ ഹെലികോപ്റ്ററുകൾ ബ്രിട്ടീഷ് നാവിക കപ്പലിൽ കരുതിയിട്ടുണ്ട്. വടക്കൻ കടലിലും സമീപത്തെ സമുദ്ര മേഖലകളിലും യുദ്ധക്കപ്പലുകളെ പിന്തുടർന്ന് നിരീക്ഷിക്കുക എന്നത് നാവിക സേനയുടേ സാധാരണ കർത്തവ്യങ്ങളിൽ ഒന്നാണെന്നും സേന വക്താവ് അറിയിച്ചിട്ടുണ്ട്.
ബ്രിട്ടന്റെ സമുദ്രാർത്തിക്കുള്ളിൽ, സേനയുടെ സാന്നിദ്ധ്യം വ്യക്തമാക്കുന്ന തരത്തിലുള്ള ഇത്തരം നീക്കങ്ങൾ രാജ്യത്തിന്റെ താത്പര്യം സംരക്ഷിക്കുന്നതിനും അതേസമയം മാരിടൈം നിയമങ്ങൾക്ക് വിധേയമായും ആണെന്നും നേവി കമാൻഡിങ് ഓഫീസർ അറിയിച്ചു. ജനുവരി 7 ന് ആയിരുന്നു പ്ലിമത്തിൽ നിന്നും എച്ച് എം എസ് പോർട്ട്ലാൻഡ് യാത്രതിരിച്ചത്. റഷ്യയുടെ വടക്ക് പടിഞ്ഞാറൻ അതിർത്തിയിലുള്ള സെവെരൊമോസ്‌കിൽ നിന്നും കഴിഞ്ഞയാഴ്‌ച്ചയായിരുന്നു അഡ്‌മിറൽ ഗോർഷ്‌കോവ് യാത്ര പുറപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ