- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചാൾസ് രാജാവിന്റെ കിരീടധാരണത്തിന് മകൻ ഹാരി പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് ഋഷി സുനക്; തന്നോടും ഭാര്യയോടും രാജകുടുംബം മാപ്പു പറഞ്ഞാൽ എല്ലാ പ്രശ്നങ്ങളും തീർക്കുമെന്ന് ഹാരിയുടെ വാഗ്ദാനം; ബ്രിട്ടീഷ് രാജകുടുംബത്തിൽ പ്രതിസന്ധി തുടരുന്നു
ലണ്ടൻ: രാജകുടുംബത്തിലെ കലഹത്തിനിടയിലേക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ വലിച്ചിഴച്ചേക്കും എന്ന റിപ്പോർട്ടുകൾ വരുന്നു. ചാൾസ് മൂന്നാമൻ രാജാവിന്റെ കിരീടധാരണ ചടങ്ങിലേക്ക് മകൻ ഹാരിയെ ക്ഷണിക്കണമോ വേണ്ടയോ എന്ന കാര്യത്തിലെ തീരുമാനം രാജാവിന്റെ നിയന്ത്രണത്തിൽ ഉള്ള ഒന്നല്ല എന്നാണ് രാജകൊട്ടാരം വൃത്തങ്ങൾ പറയുന്നത്. കഠിനമായ ഒരു തീരുമാനം എടുക്കുന്നതിൽ നിന്നും ഒഴിവാകുവാൻ ചർച്ചിലിന്റെ പാരമ്പര്യം ചാൾസ് സ്വീകരിച്ചേക്കുമെന്ന് അവർ പറയുന്നു.
1953-ൽ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്നും ഡ്യുക്ക് ഓഫ് വിൻഡ്സറിനെ അന്നത്തെ പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ വിലക്കിയിരുന്നു. രാജാവിന്റെ കിരീടധാരണം എന്നത് ഒരു പൊതു ചടങ്ങാണ്. സർക്കാർ ആണ് അതിന്റെ ചെലവ് വഹിക്കുന്നതും. അതുകൊണ്ടു തന്നെ അന്ന് വിൻസ്റ്റൺ ചർച്ചിൽ ഡ്യുക്കിനോട് നിർദ്ദേശിച്ചതുപോലെ ഹാരിയെ ക്ഷണിക്കണമോ എന്ന തീരുമാനം സർക്കാരിന് വിടാനാണ് ആലോചന. കിരീടധാരണത്തിലോ അനുബന്ധ ചടങ്ങുകളിലോ ഹാരിക്ക് ഔദ്യോഗികമായചുമതലകളോ പങ്കോ ഇല്ല.
എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസ് ഈ പ്രശ്നത്തിൽ നിന്നും ഒഴിഞ്ഞു നിൽക്കാനാണ് ആഗ്രഹിക്കുന്നത്. സാധാരണയായി പേരുകൾ പരാമർശിക്കാതെ, പങ്കെടുക്കുന്ന അതിഥികളുടെ എണ്ണം നൽകുകയാണ് പതിവ് എന്ന് വൈറ്റ് ഹോൾ വൃത്തങ്ങൾ പറയുന്നു. അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ നടത്തുക മാത്രമാണ് തങ്ങൾ ചെയ്യാറുള്ളതെന്നും അവർ പറയുന്നു. കിരീടധാരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി സർക്കാർ ഉദ്യോഗ്സ്ഥർ, രാജകൊട്ടാരത്തിലെ ഉദ്യോഗ്സ്ഥർ, ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പ്രതിനിധികൾ എന്നിവരെ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു കമ്മിറ്റി ഉണ്ടാക്കിയേക്കും എന്നുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്.
അതേസമയം, രാജകുടുംബം മേഗൻ മെർക്കലിനോട് ക്ഷമാപണം നടത്തിയാൽ എല്ലാ പ്രശ്നങ്ങളും തീരുമെന്ന് ഹാരി വ്യക്തമാക്കുന്നു. നിങ്ങൾ എന്താണ് ചെയ്തതെന്ന് നിങ്ങൾക്ക് അറിയാം, എന്തിനാണ് ചെയ്തതെന്ന് എനിക്കും അറിയാം. ഇപ്പോൾ നിങ്ങൾ പിടിക്കപ്പെട്ടിരിക്കുന്നു, ഇനി എല്ലാം ശുദ്ധമാക്കി വരിക, ഹരി സ്വന്തം കുടുംബത്തിനോടായി പറയുന്നു. എന്തിനു വേണ്ടിയാണ് രാജകുടുംബാം മേഗനോട് മാപ്പ് പറയേണ്ടത് എന്ന് ഹാരി വ്യക്തമാക്കിയില്ല. എന്നാൽ താൻ മേഗനൊപ്പം നിന്ന് ഒരു നല്ല പൊരാട്ടം നടത്തുകയാണെന്നാണ് ഹാരി പറഞ്ഞത്.
നേരത്തേ ടെലെഗ്രാഫിന് നൽകിയ ഒരു അഭിമുഖത്തിൽ, വില്യമിന്റെ മക്കൾക്ക് തന്റെ ഗതി വരാതിരിക്കാനാൺ' താൻ പോരാടുന്നത് എന്ന് ഹാരി പറഞ്ഞിരുന്നു. വില്യമിന്റെ മകൾ ഷർലറ്റും ഇളയമക്ൻ ജോർജ്ജും തനിക്ക് സംഭവിച്ച ഗതികേട് അനുഭവിക്കരുത്. അതിനായി രാജകുടുംബത്തിനകത്ത് പരിഷ്‌കരണങ്ങൾ ഉണ്ടാകണം. തന്റെ പോരാട്ടം അതിനുവേണ്ടിയണെന്ന് ഹാരി പറഞ്ഞിരുന്നു.
മറുനാടന് മലയാളി ബ്യൂറോ