- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീറ്റ് ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്ത പ്രധാനമന്ത്രിക്ക് പിഴ നോട്ടീസ് അയച്ച് ലങ്കാഷെയർ പൊലീസ്; കുറ്റം ഏറ്റുപറഞ്ഞ് പിഴ അടക്കുമെന്ന് ഋഷി സുനക്: രണ്ടു തവണ പിഴ അടക്കേണ്ടി വന്ന ഋഷിക്ക് പ്രധാനമന്ത്രി പദവി ഒഴിയേണ്ടി വരുമോ?
ലണ്ടൻ: സീറ്റ്ബെൽറ്റ് ധരിക്കാതെ കാറിൽ യാത്ര ചെയ്തതിന് താൻ പിഴ അടയ്ക്കുമെന്ന് ഋഷി സുനക്. ലങ്കാഷെയർ പൊലീസ് പ്രധാനമന്ത്രിക്ക് 500 രൂപ പിഴയിട്ടതിന് പിന്നാലെയാണ് താൻ പിഴയടയ്ക്കുമെന്ന് ഋഷി സുനക് വ്യക്തമാക്കിയത്. കുറ്റം ഏറ്റുപറഞ്ഞ് മാപ്പു പറയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് രണ്ടാം തവണയാണ് ഋഷിക്ക് സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് പിഴയടക്കേണ്ടി വരുന്നത്. രണ്ടു തവണ പിഴ അടക്കേണ്ടി വന്ന ഋഷിക്ക് പദവി ഒഴിയേണ്ടി വരുമോ? എന്ന ചോദ്യമാണ് ഇപ്പോൾ സർവ്വ കോണിൽ നിന്നും ഉയരുന്നത്. കാരണം ബ്രിട്ടീഷ് പൊലീസിന്റെ കണിശമായ നിയമം തന്നെ. നിയമത്തിന്റെ മുന്നിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിയും സമന്മാരാണ് നിയമം ലംഘിച്ചാൽ കടുത്ത പ്രത്യാഘാതമായിരിക്കും നേരിടേണ്ടി വരിക.
ബ്രിട്ടിൽ സീറ്റ് ബെൽറ്റ് ഇടാതെ യാത്ര ചെയ്താൽ 500 പൗണ്ട് ആണ് പിഴ. ഈ തുക ഋഷി സുനകം അടക്കണം. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഋഷി സുനക് സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നതായി കണ്ടെത്തിയത്. ചെയ്ത തെറ്റ് അദ്ദേഹം പൂർണ്ണമായും മനസ്സിലാക്കുന്നതായും മാപ്പുപറയുമെന്നും പ്രധാനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി. നിയമത്തിനു മുൻപിൽ എല്ലാവരും സമന്മാരാണെന്ന് ബ്രിട്ടീഷ് പൊലീസ് തെളിയിക്കുന്നത് ഇതാദ്യമായിട്ടല്ല. കോവിഡ് നിയന്ത്രണങ്ങൾ നിലനിന്നിരുന്ന സമയത്ത് വീട്ടിൽ സൽക്കാരമൊരുക്കിയ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനും ബ്രിട്ടീഷ് പൊലീസിന്റെ കാർക്കശ്യം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അന്ന് ആ വിവാദത്തിൽ ബോറിസ് ജോൺസന് നഷ്ടമായത് പ്രധാനമന്ത്രി പദമായിരുന്നു.
ഇപ്പോഴിതാ സീറ്റ് ബെൽറ്റ് ധരിക്കാത്തതിന്റെ പേരിൽ ഋഷി സുനകും ബ്രിട്ടീഷ പൊലീസിന്റെ ശിക്ഷ ഏറ്റുവാങ്ങിയിരിക്കുകയാണ്. ഋഷി സുനക് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കാറിന്റെ ബാക്ക് സീറ്റിലിരുന്ന് ഒരു സന്ദേശം നൽകുന്നതിനായി അദ്ദേഹം ഒരു വീഡിയോ ചെയ്തു. അതിനിടയിൽ സീറ്റ് ബെൽറ്റ് ഊരിമാറ്റിയതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
ബ്രിട്ടനിൽ 500 പൗണ്ട് പിഴവരെ വിധിച്ചേക്കാവുന്ന ഒരു കുറ്റമാണിത്. തനിക്ക് ഒരു തെറ്റ് പറ്റിയതാണെന്ന് പറഞ്ഞ് ഋഷി നേരത്തേ ക്ഷമാപണം നടത്തിയിരുന്നു. ഇപ്പോൾ ഈ വീഡിയോ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ലങ്കാഷയർ പൊലീസ് അറിയിച്ചു. വ്യാഴാഴ്‌ച്ച ലങ്കാഷയർ സന്ദർശിക്കുന്നതിനിടയിലായിരുന്നു ഈ സംഭവം നടന്നത്. ഇക്കാര്യത്തിൽ പ്രധാനമന്ത്രിക്ക് അല്പം ജാഗ്രതക്കുറവ് സംഭവിച്ചതായി പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്ത്ങ്ങളും പറയുന്നു.
ഈ സംഭവത്തെ കുറിച്ച് അറിയാമെന്നും, അത് അന്വേഷിക്കുകയാണ് എന്നുമാണ് ലങ്കാഷയർ പൊലീസിന്റെ വക്താവ് പറഞ്ഞത്. എല്ലാവരും സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കണം എന്നുതന്നെയാണ് പ്രധാനമന്ത്രിയുടെ അഭിപ്രായം എന്നും, ഇക്കാര്യത്തിൽ അദ്ദേഹത്തിന് ജാഗ്രതക്കുറവ് പറ്റിയതാണെന്നും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവും അറിയിച്ചു.
തന്റെ ലെവെലിങ് അപ് ഫണ്ടിനെ കുറിച്ചുള്ള വീഡിയോ ആയിരുന്നു ആ സ്മയത്ത് ഋഷി ചിത്രീകരിച്ചിരുന്നത്. ഈ സംയം, പൊലീസ് ഉദ്യോഗസ്ഥർ മോട്ടോർബൈക്കുകളിൽ പ്രധാനമന്ത്രിക്ക് അകമ്പടി സേവിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് ഹാർട്ടിൽപൂളിൽ നടന്ന ഒരു അഭിമുഖത്തിൽ ഇതേക്കുറിച്ച് ചോദിച്ചുവെങ്കിലും ഋഷി മൗനം പാലിക്കുകയായിരുന്നു. പൊലീസ്, അഗ്നിശമന പ്രവർത്തനം, രക്ഷാ പ്രവർത്തനങ്ങൾ, ചില സെർട്ടിഫൈ ചെയ്ത മെഡിക്കൽ പ്രശ്‌നങ്ങൾ എന്നിവയിൽ ഒഴിച്ച്, യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കണം എന്നത് യു കെയിലെ കർശന നിയമമാണ്.
എ-ലിസ്റ്റിൽ ഉൾപ്പെട്ട് സെലിബ്രിറ്റിയെ പോലെയാണ് ഋഷി സുനാക് പെരുമാറുന്നത് എന്നൊരു ആരോപണവും ഉയരുന്നുണ്ട്. അവശവിഭാഗങ്ങൾക്കായി സർക്കാർ നൽകുന്ന സഹായങ്ങളെ കുറിച്ചുള്ള പ്രചാരണവുമായി ബന്ധപ്പെട്ട് ഒരു പരിപാടിയിൽ സംബന്ധിക്കുവാൻ അദ്ദേഹം റോയ്ൽ എയർ ഫോഴ്‌സിന്റെ വിമാനത്തിൽ യാത്ര ചെയ്തതാണ് ഈ വിവാദം സൃഷ്ടിച്ചിരിക്കുന്നത്.
ഇന്നലെ രാവിലെയായിരുന്നു വടക്ക് പടിഞ്ഞാറൻ ലണ്ടനിലെ നോർത്ത്‌ഹോൾട്ടിൽ നിന്നും ബ്ലാക്ക്പൂളിലെക്ക് ഈ വി ഐ പി വിമാനം യാത്രയായത്. എന്നാൽ ഈ യാത്രയിൽ വിമാനം ഉപയോഗിക്കാൻ ഇടയാക്കിയ കാരണങ്ങൾ വെളിപ്പെടുത്താൻ സുരക്ഷാ കാരണങ്ങളാൽ പ്ര്ധാനമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല. കഴിഞ്ഞ പത്ത് ദിവസങ്ങൾക്കുള്ളിൽ ഇത് മൂന്നാം തവണയാണ് ലണ്ടനിൽ നിന്നും യു കെയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകാൻ ഋഷി വിമാനം ഉപയോഗിക്കുന്നത്. ഈ പ്രദേശങ്ങളിലേക്കെല്ലാം ലണ്ടനിൽ നിന്നും റെയിൽ സർവ്വീസുകൾ ഉണ്ടെന്ന് വിമർശകർ ചൂണ്ടിക്കാണിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ