ലണ്ടൻ: കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയാലും, രജാവിനും രാജപത്നിക്കും ഒപ്പം ബാൽക്കണിയിൽ നിൽക്കാൻ ഹാരിയും മേഗനും ഉണ്ടാകില്ല എന്ന് ഉറപ്പായി. അതുപോലെ പീഡന കേസിൽ പെട്ട് രാജപദവികൾ നഷ്ടപ്പെട്ട ആൻഡ്രൂ രാജകുമാരനും ഉണ്ടായിരിക്കില്ല. കിരീടധാരണത്തിനു ശേഷം രാജാവും രാജപത്നിയും ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ട് പൊതുജനങ്ങൾക്ക് ദർശനം നൽകും. എന്നാൽ, രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലിയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ, ചുമതലകൾ വഹിക്കുന്ന രാജകുടുംബാംഗങ്ങൾ മാത്രമെ അവർക്കൊപ്പം ബാൽക്കണിയിൽ ഉണ്ടാകൂ.

ഹാരിയും മേഗനും ആൻഡ്രുവും ഇപ്പോൾ രാജകുടുംബംഗങ്ങൾ എന്ന നിലയിലുള്ള ചുമതലകൾ ഒന്നും തന്നെ വഹിക്കാത്തതിനാൽ ഇവർ മൂന്നുപേരും ബാൽക്കഃണിയിൽ ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്. എന്നാൽ, ഹാരിക്കും മേഗനും ഈ പരിപാടിയിലേക്ക് ക്ഷണം ഉണ്ടോ എന്നകാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഓർമ്മക്കുറിപ്പുകൾ കൂടി പ്രസിദ്ധീക്രിച്ച്തോടെ ഹാരിയുടെ, കുടുംബവുമായുള്ള ബന്ധം ഏറ്റവും മോശപ്പെട്ട നിലയിൽ എത്തി നിൽക്കുകയാണെന്നാണ് അവരുമായി അടുത്തവർ പറയുന്നത്.

എന്നാൽ, വില്യമും ചാൾസ് മൂന്നാമനും ഹാരിയും തമ്മിൽ ചില ചർച്ചകൾ നടക്കുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ ചർച്ചകൾ വിജയിച്ചാൽ ഒരുപക്ഷെ ഹാരിക്ക് കുടുംബസമേതം കിരീട ധാരണ ചടങ്ങിൽ എത്താനായേക്കും. എന്നിരുന്നാലും ബാൽക്കണിയിൽ അച്ഛനോടുംരണ്ടാനമ്മയോടും ഒപ്പം നിൽക്കാനാകില്ല.

രാജപദവി തിരിച്ചു നൽകുമെന്ന് രാജ്ഞി പറഞ്ഞതായി ആൻഡ്രു

അതിനിടയിൽ തന്നിൽ നിന്നും എടുത്തുകളഞ്ഞ രാജപദവികളും സൈനിക പദവികളും തിരിച്ചു നൽകാമെന്ന് രാജ്ഞി ആൻഡ്രുവിന് വാക്കുകൊടുത്തതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ആ അവകശവാദമുയർത്തി ആൻഡ്രു അതെല്ലാം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലുമാണ്. ആൻഡ്രു തനിക്കുള്ള എച്ച് ആർ എച്ച് ടൈറ്റിൽ ഉപയോഗിക്കുവാനുള്ള അനുമതി രാജ്ഞിയോട് ചോദിച്ചു എന്നും ഏറെ തർക്കങ്ങൾക്ക് ശേഷം രജ്ഞി അതിനു സമ്മതിച്ചു എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്.

കുട്ടിപീഡകൻ എപ്സ്റ്റീനുമായി ബന്ധപ്പെട്ട് ലൈംഗിക പീഡനകേസിൽ ഉൾപ്പെട്ട്തോടെയായിരുന്നു ഈ പദവികൾ എല്ലാം ആൻഡ്രുവിന് നഷ്ടമായത്. എന്നാൽ പദവികൾ എടുത്തു മാറ്റിയിട്ടില്ലെന്നും സ്വകാര്യമായി അത് ഉപയോഗിക്കാനാവുമെന്നും അന്ന് രാജ്ഞിആൻഡ്രുവിനോട് പറഞ്ഞതയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ, അന്ന് രാജകുടുംബ വൃത്തങ്ങൾ ഇതിനെ അനുകൂലിച്ചില്ല. ലക്ഷക്കണക്കിന് പൗണ്ട് നൽകി കേസ് ഒത്തുതീർപ്പാക്കിയതിനാൽ ഇനി അത് ഒരിക്കലും ഉപയോഗിക്കരുത് എന്നതയിരുന്നു അവരുടെ നിലപാട്.

ഡ്യുക്ക് ഓഫ് ഏഡിൻബർഗ് പദ്വി ഏഡ്വേർഡ് രാജകുമാരന്

തന്റെ പിതാവ് ഫിലിപ്പ് രാജകുമാരൻ വഹിച്ചിരുന്ന ഡ്യുക്ക് ഓഫ് എഡിൻബർഗ് പദവി, സഹോദരൻ എഡ്വേർഡ് രാജല്കുമാരന് നൽകാൻ ചാൾസ് രാജാവ് തീരുമാനിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഈ പദവി ആർക്കും നൽകാതെ, കൊച്ചുമകൾ ഷാർലെറ്റ് രാജകുമാരിക്ക് പ്രായപൂർത്തിയാകുവാൻ കാത്തിരിക്കുകയാണ് രാജാവ് എന്നൊരു വാർത്ത പരന്നിരുന്നു. എന്നാൽ ഇപ്പോൾ രാജകുടുംബവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്, ഈ പദവി ഇപ്പോൾ ഏൾ ഒഫ് വെസെക്സ് ആയ എഡ്വേർഡിന് നൽ-കിയേക്കും എന്നാണ്.

നേരത്തേ, ഈ പദവി ചാൾസ് തന്റെ കൊച്ചുമകൾക്കായി നീക്കി വച്ചിരിക്കുകയാണെന്ന വാർത്ത പുറത്തുവന്നപ്പോൾ എഡ്വേർഡ് തീർത്തും നിരാശനായിരുന്നു. തന്റെ പിതാവ് വഹിച്ച പദവി എഡ്വേർഡിന് നൽകാമെന്ന് മരിക്കുന്നതിനു മുൻപായി എലിസബത്ത് രാജ്ഞിവാഗ്ദാനം ചെയ്തിരുന്നുവത്രെ. മാത്രമല്ല, ചാൾസ് എഡ്വേർഡുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തികൂടിയാണ്. പലകാര്യങ്ങളിലും ചാൾസ് , എഡ്വേർഡിൽ നിന്നും ഉപദേശം തേടാറുമുണ്ട്.

അങ്ങനെയുള്ള സാഹചര്യത്തിൽ തനിക്ക് ഈ പദവി ലഭിക്കാത്തത് ഒരു അപമാനിക്കൽ ആയി മാത്രമെ എഡ്വേർഡിനു കാണാൻ ആകുമായിരുന്നുള്ളു. ഏതായാലും ആ വാർത്തക്ക് ഇനി പ്രസക്തിയില്ല. ഡ്യുക്ക് ഓഫ് എഡിൻബർഗ് പദവി എഡ്വേർഡിനു തന്നെ നൽകാനായി തീരുമാനിച്ചിരിക്കുന്നു എന്ന് പുതിയ റിപ്പോർട്ടുകൾ പറയുന്നു.